കാസ്‌ട്രോയും ചെ ഗുവേരയും വാലന്റീനയും കേരളത്തിൽ ഒരൊറ്റ വീട്ടിൽ വളർന്നപ്പോൾ

ഇവരുടെ അച്ഛൻ ഒരു കറ തീർന്ന കമ്യൂണി്സ്റ്റായിരുന്നു.
കാസ്‌ട്രോയും ചെ ഗുവേരയും വാലന്റീനയും കേരളത്തിൽ ഒരൊറ്റ വീട്ടിൽ വളർന്നപ്പോൾ
കാസ്‌ട്രോയും ചെ ഗുവേരയും വാലന്റീനയും കേരളത്തിൽ ഒരൊറ്റ വീട്ടിൽ വളർന്നപ്പോൾ
Written by:

ജി. മണിയൻ എന്ന കടുത്ത കമ്യൂണിസ്റ്റുകാരന്റെ മകൻ കഴക്കൂട്ടം ഗവൺമെന്റ് സ്‌കൂളിൽ പതിനൊന്നാം ക്ലാസിൽ പുതുതായി ചേർന്ന അവസരം. പേരു ചോദിച്ച ഫിസിക്‌സ് ടീച്ചർക്ക് അതുകേട്ട് ചിരിയടക്കാൻ കഴിഞ്ഞില്ല. ചെ ഗുവേര എന്ന പേരാണ് ടീച്ചറിൽ ചിരി പടർത്തിയത്. പതിവുപരിചയപ്പെടുത്തൽ കഴിഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു: 'ഇനി പറയൂ..എന്താണ് ശരിയ്ക്കും നിന്റെ പേര്? '


 

ചെഗുവേരയെന്നാണ് തന്റെ പേരെന്ന് ആണയിട്ടുപറഞ്ഞാലും ആളുകളിൽ നിറയുന്ന അവിശ്വസനീയത തിരുവനന്തപുരത്തെ ചെഗുവേര എം.ആർ ഏറെ കണ്ടുശീലിച്ചിട്ടുള്ളതാണ്. പലർക്കും തിരിച്ചറിയൽ കാർഡ് കണ്ടാലേ ബോധ്യമാകാറുള്ളൂ. 


 

തീർച്ചയായും ചെ ഗുവേര ഒറ്റയ്ക്കല്ല. അയാളുടെ സഹോദരങ്ങളുടെ പേര് കാസ്‌ട്രോ എം. ആർ. എന്നും വാലന്റീന എം.ആർ എന്നുമാണ്. 


 

കടുത്ത കമ്യൂണിസ്റ്റായ മണിയന് മക്കളുടെ പേരിടൽ പ്രയാസമുള്ള ഒന്നായിരുന്നില്ല. ക്യൂബൻ വിപ്ലവകാരിയായ ഫിഡൽ കാസ്‌ട്രോവിനെ അനുസ്മരിച്ച് കാസ്‌ട്രോ എന്നും സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖാംഗവും വനിതയായ ആദ്യ ബഹിരാകാശ സഞ്ചാരിയുമായ വാലന്റീന ടെറഷ്‌കോവയെ അനുസ്മരിച്ച് വാലന്റീന എന്നും മാർക്‌സിസ്റ്റ് വിപ്ലവകാരിയുടെ പേരായ ചെ ഗുവേരയെന്നും മക്കൾക്ക് മണിയൻ പേരിട്ടു. 

'കിന്റർഗാർട്ടണിൽ പഠിക്കുന്ന കാലത്തുതന്നെ ഞാൻ അച്ഛന്റെ കൂടെ പാർട്ടി യോഗങ്ങൾക്ക് പോകുമായിരുന്നു. പിന്നീട് മറ്റ് പാർട്ടി അംഗങ്ങൾക്ക് പരിചയപ്പെടുത്തും. തന്റെ മൂന്നുമക്കൾക്ക് കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ പേരിടാൻ അച്ഛൻ കാണിച്ച ധൈര്യത്തെ അവർ ആദരവോടെയാണ് കണ്ടിരുന്നത്..'മൂന്നുമക്കളിൽ മുതിർന്നവനായ കാസ്‌ട്രോ പറയുന്നു.


 

പേരുകളെ അന്വർത്ഥമാക്കിക്കൊണ്ട് മൂവരും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കോളേജിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. പിന്നീടും പാർട്ടി പ്രവർത്തനം തുടർന്നു. 


 

29 കാരനായ ചെ ഗുവേരയ്ക്ക് തന്റെ പേരിന്റെ പ്രാധാന്യം പിടികിട്ടുന്നത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ഒരു വിപ്ലവകാരിയുടെ പേരാണ് തനിക്ക് കിട്ടിയതെന്ന് അറിയാമായിരുന്നെങ്കിലും. ' പക്ഷേ അപ്പോൾ ഞാൻ ആദർശങ്ങൾ മനസ്സിലാക്കാൻ കഴിയാത്തത്രയും ചെറിയ കുട്ടിയായിരു ന്നു. 96 ലോ 98 ലോ ആണ് ചെ ഗുവേര എന്ന മലയാളം നാടകം ഏറ്റവും നല്ല നാടകത്തിനുള്ള സംസ്ഥാന ഗവൺമെന്റ് പുരസ്‌കാരം നേടുന്നത്. അപ്പോഴാണ് ഞാൻ ഗുവേരയെക്കുറിച്ച് വായിച്ചുമനസ്സിലാക്കാൻ തുടങ്ങുന്നത്. എന്റെ അച്ഛന്റെ പാർട്ടിയോടുള്ള പ്രതിബദ്ധത എത്രമാത്രമാണ് എന്ന് അന്നാണ് എനിക്ക് മനസ്സിലായത്..'  ചെ ഗുവേര എം.ആർ. പറയുന്നു.


 

ജീവിതകാലം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന പേരാണ് ഇവർക്ക് കിട്ടിയതെങ്കിലും ഒരു ജോലി അവസരത്തിന് അഭിമുഖത്തിന് പോകുംവരെ തന്റെ പേര് തനിക്ക് തടസ്സമാകാനും സാധ്യതയുണ്ടെന്ന് ചെ ഗുവേര എം.ആർ മനസ്സിലാക്കിയിരുന്നില്ല. 


 

' എന്റെ പേര് ഇന്റർവ്യൂവേഴ്‌സ് കേട്ടപ്പോൾ അവർ ഞെട്ടിപ്പോയി. കമ്പനിയിൽ എന്തെങ്കിലും സമരം ഞാനുണ്ടാക്കുമോ എന്നായിരുന്നു അവരുടെ വേവലാതി. സ്ഥാപനത്തിനെതിരെ സമരമുണ്ടായാൽ ഞാനതിൽ പങ്കെടുക്കുമോ എന്നും അവർ ചോദിച്ചു..'  ചെ ഗുവേര പറയുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉണ്ടായാൽ താൻ അതിന് മടിക്കില്ല എന്ന് പറഞ്ഞപ്പോൾ പിന്നെ അവരിൽ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല.


 

എന്നാൽ തന്റെ പേര് തനിക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് കാസ്‌ട്രോ പറയുന്നു. ചിലപ്പോൾ ക്രിക്കറ്റ് കളിക്കുമ്പോൾ മറ്റ് കുട്ടികൾ അതും പറഞ്ഞ് ചെറിയതോതിൽ കളിയാക്കിയിരുന്നുവെന്നതൊഴിച്ചാൽ. ' എന്റെ പേര് പറയുമ്പോൾ ആദ്യം ഒരു കൗതുകമൊക്കെ മറ്റുള്ളവരുടെ മുഖത്ത് കാണാന്

കഴിയും. പിന്നെയെല്ലാം സാധാരണ നിലയിലാകും..'  കാസ്‌ട്രോ കൂട്ടിച്ചേർത്തു.


 

എന്നാൽ തീർച്ചയായും ചില മുഹൂർത്തങ്ങളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നീഷ്യനായ കാസ്‌ട്രോ പറയുന്നു. ഇടയ്ക്കിടയ്ക്ക്  തന്റെ പേര് രോഗികൾ ഗാസ്‌ട്രോ എന്ന് തെറ്റിക്കേൾക്കുന്നു. അവർ തങ്ങൾക്ക് ഗാസ്‌ട്രോഎൻട്രോളജി ഡിപാർട്ട്‌മെന്റിലേക്കുള്ള വഴി അറിയേണ്ടതില്ലെന്നും പറയുന്നു.


 

കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ശരണ്യയാണ് കാസ്‌ട്രോയുടെ ഭാര്യ. ആ കുടുംബത്തിനകത്ത് രാഷ്ട്രീയമില്ലെങ്കിലും അങ്ങനെയൊരു ബന്ധം അച്ഛൻ ജീവിച്ചിരുന്നെങ്കിൽ അംഗീകരിക്കുമായിരുന്നോ എന്ന് കാസ്‌ട്രോ സംശയിക്കുന്നു. 


 

ഏറ്റവും കുറച്ച് ആളുകൾ ശ്രദ്ധിക്കുന്നത് ഈ മുന്നുപേരുകളിൽ തന്റേതാണെന്ന് ഇപ്പോൾ കൊല്ലത്ത ജീവിക്കുന്ന വാലന്റീന പറയുന്നു. അധികം പേരൊന്നും വാലന്റീന ടെറഷ്‌കോവ ആരായിരുന്നുവെന്ന് ബോധവാൻമാരല്ലാത്തതുകൊണ്ടാണത്.


 

'കുട്ടിക്കാലത്തും വാലന്റീന ആരായിരുന്നുവെന്ന് എല്ലാവർക്കും അറിയുമായിരുന്നില്ല. എന്റെ പേര് എവിടെ നിന്ന് കിട്ടി എന്നത് സംബന്ധിച്ച് പലരും പല സിദ്ധാന്തങ്ങളും ചമയ്ക്കാറുണ്ട്. ചിലർ പറഞ്ഞത് ഞാൻ വാലന്റൈൻസ് ദിനത്തിൽ ജനിച്ചതുകൊണ്ടാണ് എനിക്ക് വാലന്റീന എന്ന പേര് കിട്ടിയതെന്നാണ്..' 


 

വിവാഹാലോചനയുടെ സമയത്ത് ആ കുടുംബത്തിൽ തന്റെ താൽപര്യമുണർത്തിയത് ഈ മൂന്നുപേരുകളാണെന്ന് വാലന്റീനയുടെ ഭർത്താവ് അവരോട് പറഞ്ഞതായും വാലന്റീന വെളിപ്പെടുത്തുന്നു.

Related Stories

No stories found.
The News Minute
www.thenewsminute.com