പറയണോ, പറയാതിരിക്കണമോ?

Malayalam Monday, June 13, 2016 - 17:20

ചണ്ഡിഗഡിലെ തന്റെ വീടിന്റെ മട്ടുപ്പാവിൽ വെച്ചാണ് പതിനെട്ടുകാരനായ സുദീപ് സാഹ തന്റെ പെൺസുഹൃത്തിന് തന്റെ ആദ്യചുംബനം നൽകുന്നത്. ചുണ്ടിൽ സംഗീതം തുളുമ്പിക്കൊണ്ടാണ് തന്റെ അമ്മയോട് അവനക്കാര്യം പറയുന്നത്.

 


' സിനിമാസ്റ്റൈലിലാണ് ഈ വാർത്ത ഞാനാദ്യം അവരോട് പൊട്ടിക്കുന്നത്.' ആദ്യാവേശത്തിലുള്ള ഒരു പാട്ടല്ലാതെ ഒരു നാടകീയതയുമുണ്ടായില്ല. അതും പറഞ്ഞ് സുദീപിന്റെ അമ്മ അവനെ കളിയാക്കുകയും ചെയ്തു. സൂക്ഷിക്കണം എന്ന് താക്കീതുചെയ്യുകയും ചെയ്തു.


 

തന്റെ ആദ്യചുംബനക്കാര്യം അച്ഛനമ്മാരിൽ നിന്ന് മറച്ചുവെയ്ക്കുകയെന്നതിന് പ്രത്യേകിച്ച് ഒരു കാരണവുമില്ലെന്ന് സുദീപ് പറയുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ എല്ലാ കാര്യങ്ങളും തങ്ങളോട് സംസാരിക്കാൻ മാതാപിതാക്കൾ എല്ലായ്‌പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. ഒരിക്കലും കളവ് പറയരുതെന്നും. എട്ടുവർഷത്തിനിപ്പുറം ഇപ്പോൾപോലും തന്റെ പ്രണയജീവിതത്തെക്കുറിച്ച് സുദീപ് തന്റെ മാതാപിതാക്കളോട് പറയുന്നു. തങ്ങളുടെ കുട്ടികളുടെ ഡേറ്റിംഗിനെക്കുറിച്ച് തുറന്ന മനസ്സായിരിക്കും മാതാപിതാക്കൾക്ക് എന്നും കരുതുന്നു.


 

പെൺസുഹൃത്തുക്കളുടെയോ, ആൺസുഹൃത്തുക്കളുടേയോ പേരുകൾക്കപ്പുറം മറ്റ് വിശദാം്ശങ്ങളിലേക്ക് മാതാപിതാക്കൾ പ്രവേശിക്കാൻ പാടില്ലാത്തതാകുന്നു. അവരാകട്ടെ അക്കാര്യങ്ങളിലേക്ക് പ്രവേശിക്കാനിഷ്ടപ്പെടാറില്ല. പ്രവേശനത്തിന് ഒരു ക്ഷണം തങ്ങളുടെ കുട്ടികളിൽ നിന്ന് ഉണ്ടാകാറുമില്ല. കുട്ടികൾക്ക് ഒരു പെൺസുഹൃത്തോ, ആൺസുഹൃത്തോ ഉണ്ടെന്നറിഞ്ഞാൽ 'കുഴപ്പത്തിലൊന്നും ചെന്നുചാടരുത്' എന്ന മാതാപിതാക്കളുടെ പതിവ് പറച്ചിൽ മാത്രം ഉണ്ടാകുന്നു. ഇത്തരം ബന്ധങ്ങളുടെ ലൈംഗികമായവശത്തെക്കുറിച്ച് അജ്ഞത നടിക്കുകയും ചെയ്യുന്നു.


 

' ഒരു പ്രത്യേക രീതിയിലാണ് ഞങ്ങളെയെല്ലാ്ം വളർത്തിയിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ കൂടുതൽ സംസാരിക്കാൻ ഇടമുണ്ടായിരുന്നില്ല. ഒന്നാമതായി ഇതൊക്കെ സംസാരിക്കാനുള്ള സൗകര്യം ഞാൻ ആഗ്രഹിക്കുന്നുമില്ല..' മുംബൈയിലെ 22 കാരനായ  ഹരിശങ്കർ പറയുന്നു.


 

ഹരിയും മാതാപിതാക്കളും പെൺസുഹൃത്തിന്റെ കാര്യം ഏറെ അടുത്തുസംസാരിച്ചത് കൊച്ചിയിലായിരിക്കുമ്പോഴാണ്. ഹരിയുടെ അച്ഛൻ  ആദ്യ ഡേറ്റിംഗ് കണ്ടുപിടിച്ചപ്പോഴാണ്. 

' അന്ന് വൈകിട്ട് ഞാൻ അവളുമായി ഡോമിനോസിൽ പോയി. കൈകൾ കൊരുത്തു. ഒരു പതിനാറുകാരൻ തന്റെ ആദ്യ ഡേറ്റിംഗിന് ചെയ്യുന്നതെന്തൊക്കെയോ അതെല്ലാം ചെയ്തു. ' ഹരി ഓർമിക്കുന്നു. പക്ഷേ ഏതാനും മണിക്കൂറുകൾ്ക്കുള്ളിൽ ഹരിയുടെ അച്ഛൻ സംഗതി കയ്യോടെ പിടിച്ചതോടെ ആദ്യാവേശമെല്ലാം ചോർന്നുപോയി. 


 

' ഞാനാദ്യം അച്ഛനെ അഭിമുഖീകരിച്ചപ്പോൾ, നുണ പറയാനായിരുന്നു എന്റെ ആദ്യ തോന്നൽ. ഇങ്ങനെയൊരു കാര്യം സന്തോഷത്തോടെയല്ല അച്ഛൻ സ്വീകരിക്കുകയെന്നതുതന്നെ കാരണം..' ഹരി പറയുന്നു.


 

'എന്റെ ഫോൺ ചെക്ക് ചെയ്തുവെന്ന് അച്ഛൻ പറഞ്ഞത് എന്നെ കോപാകുലനാക്കി. പിന്നെ ഞാനെന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത് എന്നത് സംബന്ധിച്ച് അച്ഛനെന്നെ ഒരു പാഠം പഠിപ്പിച്ചു..'


 

മാതാപിതാക്കളുമായുള്ള തന്റെ ബന്ധം അടഞ്ഞ ഒന്നായിരുന്നുവെന്ന് പറഞ്ഞ ഹരി ഇതിൽ മാറ്റം വരുത്താൻ താൻ ഡൽഹിയിലേക്ക് പഠനാവശ്യത്തിന് പോയപ്പോൾ ശ്രമിച്ചെന്നും ഹരി പറഞ്ഞു.


 

' സുഹൃത്തുക്കളുമായുള്ള രാത്രിയേറെ വൈകിയുള്ള ഒത്തുചേരലിനെ സംബന്ധിച്ച് അറിയാൻ അനുവദിച്ചുകൊണ്ടാണ് ഞാൻ തുടങ്ങിയത്. അവരതിനനുസരിച്ച് പ്രതികരിച്ചും തുടങ്ങി. ഇനിയിപ്പോൾ ഞാൻ എന്റെ ഡേറ്റിങ് കാര്യം പറഞ്ഞാൽ പഴയമട്ടിലായിരിക്കില്ല അവരുടെ പ്രതികരണം എന്നുറപ്പാണ്..'  ഹരി പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെ സംബന്ധി്ച്ച ഒരു ലക്ഷ്മൺ രേഖ ലംഘിക്കാൻ ഹരി തയ്യാറല്ല.


 

ഇന്ത്യൻ മാതാപിതാക്കൾ അത്തരം സംഭാഷണങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുന്നത് ഉടനടിയൊന്നും നടക്കുന്ന കാര്യമല്ലെന്നാണ് ദുബായ് ആസ്ഥാനമായുള്ള ബിസിനസ് കൺസൾട്ടന്റ് റിയ പറയുന്നത്. അങ്ങനെയാകട്ടെ എന്ന് ആഗ്രഹമുണ്ടെങ്കിലും.


 

' ഒരു പ്രത്യേക വ്യക്തിയുമായുള്ള നിങ്ങളുടെ ശാരീരിക ബന്ധം വളരെ വ്യക്തിപരമായ കാര്യമാണെന്നുള്ള ഒറ്റക്കാരണം കൊണ്ടുതന്നെ ഇത് മാതാപിതാക്കളുമായി ചർച്ച ചെയ്യാൻ പറ്റിയ സുഖകരമായ ഒരു കാര്യമല്ല. നിങ്ങളുടെ ജീവിതത്തിൽ കടന്നുവരുന്ന ആളുകളെക്കുറിച്ച് നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവർക്കത് കേൾക്കുന്നത് അപഹാസ്യത തോന്നുന്ന കാര്യമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് സുഖമുള്ള ഒന്നല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..'


 

സുരക്ഷിത ലൈംഗികതയുടെ കാര്യത്തിലാണെങ്കിൽ ഒരാളോടും കാര്യങ്ങൾ പങ്കുവെയ്ക്കാനില്ലെന്ന് 23 കാരിയായ റിയ പറയുന്നു. തങ്ങളുടെ സ്വന്തം സാഹസികാനുഭവങ്ങളെക്കുറിച്ച് പെൺമക്കളോട് പറയുന്നത് മാതാപിതാക്കളെ, പ്രത്യേകിച്ചും അമ്മയെ, സംബന്ധിച്ചിടത്തോളം നല്ലതാണ്. അത് ഗർഭധാരണത്തെ തുടർന്ന് ആത്മഹത്യയിൽ വരെ എത്തിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാൻ സഹായിക്കും-റിയ പറയുന്നു

എന്നിരുന്നാലും റിയക്കും തന്റെ കൗമാരക്കാരനായ സഹോദരന്റെ ലൈംഗികസാഹസികതകളെക്കുറിച്ച് പറയാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ ഈയടുത്ത് തന്റെ ഇളയ സഹോദരനുമായി കൂടുതൽ ഇടപഴകിത്തുടങ്ങിയ ഹരി പറയുന്നത് തന്റെ സഹോദരൻ എന്ത് ചെയ്യുന്നുവെന്ന് താനറിയേണ്ടതുണ്ട് എന്നാണ്. ' ഒരു മൂത്ത സഹോദരൻ എന്ന നിലയിൽ അവൻ കുഴപ്പത്തിലൊന്നും ചെന്നുചാടുന്നില്ലെന്ന് എനിക്കുറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യമൊക്കെ എന്നോട് സഹോദരൻ പറയുകയാണെങ്കിൽ എനിക്ക് ഒരു അസ്വസ്ഥതയും തോന്നില്ല..' ഹരി പറയുന്നു.


 

ഏറെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പ്രണയജീവിതത്തെക്കുറിച്ച് അറിയുക എന്ന കാര്യം പരിചയി്ച്ചുവരുന്നുണ്ടെങ്കിലും താൻ ഇക്കാര്യം മാതാപിതാക്കളോട് പറയില്ലെന്ന് ബംഗലൂരിൽ ആർക്കിടെക്ടായി്ട്ടുള്ള അപർണാ രവീന്ദ്രൻ പറയുന്നു.


 

' ചില കാര്യങ്ങൾ എപ്പോഴും കുട്ടികൾ പുറത്തുപറയാതെ സൂക്ഷിക്കേണ്ടിവരും. നിങ്ങളുടെ യാഥാസ്ഥിതികത്വവുമായോ ഉദാരവാദവുമായോ അതിനൊരു ബന്ധവും ഉണ്ടാകണമെന്നില്ല. അതിന് ബന്ധം കൂടുതലായും നിങ്ങളുടെ സ്വകാര്യതയുമായാണ്..' 29 കാരിയായ അപർണ പറയുന്നു.


 

കാര്യങ്ങൾ കൂടുതലായി മാതാപിതാക്കളോട് പറയുന്നത് അസുഖകരമായ അവസ്ഥയുണ്ടാക്കുമെന്ന് കൊച്ചിയിലെ എൻജിനിയറിങ് വിദ്യാർത്ഥിയായ ഓസ്റ്റിൻ ജോസ് പറയുന്നു. 


 

' എന്റെ പെൺസുഹൃത്തിനോട് എന്റെ കുടുംബത്തിന് ഒരു നിലയ്ക്കുള്ള അങ്ങേയറ്റത്തെ ആദരവുണ്ട്. ഞങ്ങൾ ഒരുമിച്ച് ഇടയ്‌ക്കൊക്കെ പുറത്തുപോകാറുമുണ്ട്. പക്ഷേ അവളുമായി ഡേറ്റിംഗുണ്ടെന്നതിലപ്പുറം എനിക്ക് അവരോട് പറയാൻ താൽപര്യമില്ല. അത്തരം വിവരങ്ങൾ പങ്കുവെയ്ക്കുന്നത് എനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ് എന്നതാണ് ഒന്നാമത്തെ കാര്യം. ആ വിവരങ്ങൾ ഞാനുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല എന്നത് രണ്ടാമത്തെ കാര്യം..' ഓസ്റ്റിൻ പറയുന്നു.