വിവാഹച്ചടങ്ങിൽ വധൂവരൻമാർ നേതൃത്വം നൽകിയ ഡൽഹൻ ബ്രാസ് ബാൻഡിന്റെ റോക്ക് സംഗീതം തകർത്തുപെയ്തു

Vernacular Saturday, March 12, 2016 - 13:41
സാധാരണഗതിയിൽ ഒരു തമിഴ് ബ്രാഹ്മണ വിവാഹത്തിൽ പാട്ടും നൃ്ത്തവുമൊന്നും പതിവില്ല. ഉണ്ടെങ്കിൽ അത് പരമ്പരാഗതമായതിൽ ഒതുങ്ങും. അങ്ങനെ ചിന്തിക്കുന്നവർ ഒരു നിമിഷം ഒന്ന് ഈ തമിഴ് ബ്രാഹ്മണ വിവാഹച്ചടങ്ങിലെ റോക്ക്താരങ്ങളെ ഒന്ന് വിലയിരുത്തുക. ശരി...ഇനി പറയുക, സ്വന്തം വിവാഹച്ചടങ്ങിൽ റോക്ക് താരങ്ങളായത് ഈ വധൂവരൻമാർ തന്നെയാണെങ്കിൽ നിങ്ങളെന്തു പറയും.? അതാണ് ഡെട്രോയിറ്റിൽ വെച്ച് കണ്ടുമുട്ടുകയും ഇരുവർക്കുമുള്ള ഹെവി മെറ്റൽ സംഗീതത്തോടുള്ള ഇഷ്ടത്താൽ പ്രണയബദ്ധരാകുകയും ചെയ്ത അക്ഷയയും ശ്രീരാമും ചെയ്തത് അതാണ്. 
വധൂവരൻമാർ നേതൃത്വം നൽകിയ ഡൽഹൻ ബ്രാസ് ബാൻഡ് ചടങ്ങിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അന്തംവിട്ടിരുന്നത് അനുവാചകരാണ്.
സ്വർണാഭരണങ്ങളണിഞ്ഞ്, പിച്ചിപ്പൂ ചൂടി,നീലപട്ടുസാരി ചുറ്റിയ അക്ഷയ പക്ഷേ ഹെവി മെറ്റൽ സംഗീതം തകർത്തുപാടിയപ്പോൾ നാണംകുണുങ്ങിയായ ഒരു നവവധുവായില്ല. അപ്പോൾ വേഷ്ടിയണിഞ്ഞ ശ്രീരാം ഡ്രം വായിച്ചു. 
എന്നാൽ ബന്ധുമിത്രാദികളുടെ പ്രതികരണം എന്തായിരുന്നു?
'എടുത്തുചാടി ഞങ്ങൾ പറഞ്ഞുപോയി..ഞങ്ങൾ ചടങ്ങിൽ ഹെവി മെറ്റൽ സംഗീതം ആലപിക്കുമെന്ന്. അവർക്കത് വലിയ സന്തോഷമുണ്ടാക്കി.  ഞങ്ങൾ വിവാഹച്ചടങ്ങിന്റെ ഒരുക്കങ്ങളിൽ എന്തെങ്കിലുമൊരു താൽപര്യമെടുക്കുകയാണല്ലോ..'
ബാൻഡിലേക്ക് ഒരു പാട്ടുകാരിയെ ശ്രീരാമും കൂട്ടുകാരനും തിരഞ്ഞുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ശ്രീരാം അക്ഷയയെ കണ്ടുമുട്ടുന്നത്. വിവാഹച്ചടങ്ങിലെ ഈ പരിപാടി അവരെ സംബന്ധിച്ചിടത്തോളം അർഥവത്തായ ഒന്നായിരുന്നു. കാരണം അവരിരുവരെയും അടുപ്പിച്ചത് ബാൻഡ് ആയിരുന്നല്ലോ. 
ശരിയ്ക്കും പറഞ്ഞാൽ ബ്രാസ് ബാൻഡ് അവരുടെ താൽപര്യമായിരുന്നില്ല. 'പക്ഷേ ഞങ്ങൾക്ക് എന്തെങ്കിലും പ്രാദേശികവും പരമ്പരാഗതവുമായത് വേണമെന്ന് തോന്നി..' 
അവരിരുവരേയും സംബന്ധിച്ചിടത്തോളം ആ തമിഴ് ബ്രാഹ്മണ വിവാഹച്ചടങ്ങിലെത്തിച്ചേരുന്നവർക്ക് മുമ്പാകെ സംഗീതമവതരിപ്പിക്കുകയെന്നത് തികച്ചും ആവേശമുള്ള ഒരു കാര്യമായിരുന്നു.' അറുപതും എഴുപതും കഴിഞ്ഞ തമിഴ് ബ്രാഹ്മണർക്ക് മുൻപാകെ പരമ്പരാഗത വേഷമണിഞ്ഞ് ഹെവി മെറ്റൽ അവതരി്പ്പിച്ചപ്പോൾ ആ മുഖങ്ങളിൽ ദൃശ്യമായ അമ്പരപ്പായിരുന്നു കല്യാണച്ചടങ്ങിലെ ഏറ്റവും മികച്ച കാര്യം..' അക്ഷയ പറഞ്ഞു. ഞങ്ങൾക്ക് വസ്ത്രം പരമ്പരാഗതമാകണമായിരുന്നു. ട്രെഡീഷൻ ഈസ് ഹിപ്സ്റ്റർ!'  അക്ഷയ കൂട്ടിച്ചേർത്തു.
പുതിയ രീതിയോട് കഴിയുന്നിടത്തോളം പൊരുത്തപ്പെടാൻ കല്യാണത്തിനെത്തിയവരും ശ്രമിച്ചു. ' ഓരോ പാട്ടുകഴിയുമ്പോഴും അവർ ഞങ്ങളെ കൈയടിച്ചുപ്രോത്സാഹിപ്പിച്ചു. അത് ഞങ്ങൾക്ക് വലിയ ഇഷ്ടമായി!. ആലാപനത്തിന്റെ ചില വേളകളിൽ അവർ അമ്പരന്നുപോയ പോലെ തോന്നി. അത്തരം അവസരങ്ങളിൽ അവരിൽ നിന്ന് പ്രകടമായ പ്രതികരണങ്ങളൊന്നുമുണ്ടായില്ല..'
Become a TNM Member for just Rs 999!
You can also support us with a one-time payment.