തെക്കേ ഇന്ത്യയിൽ നഗരങ്ങളിലെ സ്ത്രീപുരുഷൻമാരുടെ വിവാഹപ്രായം ഗ്രാമങ്ങളിലുള്ളവരുള്ളവരുടേതിനേക്കാൾ മുകളിൽ

Malayalam Tuesday, June 14, 2016 - 15:40

കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീ-പുരുഷ വിവാഹപ്രായം രാജ്യത്തെ ശരാശരിയേക്കാൾ മുകളിലെന്ന് റജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യയുടെ സർവേ ഫലം വെളിവാക്കുന്നു.  സാംപ്ിൽ രജിസ്‌ട്രേഷൻ ബേസ്‌ലൈൻ സർവേ അനുസരിച്ച് 2014 ജനുവരിയിൽ കേരളത്തിലെ ഒരു പുരുഷന്റെ ശരാശരി വിവാഹപ്രായം 27.3 ഉം തമിഴ്‌നാട്ടിലേത് 25.6 ഉം ആണ്- കേരളത്തിലേത് രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി വിവാഹപ്രായമാണ്. 


 

ഒറിസയ്ക്കും അസമിനുമൊപ്പം കർണാടകയും മൂന്നാം സ്ഥാനത്തുണ്ട്. അവിടങ്ങളിൽ ശരാശരി 25 തൊട്ടുമുകളിൽ. ആന്ധ്രപ്രദേശിലും തെലങ്കാനയിലും പുരുഷൻമാരുടെ ശരാശരി വിവാഹപ്രായം 23 ആണ്. അതേസമയം, ഇന്ത്യയിലെ ശരാശരി വിവാഹപ്രായം 23.2 ആണ്. 


 

2011 ലെ സെൻസസ് വിവരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ പുരുഷൻമാരുടെ ശരാശരി വിവാഹപ്രായത്തിൽ നേരിയ കുറവുണ്ടായി. അത് 23.3 ൽ നിന്ന് 23.2 ആയി കുറഞ്ഞു.


 

2014 ലെ സർവേ പറയുന്നത് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 20 ആണെന്നാണ്. 2011ലെ സെൻസസ് വിശദാംശങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് നേരിയ വർധനയാണ്. 2011-ൽ ഇത് 19.3 ആയിരുന്നു. 


 

ജമ്മു-കശ്മീരിലെ സ്ത്രീകളാണ് കൂടുതൽ വൈകി വിവാഹം കഴിക്കുന്നത്. അവരുടെ ശരാശരി വിവാഹപ്രായം 22 ആണ്. കേരളവും തമിഴ്‌നാടും തൊട്ടുപിറകേയുണ്ട്. ഇവിടങ്ങളിൽ ഇത് യഥാക്രമം 21.4ഉം 21. 2ഉം ആണ്. തെലങ്കാനയിലും ആ്ന്ധ്രപ്രദേശിലും ഇത് ദേശീയ ശരാശരിയേക്കാൾ താഴെയാണ്. അവിടങ്ങളിൽ 19 വയസ്സിൽ പെൺകുട്ടികൾ വിവാഹിതരാകുന്നു.


 

നഗര-ഗ്രാമീണ വിടവ്


 

തെക്കേ ഇന്ത്യയിൽ നഗരങ്ങളിലെ സ്ത്രീപുരുഷൻമാരുടെ വിവാഹപ്രായം ഗ്രാമങ്ങളിലുള്ളവരുള്ളവരുടേതിനേക്കാൾ മുകളിലാണ്. ദേശീയതലത്തിലെ പ്രവണതയ്ക്ക് അനുസൃതമാണ് ഈ കണക്ക്. 24.2 ആണ് പുരുഷൻമാരെ സംബന്ധിച്ചിടത്തോളം നഗരങ്ങളിലെ ദേശീയശരാശരി. അതേസമയം ഗ്രാമങ്ങളിലുള്ളവരുടേത് 22.7 ഉം.


  

പുരുഷൻമാരെപ്പോലെ, തെക്കേ ഇന്ത്യൻ നഗരങ്ങളിൽ ജീവിക്കുന്ന പെൺകുട്ടികൾ ഗ്രാമങ്ങളിൽ ജീവിക്കുന്നവരേക്കാൾ വൈകിയേ വിവാഹം കഴിക്കുന്നുള്ളൂ. 2005ലെ എസ്.ആർ.എസ് സർവേ  കണക്കുകൾ 2014 ജനുവരിയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചില പ്രധാന പ്രവണതകൾ ദൃശ്യമാണ്.  ഒന്നാമതായി കഴിഞ്ഞ ഒമ്പതുവർഷമായി ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ വിവാഹപ്രായത്തിൽ മാറ്റമൊന്നുമില്ല. അത് 19.7 ആയി തുടരുന്നു. പക്ഷേ ഇന്ത്യൻ നഗരങ്ങളിലെ വധുക്കളുടെ ശരാശരി പ്രായം 2005ൽ 21.7 ആയിരുന്നത് 2014ൽ 20 ആയി കുറഞ്ഞു.


 

ഒമ്പതുകൊല്ലത്തെ മാറ്റം


 

ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വിവാഹപ്രായവുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വധുക്കൾ പ്രായം കൂടിയവരാണ് എങ്കിൽ പോലും ഒമ്പതു വർഷം കൊണ്ട് എന്തുമാറ്റമുണ്ടായി എന്ന് നോക്കുന്ന സമയത്ത് നമുക്ക് കിട്ടുന്നത് വ്യത്യസ്തമായ ഒരു ചിത്രമാണ്. 

2005ൽ നിന്ന് 2014 ലെത്തുമ്പോൾ തെക്കേ ഇന്ത്യയിലെ നഗര-ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിവാഹപ്രായം 22. 9ൽ നിന്ന് 21.4 ആയി കുറഞ്ഞു. (എസ്.ആർ.എസ് സർവേയുടെ അവസാന വിശദാംശങ്ങൾ അനുസരിച്ച്) തമിഴ്‌നാട്ടിലും സമാനമായ ഒരു പ്രവണതയാണ് കാണുന്നത്. 2005ലെ 21.8 ൽ നിന്ന് സ്ത്രീകളുടെ വിവാഹപ്രായം 2014-ൽ 21.2 ആയി കുറഞ്ഞു.


 

അതേസമയം, കർണാടകയിലെയും ആന്ധ്രപ്രദേശിലെയും ചിത്രം വ്യത്യസ്തമാണ്. കർണാടകയിൽ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 20.1 ആയിരുന്നെങ്കിൽ ജനുവരി 2014ൽ അത് 20.6 ആയി വർധിച്ചു. 2005ൽ അവിഭക്ത ആന്ധ്രാപ്രദേശിൽ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 18.65 ആയിരുന്നുവെങ്കിൽ 2014ൽ തെലങ്കാനയിലെ സ്ത്രീകൾ 19.9 വയസ്സിലും ആ്ന്ധ്ര്പ്രദേശിൽ 19.7 വയസ്സിലും വിവാഹിതരാകുന്നു.   


 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.