മെഡലൊന്നുമില്ല. പിന്നെയെന്തിന് നിങ്ങളെ തീറ്റിപ്പോറ്റുന്നു?

തമിഴ്‌നാട് കായികമന്ത്രിയുടെ പുതിയ പ്രചോദനതന്ത്ര
മെഡലൊന്നുമില്ല. പിന്നെയെന്തിന് നിങ്ങളെ തീറ്റിപ്പോറ്റുന്നു?
മെഡലൊന്നുമില്ല. പിന്നെയെന്തിന് നിങ്ങളെ തീറ്റിപ്പോറ്റുന്നു?

വിദ്യാർത്ഥിനിയുടെ കാതിലണിഞ്ഞിരിക്കുന്നത് തനിസ്വർണമാണോ അതോ മുക്കുപണ്ടമാണോ എന്നും ചോദ്യം

അത്‌ലറ്റുകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള തമിഴ്‌നാട് ഗവൺമെന്റിന്റെ പ്രതിനിധിയെന്ന നിലയിൽ ഒട്ടും ചേരാത്ത നിരാശജനകമായ ചോദ്യങ്ങളുമായി സംസ്ഥാന സ്‌പോർട്‌സ് മന്ത്രി ഡോ.സുന്ദരരാജ്. പുതുക്കോട്ടൈയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ യുവ വനിതാഹോക്കി താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളും അഭിപ്രായങ്ങളുമാണ് വിവാദമായത്.

പരിപാടിയുടെ ഒരു വിഡിയോ ദൃശ്യത്തിൽ വേണ്ടത്ര ബനിയനുകളുണ്ടോ എന്ന് ചോദിക്കുകയും ആംഗ്യവിക്ഷേപങ്ങൾ കാണിക്കുകയും ചെയ്യുന്നതായി കാണാം. സ്‌കൂളിലെ ഓരോ വിദ്യാർത്ഥിയെയും അധികാരസ്വരത്തിൽ ചോദ്യം ചെയ്യുകയും കോളെജിന് വേണ്ടി നൽകിയ പണത്തിനെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. അവരുടെ ഭക്ഷണത്തിനും ഷൂസിനുമൊക്കെ എന്തുചെലവിടുന്നുവെന്നറിയാമോ എന്ന് ചോദിച്ച മന്ത്രി ഒരു വിദ്യാർത്ഥിനിയോട് മെഡലുകൾ വല്ലതും നേടിയിട്ടുണ്ടോ എന്നും ചോദിക്കുന്നു. ഇല്ലെന്ന് പറഞ്ഞ വിദ്യാർത്ഥിനിയോട് എന്തിനാണ് മെഡലൊന്നും കൊണ്ടുവരുന്നില്ലെങ്കിൽ ഇത്തരക്കാരെ തീറ്റിപ്പോറ്റുന്നതെന്നും പ്രതികരിക്കുന്നു. 

നിങ്ങളൊക്കെ തിന്നുതടിച്ചുകൊഴുത്തെന്നും ഓരോ മാസവും കോളേജ് വിദ്യാർത്ഥികൾക്ക് 200 രൂപ നൽകുമ്പോൾ നിങ്ങൾക്ക് 250 രൂപ നൽകുന്നുണ്ടെന്നും ആകെ എണ്ണമെടുക്കുമ്പോൾ കായികവിദ്യാർത്ഥികൾക്കാണ് കൂടുതൽ ലഭിക്കുന്നതെന്നും മന്ത്രി പറയുന്നു. തിന്നുന്നതിനനുസരിച്ച് മാത്രമേ കാശ് തരാൻ കഴിയുകയൂള്ളൂ എന്നും. 

ഇതിനിടയിൽ മറ്റൊരു വിദ്യാർത്ഥിനിയോട് അവളുടെ അമ്മ എന്തുചെയ്യുന്നുവെന്നും മന്ത്രി ആരായുന്നുണ്ട്. കരിങ്കൽ ക്വാറിയിലാണ് അമ്മക്ക് ജോലിയെന്നും നൂറുരൂപയാണ് ദിവസം കിട്ടുന്നതെന്നും പറയുന്ന വിദ്യാർത്ഥിനിയോട് നുണ പറയരുതെന്നായിരുന്നു മന്ത്രിയുടെ ദയാശൂന്യമായ പ്രതികരണം. പിന്നെ അണിഞ്ഞിരിക്കുന്ന കമ്മൽ ചൂണ്ടി ഇത് സ്വർണമാണോ മുക്കുപണ്ടമാണോ എന്നും ചോദിക്കുന്നു. 

മറ്റൊരു വിദ്യാർത്ഥിനിയോട് ഉച്ചയ്ക്ക് എന്തുകഴിച്ചുവെന്ന ചോദ്യം മന്ത്രിയുടെ സഹായിയിൽ പോലും അന്ധാളിപ്പുണ്ടാക്കി. ' വയറുതുറന്നു പരിശോധിക്കണോ' എന്ന് പ്രതികരിച്ച മന്ത്രി പിന്നീട് അടുത്തയാളോടുള്ള ചോദ്യത്തിലേക്ക് കടന്നു. 

'ഹോക്കിക്കളിക്കാരെ പോലെയൊന്നുമല്ല നിങ്ങളെക്കണ്ടാൽ തോന്നുക. ഒരു അന്താരാഷ്ട്ര ഹോക്കി ടീമിന് വേണ്ടുന്ന പണം നമ്മൾ ചെലവാക്കുന്നുണ്ട്. സ്‌പോർട്‌സ് ക്വാട്ടയിൽ ഏഴ് കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്..' 

വിദ്യാഭ്യാസച്ചെലവുകൾ നേരിടാൻ മാതാപിതാക്കൾ പാടുപെടുന്നതിനാൽ, കൂടുതൽ ശ്രദ്ധ വേണമെന്ന് അതേ വിഡിയോയിൽ തന്നെ അനുഭാവപൂർവം മറ്റൊരു വിദ്യാർത്ഥിനിയോട് മന്ത്രി ഉപദേശിക്കുന്നതും കാണാം.

Related Stories

No stories found.
The News Minute
www.thenewsminute.com