ജിഷയുടെ മരണവുമായി ഇനിയും പൊരുത്തപ്പെടാനാകാതെ അമ്മ രാജേശ്വരി

'ഞങ്ങളെപ്പോലെ പാവപ്പെട്ട മനുഷ്യർക്ക് വേണ്ടി പൊരുതണമെന്നായിരുന്നു അവൾക്ക് ആഗ്രഹം..' രാജേശ്വരി പറയുന്നു.
ജിഷയുടെ മരണവുമായി ഇനിയും പൊരുത്തപ്പെടാനാകാതെ അമ്മ രാജേശ്വരി
ജിഷയുടെ മരണവുമായി ഇനിയും പൊരുത്തപ്പെടാനാകാതെ അമ്മ രാജേശ്വരി
Written by:

ലൈംഗികപീഡനത്തിന് വിധേയയായി ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ പ്രവേശിപ്പിച്ച കുറുപ്പംപടി താലൂക്ക് ആശുപത്രിയിൽ വാർഡ് നമ്പർ 5-ൽ വേറെയും റിപ്പോർട്ടർമാരുണ്ടായിരുന്നു. അവരോടെല്ലാം തന്നെ രാജേശ്വരി സംസാരിച്ചത് സ്വന്തം മകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന മട്ടിലാണ്.

' എന്റെ കുഞ്ഞ് പിറന്നതിന് ശേഷം ഞങ്ങളിരുവരും ഉള്ള ഭക്ഷണം പങ്കിട്ടാണ് കഴിച്ചിരുന്നത്. അവൾ എവിടെയോ വിശന്നിരിക്കുമ്പോൾ ഞാനെങ്ങനെ ഭക്ഷണം കഴിക്കാനാണ്.. അവൾ വല്ലതും കഴിച്ചെന്ന് ആർക്കെങ്കിലും അറിയാമോ?' 

ഇങ്ങനെ പറഞ്ഞ് രാജേശ്വരി വിതുമ്പുമ്പോൾ മൂത്തമകൾ ദീപ അവരെ ആശ്വസിപ്പിക്കാൻ പാടുപെട്ടു. 

അയൽക്കാരുമായി ശത്രുതയിലും പരസ്പരമുള്ള ഭയത്തിലും കഴിയുന്ന ഒരു കുടുംബത്തിന്റേയും ഒറ്റയ്ക്ക് ഉപജീവനം കണ്ടെത്താൻ പാടുപെടുന്ന അതിലെ അംഗങ്ങളുടെയും നിരവധി കഥകളിലൊന്നാണ് ജിഷയുടെ കുടുംബത്തിന്റേയും കഥ. 

ബി.എയ്ക്ക് ചേർന്ന് ഒരു വർഷത്തിനുള്ളിൽ പഠനം മുടക്കി 2010-ൽ എറണാകുളം ഗവൺമെന്റ് കോളേജിൽ ്അത് ലക്ഷ്യബോധത്തോടെയുള്ള ഒരുനീക്കമായിരുന്നു അത്. '  ' ഞങ്ങളെപ്പോലെ വിവേചനം അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് വേണ്ടി പൊരുതണമെന്നതായിരുന്നു അവളുടെ ലക്ഷ്യം..' 

നിത്യദാരിദ്ര്യമായിരുന്നു രാജേശ്വരിയ്ക്ക്. ഒരു അരിമില്ലിലെയടക്കം ചെറിയ ജോലികൾ ചെയ്ത് രണ്ട് പെൺമക്കളെയും വളർത്താൻ ്അവർ പാടുപെട്ടു. ' സാമ്പത്തികസഹായം ചോദിച്ച് ഞാൻ ക്രിസ്ത്യൻ-മുസ്ലിം പള്ളികളിൽ വരെ കയറിയിറങ്ങിയിട്ടുണ്ട്.' തകർന്ന മട്ടിൽ അവർ പറഞ്ഞു. 

രാജേശ്വരിയ്ക്കും ദീപയ്ക്കും അയൽക്കാരെക്കുറിച്ച് പറയാനുള്ളത് കേട്ടാൽ തന്നെ അതിൽ നിന്ന് ഊഹിക്കാം ഇരുകൂട്ടർക്കുമിടയിലുള്ള ശത്രുതയും ഒരുപക്ഷേ അനുഭവിക്കേണ്ടിവന്നെന്നു ആരോപിക്കപ്പെടുന്ന വിവേചനവും. 

2004-ൽ കല്യ.ാണം കഴിഞ്ഞ മൂത്തമകൾ ദീപ വേറെയാണ് താമസം. 'അതിന്ശേഷം അമ്മ കൂടുതൽ അസ്വസ്ഥയായി. ചിലപ്പോഴൊക്കെ അമ്മയില്ലാതെ ജിഷയ്ക്ക് വീട്ടിൽ ഒറ്റയ്ക്ക് കഴിയേണ്ടിവരുമായിരുന്നുവെന്നതിലായിരുന്നു വേവലാതി..' ദീപ പറഞ്ഞു.

കുറുപ്പംപടിയിലുള്ള ആ വീട് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ജിഷയുടെ പിതാവിന്റെ കുടുംബത്തിന് പതിച്ചുകിട്ടിയതാണ്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയിട്ടും രാജേശ്വരിയും കുടുംബവും അവിടെത്തന്നെ തുടർന്നു. 

' നാല്പത് വർഷങ്ങൾക്ക് മുൻപ് ഈ വീട്ടിൽ വന്നതുതൊട്ട് അയൽപക്കക്കാരെക്കൊണ്ട് ബുദ്ധിമുട്ടില്ലാത്ത ഒരൊറ്റ ദിവസവും കഴിഞ്ഞിട്ടില്ല.' ദീപ പറഞ്ഞു. അയൽക്കാർ ജലവിതരണ പൈപ്പ് കേടുവരുത്തിയിട്ടുകൊണ്ട് അടുത്തുള്ള കനാലിൽ നിന്ന് വെള്ളമെടുക്കാൻ അവർ നിർബന്ധിതരായിത്തീര്ന്നുവെന്നും ദീപ പറഞ്ഞു. മറ്റെവിടെ നിന്നും വെള്ളമെടുക്കാൻ അയൽക്കാർ അനുവദിക്കുമായിരുന്നില്ല. 'കഴിഞ്ഞ നാൽപതുവർഷം ഒരൊറ്റത്തവണ അയൽപക്കം ഞങ്ങൾ സന്ദർശിക്കുകയുണ്ടായിട്ടില്ല..' ദീപ കൂട്ടിച്ചേർത്തു.


 

വീട്ടിൽ ആണുങ്ങളൊന്നുമില്ലാത്ത അവസ്ഥയിൽ തന്റെ മകളെ ആരെങ്കിലും ആക്രമിച്ചേക്കാമെന്ന ഭയമായിരുന്നു അമ്മയ്ക്കെപ്പോഴുമെന്ന് ദീപ ഓർമിക്കുന്നു. 

'ശാന്തപ്രകൃതമാണ് അവളുടേത്..അവൾ കുഴപ്പത്തിലാണ്..' കിടക്കയിൽ കിടന്നുകൊണ്ട് രാജേശ്വരി പറഞ്ഞു.


 

മുൻപും പലതവണ അജ്ഞാതരായ ചിലർ അവരെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് രാജേശ്വരി പറഞ്ഞു. ചിലപ്പോൾ ആരൊക്കെയോ ആ വീട്ടിന് നേരെ കല്ലെറിഞ്ഞു. ചിലപ്പോൾ ദീപയേയും ജിഷയെയും വഴിയിൽ തടഞ്ഞുനിർത്തി. ശല്യപ്പെടുത്തി. ജിഷയ്ക്ക് നേരെ അയൽപക്കാരിൽ ചിലർ ലൈംഗികതാൽപര്യം പ്രകടിപ്പിക്കലുമുണ്ടായി. നിരന്തരം പരാതിപ്പെട്ടിട്ടും പൊലിസ് നടപടിയുണ്ടായില്ലെന്ന് ദീപയും രാജേശ്വരിയും പറയുന്നു.


 

ബുധനാഴ്ച രാത്രിയും പുറത്ത് നിന്ന് ശബ്ദം കേട്ടതായി രാജേശ്വരി പറഞ്ഞു. കാര്യമറിയാൻ പുറത്തുവന്നുനോക്കിയപ്പോൾ ഒരു വിളക്കല്ലാതെ മറ്റൊന്നും കണ്ടില്ല. 


 


 

അയൽപക്കക്കാർക്ക് പറയാനുള്ളത്

ജിഷയുടെ വീട്ടിലേക്ക് പോകും വഴി എൽ.എൽ.ബിയ്ക്ക് കൂടെ പഠിക്കുന്നവരാണോ എന്ന് പലരും അന്വേഷിക്കാൻ താൽപര്യപ്പെട്ടു. രാജേശ്വരിയെ പറ്റി അവർക്ക് പറയാനുണ്ടായതൊന്നും നല്ല കാര്യങ്ങളായിരുന്നില്ല. 


 

'ജിഷ പാവമായിരുന്നു. അവളെപ്പറ്റി ആർക്കും പരാതിയില്ല. അവളുടെ അമ്മയെയാണ് അയൽപക്കക്കാർ ഒഴിവാക്കിയിരുന്നത്. ആരെങ്കിലും അവരോട് സംസാരിക്കാൻ ശ്രമിച്ചാൽ ശകാരമായിരിക്കും കേൾക്കുക' അയൽവാസിയും ഓട്ടോഡ്രൈവറുമായ ശശി പറഞ്ഞു. മാധ്യമറിപ്പോർട്ടുകളിൽ നിന്നാണ് അയൽക്കാർ ജിഷ ഒരു നിയമവിദ്യാർത്ഥിനിയാണെന്ന കാര്യം അറിയുന്നതുതന്നെ.

കൊലപാതകം നടന്ന രാത്രി പരിഭ്രമിച്ച് വാതിൽ തുറക്കാൻ ശ്രമിച്ച രാജേശ്വരിയുടെ സഹായത്തിന് അയൽവാസികൾ ആരുമെത്തുകയുണ്ടായില്ല. ജിഷയോട് വാതിൽ തുറക്കാനാവശ്യപ്പെട്ട് കരഞ്ഞുകൊണ്ട് വാതിലിൽ അവർ ഉച്ചത്തിൽ ആഞ്ഞടിക്കുകയുമുണ്ടായി. 

'അയൽക്കാർക്ക് അവരുടെ കാര്യത്തിൽ ഇടപെടാൻ പേടിയാണ്. ആ കുടുംബം എല്ലാവരിൽ നിന്നും അകന്നുകഴിയുന്നവരായിരുന്നു..' ആ രാത്രിയിലെ സംഭവവികാസങ്ങളോർത്തുകൊണ്ട് ശശി പറഞ്ഞു.

സംഭവത്തെക്കുറിച്ച് ആരോ വിളിച്ചറിയച്ചതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് അംഗമായ ഷിജി അവിടെയെത്തിയതെന്ന് ഷിജി പറഞ്ഞു. 


 

'വാതിൽ തുറക്കണമെന്ന് പറഞ്ഞുകൊണ്ട് രാജേശ്വരി വാതിലിൽ ഒച്ചയുണ്ടാക്കിക്കൊണ്ട് അടിക്കുന്നുണ്ടായിരുന്നു. സഹായത്തിന് വിളിച്ചുകൂവുന്നുമുണ്ടായിരുന്നു. പക്ഷേ ആളുകൾക്ക് നേരെ ചീത്തവാക്കുകളുപയോഗിക്കുമെന്ന പേരുദോഷമുള്ളതുകൊണ്ട് ആരും ഇടപെടാൻ സന്നദ്ധരായിരുന്നില്ല. ്അവസാനം അയൽക്കാരിലൊരാളാണ് പൊലിസിനെ വിളിച്ചറിയിക്കുന്നത്..'


 

ജിഷയുടെ കുടുംബത്തെ സഹായിക്കാൻ കഴിയുന്ന കാര്യങ്ങൾ താൻ ചെയ്തിട്ടുണ്ടെന്ന് ഷിജി പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങുന്ന കാര്യമൊഴികെ. എല്ലാ ചെലവും പഞ്ചായത്ത് വഹിച്ചുവെന്നും അവർ പറഞ്ഞു. 


 

ഇരവിച്ചിറ ക്ഷേത്രത്തിൽ നിന്ന് പത്തുമിനുട്ട് നടക്കാനുള്ള ദൂരമേ ജിഷയുടെ വീട്ടിലേക്കുള്ളൂ. ഇപ്പോൾ സന്ദർശകരുടെ തിരക്ക് മുലം ഒരു മ്യൂസിയം പോലെയായിട്ടുണ്ട് ആരും അകത്തേക്ക് കടക്കുന്നത് പൊലിസ് തടയുന്നില്ല. അതുകൊണ്ട് തന്നെ തെളിവുകൾ നശിപ്പിക്കപ്പെട്ടേക്കാമെന്ന പരാതിയുമുണ്ട്.


 

ആശുപത്രിയിൽ നിന്ന് വിടുതൽ നേടിയാൽ രാജേശ്വരി തിരികേ വീട്ടിലേക്ക് പോകുമോ എന്ന കാര്യം വ്യക്തമല്ല. ഒരുപക്ഷേ അവർ മകളുടെ കൂടെയോ സഹോദരന്റെ കൂടെയോ പോകുമായിരി്ക്കും. എന്തായാലും അവർക്കൊരു അഭയകേന്ദ്രമുണ്ടാകും. കുടുംബത്തിന് ജിഷയുടെ പേരിൽ അഞ്ചുസെന്റ് സ്ഥലമുണ്ടെന്ന് ആശുപത്രിയിൽ വെച്ച് രാജേശ്വരി പറഞ്ഞിരുന്നു. പുതിയ വീടിനുള്ള തറയുമിട്ടിരുന്നു. 

അഭിമുഖത്തിനൊടുവിൽ മറ്റ് റിപ്പോർട്ടമാർ പോയപ്പോൾ, രാജേശ്വരി കരഞ്ഞുകൊണ്ട് പറഞ്ഞു

'ദയവായി അവളെ കൊന്നവരെ കണ്ടെത്താൻ സഹായിക്കണം..'

 

News, views and interviews- Follow our election coverage.

Related Stories

No stories found.
The News Minute
www.thenewsminute.com