Kerala

കൊച്ചിയിലെ മാലിന്യം കുടിയൊഴിപ്പിച്ച ബ്രഹ്മപുരം എന്ന പ്രേതനഗരത്തിലൂടെ ഒരു നടത്തം

Written by : Haritha John

ആശുപത്രികളിലെ ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് പഌന്റ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (ഐ.എം.എ) കൊച്ചി ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ഭൂമിയിലൊരുഭാഗം കൈമാറാനെടുത്ത തീരുമാനം വിവാദമാകുന്നു. 

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുകൊണ്ട് പണിത ബ്രഹ്മപുരം പ്ലാന്റിന്റെ ഭൂമി ഇങ്ങനെയൊരാവശ്യത്തിന് കൈമാറുന്നതോടെ പ്രശ്‌നം കൂടുതൽ വഷളാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. കൊച്ചി ഇൻഫോ പാർക്കിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് 110 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യ.ുന്ന ബ്രഹ്മപുരം പ്ലാന്റ്. യാതൊരുവിധ മാലിന്യവും ഇവിടെ സംസ്‌കരിക്കുന്നില്ലെന്നും യഥാർത്ഥത്തിൽ ഇത് മാലിന്യം കൊണ്ടുപോയിത്തള്ളുന്നതിനുള്ള ഇടമാണെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. 

2006-07 കാലയളവിൽ ബ്രഹ്മപുരത്ത് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ നീക്കമുണ്ടായതിനെ തുടർന്ന് രണ്ടുവർഷത്തോളം പ്രദേശവാസികൾ ഇതിനെതിരെ സമരരംഗത്തായിരുന്നു. കൊച്ചി നഗരത്തിൽ ജീവിക്കുന്ന 25 ലക്ഷത്തോളം പേരുടെ കാര്യമാണ് അല്ലാതെ 25,000 വരുന്ന പ്രദേശവാസികളെക്കുറിച്ചല്ല ചിന്തിക്കേണ്ടത് എന്നാണ് സമരക്കാരോട് അന്നത്തെ ഒരു രാഷ്ട്രീയനേതാവ് പറഞ്ഞത്. ഒടുവിൽ നഗരത്തിന്റെ മാലിന്യക്കൂമ്പാരം ബ്രഹ്മപുരത്ത് കുമിഞ്ഞുകൂടാനും തുടങ്ങി.

പുഴയോരത്തെ മാലിന്യസംഭരണകേന്ദ്രം

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതുതന്നെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുകൊണ്ടാണെന്ന് പരിസ്ഥിതി പ്രവർത്തകനായ ഡോ.സി.എം.ജോയി ആരോപിക്കുന്നു. ' ചിത്രപ്പുഴയ്ക്കും കടമ്പ്രയാറിനുമിടയ്ക്ക് കിടന്നിരുന്നു നെൽകൃഷി ചെയ്തിരുന്ന പ്രദേശമാണ് ബ്രഹ്മപുരം. നിയമപ്രകാരം പുഴയോരങ്ങളിൽ മാലിന്യം കൊണ്ടുപോയിത്തള്ളാൻ പാടില്ല. ്അതിലുമപ്പുറം മാലിന്യം കൊണ്ടുപോയിത്തള്ളുന്ന ഒരിടത്തിന് വേണ്ടി ചതുപ്പ് നിലങ്ങൾ നികത്തുന്നതും നിയമവിരുദ്ധമാണ്..' അദ്ദേഹം പറഞ്ഞു.

യഥാർത്ഥവിലയേക്കാൾ കൂടിയ വിലയ്ക്ക് ഒരു ഭൂമിക്കച്ചവടക്കാരനിൽ നിന്ന് വാങ്ങിയാണ്  പ്ലാന്റ് സ്ഥാപിക്കുന്നത് എന്നതാണ് ആദ്യത്തെ നിയമലംഘനമെന്ന് ജോയി ചൂണ്ടിക്കാട്ടുന്നു. തീരദേശ സംരക്ഷണ നിയമങ്ങൾ (സി.ആർ.ഇസെഡ്) കൂടി ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ട്.് 

'കക്കൂസ് മാലിന്യം വരെ ബ്രഹ്മപുരത്ത് കൊണ്ടുപോയിത്തള്ളുന്നുണ്ട്. ഇത് നദീജലത്തെ മാത്രമല്ല മലിനമാക്കുക. ഭൂഗർഭജലത്തെ ആശ്രയിക്കുന്ന തൊട്ടടുത്ത ഗ്രാമങ്ങളിലെ കിണർവെള്ളത്തെ വരെ മലിനീകരിക്കും.' അദ്ദേഹം വിശദീകരിക്കുന്നു. 

മാലിന്യം ശരിയായ രീതിയിൽ സംസ്‌കരിക്കപ്പെട്ടില്ലെങ്കിൽ വർഷങ്ങൾ കൊണ്ട് മീഥേൻ വാതക നിർഗമനവും ഉണ്ടാകും. കാലാവസ്ഥാവ്യതിയാനത്തിനും അസഹനീയമായ രീതിയിൽ താപനില ഉയരുന്നതിനും അത് കാരണമാകും. 

വിജനമായ ചുറ്റുവട്ടം

ഇൻഫോപാർക്കിൽ നിന്ന് ബ്രഹ്മപുരത്തേക്ക് സഞ്ചരിക്കുമ്പോൾ റോഡിന്റെ ഇരുവശവും ഉപേക്ഷിക്കപ്പെട്ട വീടുകൾ കാണാം. അസുഖകരമായ ഗന്ധം വായുവിൽ തങ്ങിനിൽക്കുന്നു. 

'ഗ്രാമത്തിൽ 200-ഓളം കുടുംബങ്ങളുണ്ടായിരുന്നു. മിക്കവരും കർഷകർ. പ്ലാന്റ് സ്ഥാപിക്കാൻ അധികൃതർ മുതിർന്ന അവസരത്തിൽ ചെറുത്തുനില്പുണ്ടായി. എ്ന്നാൽ ഈ കർഷകരിൽ ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനും സമരത്തെ തളർത്താനും അധികൃതർക്ക് കഴിഞ്ഞു. സമരത്തോടൊപ്പം നിന്ന 70 കുടുംബങ്ങളൊഴികെ ബാക്കിയെല്ലാവരും ഒഴിഞ്ഞുപോയി.' സമരങ്ങൾക്ക് നേതൃത്വം നൽകിയയാളും ബ്രഹ്മപുരം നിവാസിയുമായി കോയിക്കൽ ബഷീർ പറയുന്നു. 

'2007-ൽ അപ്രതീക്ഷിതമായുണ്ടായ ഹൈക്കോടതി വിധിയെത്തുടർന്ന് നിരവധി ലോറികൾ മാലിന്യവുമായി സ്ഥലത്തെത്തിയപ്പോൾ നിസ്സഹായരായി കണ്ടുനിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ. അവശേഷിച്ച എഴുപതുകുടുംബങ്ങൾ്ക്ക് തൊട്ടടുത്ത സ്‌കൂളിൽ അഭയം തേടേണ്ടതായും വന്നു.' അദ്ദേഹം ഓർക്കുന്നു. 

അഴുകിത്തുടങ്ങിയ മാലിന്യത്തിന്റെ ദുർഗന്ധം സഹിയ്ക്കാതെ വീടുവിട്ട് ജനങ്ങൾ ഓടിപ്പോയ, സംസ്ഥാനത്തെ ആദ്യസംഭവമായിരിക്കുമിത്. 

പൊലിസും അന്ന് തങ്ങളോട് നിർദയമായാണ് പെരുമാറിയതെന്ന് ബഷീർ ഓർക്കുന്നു. പ്രതിഷേധക്കാരെ അവർ തലങ്ങും വിലങ്ങും മർദിച്ചു. ' ഞങ്ങൾ വളരെ നിസ്സഹയാരയായിരുന്നു. പ്ലാന്റിന് കൂടുതൽ അടുത്ത് ജീവിച്ചിരുന്ന കുടുംബങ്ങൾക്ക്് എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തതയില്ലായിരുന്നു. ചിലർ തളർന്നുവീണു. ചിലർ പൊട്ടിക്കരഞ്ഞു. അവർക്കെങ്ങോട്ടും പോകാനില്ലായിരുന്നു.' ബഷീർ പറഞ്ഞു. 

2012-ൽ കോർപറേഷൻ പ്ലാന്റ് പരിസരത്ത് വളർന്നുകൊണ്ടിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീയിട്ടു.' ഏഴുദിവസമാണ് തീയണയാതെ നിന്നത്. പ്രായംചെന്നവരും രോഗികളും നവജാതശിശുക്കളും കുട്ടികളുമെല്ലാം വിഷപ്പുകയിൽ വീർപ്പുമുട്ടി..' ബഷീർ രോഷത്തോടെ പറഞ്ഞു.

ഈ സംഭവത്തിന് ശേഷം അവശേഷിച്ച കുടുംബങ്ങളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയി. അവരുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്നത്തെ ജില്ലാ കളക്ടർ എം.ബീനയുടെ നേതൃത്വത്തിൽ വേഗത്തിലാക്കുകയായിരുന്നു. 

നിരന്തരമുള്ള എല്ലാ നിയമലംഘനങ്ങൾക്കും സാക്ഷിയായി അവരുടെ പാർപ്പിടങ്ങൾ ഇപ്പോഴും അവിടെയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം കൊച്ചി നഗരം ഒരു ദിവസം 380 ടൺ മാലിന്യം ഉൽപാദിപ്പിക്കുന്നു. അതിൽ 150 ടൺ ജൈവമാലിന്യവും 100 ടൺ പ്ലാസ്റ്റിക് മാലിന്യവുമാണ്. 

'എല്ലാം ശാസ്ത്രീയമായ രീതിയിലൊന്നുമല്ല ചെയ്യുന്നത്. കാഴ്ചയിൽ നിന്ന് മാലിന്യം മറച്ചുപിടിക്കുക മാത്രമാണ് ഇപ്പോൾ അവർ ചെയ്യുന്നത്. അത്രതന്നെ. മാലിന്യം അതിന്റെ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കപ്പെടുന്ന സ്ഥിരം സംവിധാനമാണ് നമുക്ക് വേണ്ടത്. അല്ലാതെ നഗരപ്രാന്തത്തിലെവിടെയെങ്കിലും കൊണ്ടുപോയിത്തള്ളുകയല്ല വേണ്ടത്.-ബഷീർ അഭിപ്രായപ്പെടുന്നു.

ഇത്തരത്തിലുള്ള സമീപനം കൊണ്ട് സംഭവിക്കുന്നത് മണ്ണും ഭൂഗർഭജലവും നദികളിലും ജലാശയങ്ങളിലുമുള്ള വെള്ളവും മലിനീകരിക്കപ്പെടുന്നുവെന്നല്ലാതെ മറ്റൊന്നുമല്ല-അദ്ദേഹം വ്യക്തമാക്കുന്നു.

രൂപം കൊള്ളുന്ന മാലിന്യബോംബ്

2014ൽ പ്രദേശം സന്ദർശിച്ച ഒരു ജാപ്പാനീസ് സംഘം പ്ലാന്റിന്റെ പ്രവർത്തനങ്ങളിലെ വൈകല്യങ്ങൾ തിരുത്തുന്നതിന് അടിയന്തരനനടപടികൾ വേണമെന്ന് ശിപാർശ ചെയ്യുകയുണ്ടായി. പക്ഷെ ഒന്നും ഇതുവരെ ഉണ്ടായില്ല. 

2015-ൽ ഗവൺമെന്റ് തന്നെ നിയമിച്ച ഒരു സ്വതന്ത്ര ഏജൻസിയും ജൈവവും അല്ലാത്തതുമായ അഞ്ചുലക്ഷം ടൺ മാലിന്യം പ്ലാന്റിൽ വെറുതെ കൂട്ടിയിട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. കാലം കൊണ്ട് കൂമ്പാരമാകുന്ന മറ്റ് മാലിന്യത്തിന് പുറമേയാണിത്.

എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. 

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കുറച്ച് ഭൂമി ആശുപത്രി മാലിന്യം സംസ്‌കരിക്കുന്നതിന് ഐ.എം.എക്ക് കൈമാറാൻ അധികൃതർ തീരുമാനമെടുക്കുന്നത്. ഇത് ശരിയ്ക്കും ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. 

അത്തരമൊരു നീക്കം പ്രാവർത്തികമാകുകയാണെങ്കിൽ വലിയൊരു ദുരന്തമായിട്ടായിരിക്കും കലാശിക്കുകയെന്ന് ജോയി പറയുന്നു. വെറും വാചകമടിയാണ് ഗവൺമെന്റിന്റെ എല്ലാ അവകാശവാദങ്ങളുമെന്ന് ബഷീറും പറയുന്നു. ' ശാസ്ത്രീയമായ സംസ്‌കരണരീതികളെക്കുറിച്ച് അവർ സംസാരിക്കുന്നു. പാശ്ചാത്യനാടുകളിലെ മാതൃകകൾ പ്രദർശിപ്പിക്കുന്നു. പക്ഷെ യഥാർത്ഥത്തിൽ ഒന്നും നടക്കുന്നില്ല..' 

പ്ലാന്റിന് പുതിയൊരു ഇടം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. ബ്രഹ്മപുരത്തിന് വേണ്ടി കോടിക്കണക്കിന് രൂപ ചെലവാക്കിക്കഴിഞ്ഞു.

' ബ്രഹ്മപുരത്തിന് വേണ്ടി ഒരുപാട് ചെലവിട്ടുകഴിഞ്ഞു. ഇനി അതവിടെ നിന്ന് മാറ്റുക എന്ന് പറയുന്നത് പ്രാവർത്തികമല്ല..'  ഡപ്യൂട്ടി മേയർ ടി.ജെ. വിനോദ്  ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

പതിവുപോലെ കോർപറേഷൻ അധികൃതർ സൗകര്യപൂർവം കൈകഴുകുമ്പോൾ ബ്രഹ്മപുരത്ത് ശാസ്ത്രീയമായ മാലിന്യസംസ്‌കരണത്തിനല്ല ഈ പണം ചെലവിട്ടത് എങ്കിൽ മറ്റെന്തിനാണ് അത് വിനിയോഗിച്ചതെന്ന സംശയം ബാക്കിയാകുന്നു.

From ‘strong support’ to ‘let’s debate it’: The shifting stance of RSS on reservations

When mothers kill their newborns: The role of postpartum psychosis in infanticide

Political manifestos ignore the labour class

‘No democracy if media keeps sitting on the lap’: Congress ad targets ‘Godi media’

Was Chamkila the voice of Dalits and the working class? Movie vs reality