വാര്‍ദ്ധക്യത്തില്‍ ജീവിതപങ്കാളിയെ തേടുന്നവര്‍ കൂടുന്നു എന്നാല്‍ സമൂഹത്തിന്റെ നിലപാട് തടസ്സം

സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് മുതിര്‍ന്ന പൗരന്‍മാരുടെ പുനര്‍വിവാഹത്തിനായുള്ള ബ്യൂറോവിനെ സമീപിക്കുന്നത്.
വാര്‍ദ്ധക്യത്തില്‍ ജീവിതപങ്കാളിയെ തേടുന്നവര്‍ കൂടുന്നു എന്നാല്‍ സമൂഹത്തിന്റെ നിലപാട് തടസ്സം
വാര്‍ദ്ധക്യത്തില്‍ ജീവിതപങ്കാളിയെ തേടുന്നവര്‍ കൂടുന്നു എന്നാല്‍ സമൂഹത്തിന്റെ നിലപാട് തടസ്സം
Written by:

രത്‌ന തിരിച്ചറിഞ്ഞതുപോലെത്തന്നെ ആളുകൾ ഒരു സ്ത്രീ പുനർവിവാഹം ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു.

എന്തായാലും ഒരു വിവാഹമോചനത്തിന് വേണ്ടി രത്‌ന ആലോചിച്ചപ്പോൾ അവരുടെ കുടുംബം ആ തീരുമാനം അംഗീകരിച്ചു. എന്നാൽ ഒരു രണ്ടാംവിവാഹം കുടുംബത്തെ സംബന്ധിച്ചിടത്തോളം അതിരുകടന്ന ആവശ്യമായിരുന്നു. 

 


മൂന്ന് വർഷം മുൻപാണ് രത്‌ന വിവാഹമോചനക്കേസ് ഫയൽ ചെയ്യാൻ തീരുമാനിക്കുന്നത്. പതിനഞ്ചുവർഷത്തെ വിവാഹജീവിതം ഉറക്കം നശിച്ച രാത്രികളല്ലാതെ മറ്റൊന്നും അവർക്ക നൽകിയിരുന്നില്ല. 

 


'മദ്യപിച്ചാണ് അയാൾ വരിക. എന്നെ തല്ലുക പോലും ചെയ്യും. ഏറെ വർഷങ്ങൾക്ക് ശേഷം, അയാളുമായുള്ള വിവാഹബന്ധം സൂക്ഷിക്കുന്നതിൽ കാര്യമില്ലെന്ന് തോന്നി. അങ്ങനെ വിവാഹമോചനം ഫയൽ ചെയ്യാൻ തീരുമാനിച്ചു.' 

 


2009ൽ രത്‌ന തങ്ങൾ ഒരുമിച്ച കൊപ്പൽ പട്ടണത്തിൽ ഭർത്താവിനെയും ഉപേക്ഷിച്ച് പുതിയ ഒരു ജോലി തേടി ബംഗലൂരൂ നഗരത്തിലെത്തി.

 

യശ്വന്ത്പൂരിൽ ഒരു സ്‌പെഷ്യൽ സ്‌കൂളിൽ അധ്യാപികയായ രത്‌ന ഒടുവിൽ ഭർത്താവോ മറ്റ് കുടുംബാംഗങ്ങളോ അറിയാതെ വിവാഹമോചനം ഫയൽ ചെയ്യാൻ തീരുമാനിച്ചു. 2013-ലായിരുന്നു അത്. ഭർത്താവുമായുള്ള പ്രശ്‌നങ്ങളറിയാവുന്ന കുടുംബം അവരുടെ തീരുമാനത്തെ അതേപ്പറ്റി അറിഞ്ഞപ്പോൾ അംഗീകരിക്കുകയായിരുന്നു. 

 


പക്ഷേ ഒരു പങ്കാളിയെ വീണ്ടും വേണമെന്ന് രത്‌നക്ക് തോന്നിയപ്പോൾ കുടുംബത്തിന് അത് സ്വീകാര്യമായില്ല.

 

'  എന്തിനാണ് വീണ്ടും വിവാഹം? ഞങ്ങളുടെ കൂടെ ജീവിച്ചാൽ പോരേ?' എന്നായിരുന്നു ഇക്കാര്യത്തിൽ അവരുടെ പ്രതികരണം. പക്ഷേ അവരുടെ സമ്മർദത്തിന് കീഴടങ്ങനല്ലായിരുന്നു രത്‌നയുടെ തീരുമാനം.

 


കൃഷ്ണ കുമാറിന്റെ (പേര് യഥാർത്ഥമല്ല) കഥ ഒരല്പം വ്യത്യസ്തമാണ്. 32  വർഷം ഭാര്യയായിരുന്നവൾ നാലുവർഷം മുൻപേ മരിച്ചു. അറുപതാം വയസ്സിൽ വീണ്ടും വിവാഹതനാകാൻ തീരുമാനിച്ചപ്പോൾ ' ആളുകൾ എ്ന്തു പറയുമെന്നായിരുന്നു' പ്രതികരണങ്ങൾ.

 


തൃശ്ശൂരിൽ അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലെ സഹപ്രവർത്തകയായ ഒരു ഡോക്ടറാണ് അദ്ദേഹത്തിന് ഭാര്യയായത്. 2014-ൽ ലായിരുന്നു അത്. ലളിതമായ ആ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളൂ. ഒരു മകനടക്കം പലരും വരികയുണ്ടായില്ല. 

 

ഏറെ ആവേശം തോന്നി രത്‌നക്ക്. ഞായറാഴ്ച ബംഗലൂരുവിൽ മുതിർന്ന പൗരന്മാരുടെ മാട്രിമോണിയൽ മീറ്റിന്  പോയപ്പോൾ തനിക്ക് മൂന്ന് പ്രൊപ്പോസലുകൾ കിട്ടിയെന്ന് അവർ പറഞ്ഞു. ' ഞായറാഴ്ച തന്നെ അവരിലൊരാളെ ഞാൻ കണ്ടുമുട്ടി. പക്ഷേ കിട്ടിയ പ്രൊപ്പോസലുകളെക്കുറിച്ച് കുറച്ച് സമയമെടുത്ത് ആലോചിക്കേണ്ടതുണ്ട്..' രത്‌ന  പറഞ്ഞു.

 


എന്നിരുന്നാലും, തനിക്ക് ഇക്കാര്യത്തിൽ ഒരു നിശ്ചയദാർഢ്യമുണ്ടെന്ന് രത്‌ന പറയുന്നു. ഒരു ദശകത്തിലധികം അസന്തുഷ്ടി നിറഞ്ഞ ദാമ്പത്യത്തിലെ സഹനങ്ങൾക്ക് ശേഷം ഇത്തിരി വൈകാരികമായ തടസ്സങ്ങൾ ഉണ്ടെന്നിരിക്കലും.

 

' എന്റെ ജീവിതത്തിൽ പാതിയും പാഴായി. സന്തോഷകരമല്ലാത്ത ദാമ്പത്യബന്ധവും അതുണ്ടാക്കിയ പ്രശ്‌നങ്ങളും നിമിത്തം. എന്തായാലും എന്റെ ജീവിതത്തെക്കുറിച്ച ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു..' അവർ പറയുന്നു.

 


രത്‌നയെപ്പോലെ പലർക്കും അഹ്മദാബാദ് ആസ്ഥാനമായുള്ള അനുബന്ധ് ഫൗണ്ടേഷൻ പ്രത്യാശയുടെ ഒരു കിരണമാണ്.

 

ഗുജറാത്തിൽ കച്ച് മേഖലയിലുണ്ടായ ഭൂകമ്പം ജീവിതങ്ങളെ തകർത്തെറിഞ്ഞതിന് സാക്ഷിയാകേണ്ടിവന്ന അതിന്റെ സ്ഥാപകൻ നാഥുഭായ് പട്ടേൽ 2002ലാണ് മുതിർന്ന പൗരൻമാർക്കായി ഒരു മാട്രിമോണിയൽ ബ്യൂറോ തുടങ്ങുന്നത്. 

 


' യൗവനത്തിലല്ല, മിക്കവാറും വാർധക്യത്തിലാണ് ഏകാന്തത ജീവിതത്തിലേക്ക് പതുങ്ങിക്കയറുന്നത്. പ്രത്യേകിച്ചും വിവാഹമോചനം നേടിയാലോ, അല്ലെങ്കിൽ പങ്കാളിയുടെ മരണശേഷമോ കുട്ടികൾക്ക് നികത്താനാകാത്ത ഒരു വിടവ് അനുഭവപ്പെടാൻ തുടങ്ങുന്നു. കുട്ടികൾ അവരുട ജീവിതവും ജോലിയുമൊക്കെയായി തിരക്കിലായിരിക്കും. മാതാപിതാക്കളെ വൃദ്ധഭവനങ്ങളിൽ കൊണ്ടുപോയിത്തള്ളാനായിരിക്കും അവരുടെ പ്രവണത.'  അദ്ദേഹം പറയുന്നു.

 

200-ലധികം പേർ ബംഗലൂരുവിലെ മീറ്റിൽ പങ്കെടുത്തുവെന്ന് നാഥുഭായ് പറയുന്നു. 2002ൽ ബ്യൂറോ തുടങ്ങിയതിൽ പിന്നെ 8000 ഓളം അപേക്ഷകൾ ലഭിച്ചു. ഇതിൽ 120 കേസുകൾ മാത്രമേ വിജയകരമായി കലാശിച്ചുള്ളൂവെന്ന് നാഥുഭായ് പറഞ്ഞു. ഇവരുടെ പുനർവിവാഹം നടന്നുവെന്ന് വായിച്ചു.

 


സ്ത്രീകളേക്കാൾ ബ്യൂറോവിനെ സമീപിച്ചത് പുരുഷൻമാരാണ്..' പുനർവിവാഹം ചെയ്യണമെന്ന് സ്ത്രീകൾക്ക് ആഗ്രഹമുണ്ടെങ്കിലും ്അത്തരമൊരു ചുവടുവെയ്പിന് അവർക്ക് കഴിയില്ല. അവർ മക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നതാണ് കാരണം..' അദ്ദേഹം പറയുന്നു. 

Disclaimer: This is a translated story.

Related Stories

No stories found.
The News Minute
www.thenewsminute.com