അക്ഷയതൃതീയക്കെതിരെ ഡിങ്കോയിസ്റ്റുകൾ, ഡിങ്കോയിസ്റ്റുകളുടെ ജെട്ടികൾ കമ്പോളത്തിലിറക്കുന്നു

ങ്ഹാ..ഇത് വെറുമൊരു സാധാരണ അണ്ടർവെയർ അല്ല. ഭഗവാൻ ഡിങ്കന്റെ ചരിത്രമായിത്തീർന്ന ജീവിതത്തിന്റെ ഭാഗമായിരുന്നു ഇത്.
അക്ഷയതൃതീയക്കെതിരെ ഡിങ്കോയിസ്റ്റുകൾ, ഡിങ്കോയിസ്റ്റുകളുടെ ജെട്ടികൾ കമ്പോളത്തിലിറക്കുന്നു
അക്ഷയതൃതീയക്കെതിരെ ഡിങ്കോയിസ്റ്റുകൾ, ഡിങ്കോയിസ്റ്റുകളുടെ ജെട്ടികൾ കമ്പോളത്തിലിറക്കുന്നു
Written by:

ഡിങ്കന്റെ അനുയായികളെ ആഹ്‌ളാദിപ്പിച്ചുകൊണ്ട് ഡിങ്കോയിസത്തിന്റെ സംരക്ഷകരായ മൂഷികസേന ഇപ്പോൾ ഡിങ്കന്റെ അനുഗ്രഹം നേടിക്കൊടുക്കുന്ന ഒരു പുതിയ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ചുവന്ന ജെട്ടി വഴി. ചുവന്ന ജെട്ടി? അതേ നിങ്ങൾ കേട്ടത് ശരിയാണ്.

കുറച്ചുകാലം നിങ്ങൾ അണ്ടർഗ്രൗണ്ടിലല്ല ജീവിച്ചത് എന്നുള്ളപക്ഷം, ഈ ലോകം ഇപ്പോൾ ഡിങ്കനെക്കുറിച്ചും അദ്ദേഹത്തിന്റെ ദൈവികശക്തിയെക്കുറിച്ചുമുള്ള കഥകളാൽ നിറഞ്ഞിരിക്കുകയാണ് എന്നറിഞ്ഞോളൂ. അത് ഭൂലോകം മുഴുവൻ അദ്ദേഹത്തിന് അനുയായികളെ നേടിക്കൊടുത്തിരിക്കുന്നു.

വൈകി മാത്രം ഇക്കാര്യം ശ്രദ്ധയിൽപെട്ടവർക്ക് വേണ്ടി: ഡിങ്കോയിസ്റ്റുകൾ ഒരു പാരഡി മതമാണ്. തങ്ങളുടെ മതപ്രത്യയശാസ്ത്രങ്ങളെ അതിരുകടന്ന ഗൗരവത്തോടെ വീക്ഷിക്കുന്നവരെ കളിയാക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടത്.

മുന്നൂറ് ബില്യൺ യുഗങ്ങൾക്ക് മുമ്പാണ് ഡിങ്കമതത്തിന്റെ പിറവിയെന്ന് ഡിങ്കോയിസ്റ്റുകൾ വിശ്വസിക്കുന്നു. ബാലമംഗളം എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന കോമിക് കഥാപാത്രമാണ് എന്നുള്ളത് കാര്യമാക്കേണ്ട. കാര്യമായതെന്തെന്നുവെച്ചാൽ അമാനുഷികമായ ശക്തികളുള്ള ഒന്നാണ് ഡിങ്കനെന്നും അവന് പറക്കാൻ കഴിയും എന്നുമാണ്.

ഡിങ്കമതക്കാരെ മറ്റ് മതക്കാരിൽ നിന്ന് വ്യത്യസ്തരാക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശവും ലിംഗസമത്വവുമാണ്. ഡിങ്കപുരാണമാണ് അവരുടെ വേദഗ്രന്ഥം. ഏറ്റവും പഴക്കമുള്ളതും സംശുദ്ധവുമായ മതം തങ്ങളുടേതാണെന്ന് ഡിങ്കോയിസ്റ്റുകൾ വാദിക്കുന്നു.

മെയ് 8, 9 തിയതികളിൽ ഡിങ്കോയിസ്റ്റുകൾ അക്ഷയ ജട്ടീയ ആഘോഷിക്കുന്നു. ഡിങ്കന്റെ ചിത്രം പതിച്ച അണ്ടർവെയറുകൾ അന്ന് ഡിങ്കോയിസ്റ്റുകൾ വിതരണം ചെയ്യുന്നു.

'ഇപ്പറഞ്ഞ ദിവസങ്ങളിൽ വിശുദ്ധ അണ്ടർവെയറുകൾ വാങ്ങുന്നവർക്ക് വമ്പൻ സമ്പത്തുണ്ടാകും. വിശുദ്ധ മലയാളത്തിൽ ജട്ടി എന്നുവെച്ചാൽ അണ്ടർവെയർ എന്നാണർത്ഥം. ജട്ടീയ എന്ന പദം ജട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അക്ഷയ ജട്ടീയ എന്നാൽ ജട്ടിയുമായി ബന്ധപ്പെട്ട് അനന്തമായ അനുഗ്രഹം എന്നർത്ഥം. ' ഫേസ്ബുക്കിൽ അവരുടെ പേജ് വിശദീകരിക്കുന്നു.

ഡിങ്കോയിസത്തിന്റെ ശക്തനായ വക്താവ് സുകേഷ് വടവിൽ പറയുന്നത് അണ്ടർവെയർ സമൃദ്ധിയുടെ ചിഹ്നമാണെന്നാണ്. ഞങ്ങളുടെ വിശ്വാസപ്രകാരം ഈ ദിവസങ്ങളിൽ അണ്ടർവെയർ വാങ്ങുന്നവർക്ക് പ്രശസ്തിയുണ്ടാകും. ആറുമാസത്തിനുള്ളിൽ അവരുടെ കൈകളിലുള്ള അണ്ടർവെയറുകളുടെ എണ്ണം ഇരട്ടിയാകും. 

അവരുടെ വെബ്‌സൈറ്റിൽ ബുക്ക് യുവർ ജെട്ടി ഓപ്ഷനിൽ പോയി ക്‌ളിക്ക് ചെയ്ത് അനുയായികൾക്ക് പ്രത്യേക അണ്ടർവെയർ സ്വന്തമാക്കാം.

ഡിങ്കോയിസ്റ്റുകളുടെ ഈ പുരാതനവിശ്വാസത്തെ ജ്വല്ലറി ഉടമകൾ മുതലെടുക്കുന്നതിൽ സുകേഷും മറ്റ് ഡിങ്കോയിസ്റ്റുകളും അസംതൃപ്തരാണ്. 

'ജുവല്ലറി ഷോപ്പുകൾ ഞങ്ങളുടെ ആചാരത്തെ ചൂഷണം ചെയ്യുകയാണ്. സ്വർണം താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്നതല്ല. അതേ സമയം അണ്ടർവെയറുകൾ ചെലവുകുറഞ്ഞവയാണ്. അതുകൊണ്ടുകൂടിയാണ് ഡിങ്കൻ ജനകോടികളുടെ ദൈവമാകുന്നത്.'-സുകേഷ് വ്യക്തമാക്കുന്നു.

ഇതിനകം 300 ലധികം ജെട്ടികൾക്കുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞുവെന്നറിയുന്നു. മെയ് 8,9 തിയതികളിൽ കൊച്ചി, കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നിവടങ്ങളിൽ വെച്ച് ജെട്ടികള് വിതരണം ചെയ്യും.

Related Stories

No stories found.
The News Minute
www.thenewsminute.com