Kerala

കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോൾ ഒരേ മുറിയിൽ മാതാപിതാക്കൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ശരിയോ?

Written by : Monalisa Das

കുറച്ചുദിവസങ്ങളായി ഇന്റർനെറ്റ് ലോകത്ത് മുറുകിക്കൊണ്ടിരിക്കുന്ന സംവാദം കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോൾ ദമ്പതികൾ ഒരേ മുറിയിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നതിലെ ശരിതെറ്റുകളെ ചൊല്ലിയാണ്.

ഫെബ്രുവരിയിൽ ഓൺലൈൻ പാരന്റിങ് ഫോറം ആയ നെറ്റ്മംസ്. കോമിൽ അജ്ഞാതനാമാവായ ഒരു യൂസർ പറഞ്ഞത് തന്റെ സുഹൃത്തും സുഹൃത്തിന്റെ ഭർത്താവും കുട്ടികൾ ഉറങ്ങിക്കിടക്കുന്ന അതേ മുറിയിൽ വെച്ച് ലൈംഗികവേഴ്ചയിലേർപ്പെടുന്നത് അറിഞ്ഞപ്പോൾ ഏറെ അസ്വസ്ഥത തോന്നിയെന്നാണ്.

'അതിൽ കുഴപ്പമൊന്നുമില്ലെന്നാണ് എന്റെ സുഹൃത്ത് പറയുന്നത്. കുട്ടികൾ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമേ ലൈംഗികവേഴ്ചയിലേർപ്പെടാറുള്ളൂവെന്നും അവൾ പറയുന്നു. പക്ഷേ കുട്ടികൾ ഉണർന്നിരിക്കില്ലെന്നും എന്തുസംഭവിക്കുന്നുവെന്ന് കൗതുകപൂർവം ശ്രദ്ധിക്കുകയില്ലെന്നും നിങ്ങൾ കരുതുകയില്ലെന്ന് എനിക്ക് ഉറപ്പിക്കാനാകില്ല. 'യൂസർ പറയുന്നു.

ചർച്ചയിൽ പങ്കെടുത്ത ചിലർ പറഞ്ഞത് അവർ തങ്ങളുടെ കുട്ടികൾ ഉറങ്ങിയതിന് ശേഷം ഇണയുമായി ലൈംഗികവേഴ്ചയിലേർപ്പെടാറുണ്ട് എന്നാണ്. അവരതിൽ തെറ്റൊന്നും കാണുന്നില്ലെങ്കിലും മറ്റ് ചിലർ കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമായിട്ടാണ് ഈ പ്രവൃത്തിയെ എണ്ണുന്നത്.

ചില പ്രതികരണങ്ങൾ ഇവിടെ.

എന്നാൽ ഇന്ത്യയിൽ ഇത് രണ്ടു കാരണങ്ങളാൽ സർവസാധാരണമാണ്. ഇടമില്ലാത്തതും കുട്ടികളെ വളർത്തുന്ന ശൈലിയുടെ പ്രത്യേകതയുമാണ് ഈ കാരണങ്ങൾ.

2011ലെ സെൻസസ് പ്രകാരം 39 ശതമാനം വീടുകളിലും-79 ദശലക്ഷം വീടുകൾ- ഒരൊറ്റ മുറി മാത്രമാണുള്ളത്. അതേ സമയം ആറ് ദശലക്ഷം വീടുകളിൽ കുട്ടികൾക്ക് സ്വന്തമായി മുറിയില്ലെന്നും കണക്കാക്കിയിരിക്കുന്നു.

പടിഞ്ഞാറൻ നാടുകളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ ഒരു പ്രത്യേക പ്രായമെത്തും വരെ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുന്നതാണ് ഇന്ത്യയിൽ പതിവ്. ഇതും ഇങ്ങനെയൊരു സാഹചര്യം സംജാതമാകാൻ കാരണമാണ്.

ചെറിയ വീടുകളിൽ ഇടമില്ലാത്തതുമൂലം കുട്ടികൾ കിടക്കുന്ന അതേ മുറിയിൽ തന്നെ ലൈംഗികവേഴ്ചയിലേർപ്പെടുന്നത് മനസ്സിലാക്കാനാകുന്നു എങ്കിൽക്കൂടിയും ചെറിയ ഒരു ശ്രദ്ധയു ജാഗ്രതയും ഇക്കാര്യത്തിൽ അനിവാര്യമാണെന്ന് ചെന്നൈയിലെ ശിശു മനോരോഗവിദഗ്ധ ഡോ. ജയന്തിനി പറയുന്നു.

എന്നാൽ ഇത് ശിശുപീഢനത്തിന് തുല്യമാണെന്ന മട്ടിൽ വികസിത നാടുകളിൽ നടക്കുന്ന ചർച്ചയിൽ കാര്യമില്ല. 'ഇത് കുട്ടികളെ ശാരീരികമായോ മാനസികമായാ പീഢിപ്പിക്കുകയൊന്നുമല്ല. മാതാപിതാക്കളുടെ സ്വാഭാവികമായ ലൈംഗികതാൽപര്യങ്ങൾ പ്രകടമാകൽ മാത്രമാണത്..' ജയന്തിനി പറയുന്നു.

മാതാപിതാക്കളുടെ ലൈംഗികവേഴ്ച കുട്ടികൾ കാണാനിടവരുന്നതിന്റെ പ്രത്യാഘാതം അവരുടെ പ്രായത്തെ അനുസരിച്ചിരിക്കും. ചിലപ്പോൾ അത് ദീർഘകാലം നിലനിന്നുവെന്നും വരാം. തങ്ങളുടെ മാതാപിതാക്കൾ ലൈംഗികവേഴ്ചയിലേർപ്പെടുന്നത് കണ്ടുവെന്ന് പറഞ്ഞ കുട്ടികളും കൗമാരക്കാരുമായ നിരവധി രോഗികൾ അവർക്കുണ്ട്.

'അച്ഛൻ അമ്മയെ കൊല്ലാൻ ശ്രമിക്കുകയാണെന്നാണ് ചില കുട്ടികൾ കരുതിയത്. '

ചില കുട്ടികൾ അതേക്കുറിച്ച് ചിന്തിച്ചത് സ്വയംഭോഗത്തിലേർപ്പെടുമ്പോഴാണ്. മറ്റ് ചില കുട്ടികൾക്ക്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് ലൈംഗികതയോട് വെറുപ്പ് ജനിക്കാൻ ഈ കാഴ്ച മതിയാകും. കുട്ടികളുടെ ശ്രദ്ധ വികർഷിക്കാനും അവർ വേവലാതിപ്പെടാനും ഈ കാഴ്ച കാരണമായേക്കും. എന്തുപറയണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയാതെ അവർ ആശയക്കുഴപ്പത്തിലായെന്നും വരാം-ജയന്തിനി പറഞ്ഞു.

കർണാടക സ്റ്റേറ്റ് കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഒഫ് ചൈൽഡ് റൈറ്റ്‌സ് മുൻ അധ്യക്ഷയും ശിശു അവകാശ പോരാളിയുമായ നീനാ നായിക് പറഞ്ഞത് ഇത് കുട്ടികളുടെ മനോഘടനക്ക് നല്ലതല്ലെന്നാണ്. അത്തരം സന്ദർഭങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

'ഇത് ശിശുപീഡനമല്ല. പക്ഷേ കുട്ടികൾ പേടിക്കാൻ ഇത് മതിയാകും. അവർ കണ്ടതെന്താണെന്ന് അവർക്കറിഞ്ഞുകൂടാ. അതിനെ എങ്ങനെ വാക്കുകളിൽ വിവരിക്കണമെന്നും അവർക്കറിഞ്ഞുകൂടാ. അമ്മയെ ശാരീരികപീഡനം ഏൽപിക്കുകയാണെന്നുപോലും അവർ കരുതിയക്കാം. എന്തുചിത്രമാണ് അവർ മനസ്സിൽ ഇതുസംബന്ധിച്ച് ഉണ്ടാക്കുകയെന്നത് അവരുടെ പ്രായത്തെ അനുസരിച്ചിരിക്കും.' നീനാ നായിക് പറഞ്ഞു.

പലപ്പോഴും സ്ഥലമില്ലായ്മ നിമിത്തം കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോൾ അതേ മുറിയിൽ വെച്ച് ലൈംഗികവേഴ്ചയിലേർപ്പെടാൻ ദമ്പതിമാർ നിർബന്ധിതരാകുകയാണ്. ഇത് അംഗീകരിക്കുമ്പോൾ തന്നെ അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്ന പ്രത്യാഘാതമെന്തെന്ന് സംബന്ധിച്ച് അവബോധമില്ലായ്മ വ്യാപകമാണ്.-നീനാ നായിക് ചൂണ്ടിക്കാട്ടി.

'ദാമ്പത്യത്തിലെ ലൈംഗികഘടകത്തെക്കുറിച്ച് നാം സംസാരിക്കുവാൻ മടിക്കുന്നത് കൊണ്ടാണ് ഇത്. കൗമാരപ്രായത്തിലോ കലാലയത്തിൽ പഠിക്കുന്ന പ്രായത്തിലോ ഈ പ്രശ്‌നത്തെക്കുറിച്ച്് കുട്ടികളെ ബോധവൽക്കരിക്കേണ്ടതാണ്. അപ്പോൾ അവർ സ്വകാര്യത എന്നതിന്റെ അനിവാര്യതയെക്കുറിച്ച് മനസ്സിലാക്കും. ഒരു കുടുംബമാകുമ്പോൾ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും. ഏതായാലും നമ്മുടെ രാജ്യത്തും ഇതേക്കുറിച്ച് സംവാദമുയരേണ്ടതുണ്ട്..' അവർ കൂട്ടിച്ചേർത്തു.

രക്ഷിതാക്കൾക്ക് എന്തുചെയ്യാൻ കഴിയും?

ചില മുൻകരുതൽ കൈക്കൊണ്ടാൽ മാതാപിതാക്കളുടെ ലൈംഗികവേഴ്ച കുട്ടികളുടെ കണ്ണിൽ പെടാതെ പോകും. മറ്റൊരു മുറിയിൽ വെച്ച് ലൈംഗികവേഴ്ച സാദ്ധ്യമല്ലെങ്കിൽ അതിന് മുൻപ് കുട്ടികൾ ഉറങ്ങിയെന്ന് ഉറപ്പുവരുത്തുക. കൂടുതൽ സ്ഥലമുണ്ടെങ്കിൽ മുറിയിലെ കിടക്കയിൽ കുട്ടികളെ കിടത്തി അടുക്കളയോ ഹാളോ ലൈംഗികവേഴ്ചയക്ക്് തെരഞ്ഞെടുക്കാം.

കുട്ടികൾ പെട്ടെന്ന് ഉണരുന്ന സ്വഭാവക്കാരാകാം. അല്ലെങ്കിൽ പെട്ടെന്ന് ഉണരുന്ന ഘട്ടത്തിൽ ഈ കാഴ്ച അവർക്ക് പരിഭ്രാന്തിയുണർത്തിയേക്കാം. അതുകൊണ്ട് വേറെ മുറിയിൽ കുട്ടികൾ ഉറങ്ങുന്നതാണ് നല്ലത്- ഡോ.ജയന്തിനി പറയുന്നു.

സ്ഥലമില്ലായ്മ എന്ന പ്രശ്‌നമില്ലെങ്കിൽ നാല് വയസ്സാകുമ്പോൾ തന്നെ കുട്ടികളെ വേറെ മുറിയിലുറങ്ങാൻ പരിശീലിപ്പിക്കുന്നതാണ് നല്ലത്. 'പടിഞ്ഞാറൻ നാടുകളിൽ വേറേ മുറിയിൽ കിടന്നുറങ്ങാൻ വളരെ നേരത്തെ കുട്ടികൾ പരിശീലിപ്പിക്കപ്പെടുന്നു.പക്ഷേ ഇന്ത്യയിൽ നാലോ അഞ്ചോ വയസ്സുള്ളപ്പോഴെങ്കിലും കുട്ടികൾ ഇങ്ങനെ മാറിക്കിടന്നുറങ്ങാൻ പരിശീലിപ്പിക്കപ്പെടേണ്ടതാണ്. ഒരുപക്ഷേ ഈ മാറ്റം വളരെ പതുക്കേയായിരിക്കാം. മാതാപിതാക്കളുടെ മുറിയിലേക്ക് എപ്പോൾ വേണമെങ്കിലും കടന്നുവരാൻ കഴിയുമെന്ന വിശ്വാസം അവർക്ക് വേണം. അവർ നിനച്ചിരിക്കാതെ കടന്നുവരുന്നത് ഒഴിവാക്കാൻ ലൈംഗികവേഴ്ചയിലേർപ്പെടുമ്പോൾ മുറിയുടെ വാതിലുകളടയ്ക്കുന്നതാണ് നല്ലത്  അവർ പറഞ്ഞു.

Who spread unblurred videos of women? SIT probe on Prajwal Revanna must find

Karnataka: Special Public Prosecutor appointed in Prajwal Revanna sexual abuse case

Heat wave: Election Commission extends polling hours in Telangana

No faith in YSRCP or TDP-JSP-BJP alliance: Andhra’s Visakha Steel Plant workers

Being KC Venugopal: Rahul Gandhi's trusted lieutenant