തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം അദ്ദേഹം നയിക്കുന്ന ഗവൺമെന്റേതര സംഘടനയായ ' പാലക്കാട് മുന്നോട്ട്' പരിസ്ഥിതിക്ക് കോട്ടംവരുത്താത്തതും അഴിമതിരഹിതവുമായ സമൂഹസൃഷ്ടി ഉറപ്പുവരുത്തും.

Malayalam Saturday, April 30, 2016 - 18:18

പാലക്കാട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന അൻവാറുദ്ദീന്റെ വ്യത്യസ്തത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മുദ്രാവാക്യം വികസനം എന്നതിന് പകരം മാറ്റം എന്നതാണ്. പാലക്കാട് മുന്നോട്ട് എന്ന സന്നദ്ധസംഘടനയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹം ആ സംഘടനയുടെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്. 

ജില്ലയിലെ പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളുടെ നാണംകെട്ട പെരുമാറ്റത്തോട് പ്രതികരണമായാണ് 16 വർഷം മുൻപ് പാലക്കാട് മുന്നോട്ട് എന്ന സംഘടന രൂപം കൊള്ളുന്നത്. 

'2000-ൽ പാലക്കാട് മുനിസിപ്പൽ കൗൺസിലിന്റെ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ സമ്മേളനം പ്രതിനിധികളുടെ തനിനിറം പുറത്തുകാട്ടുന്നതായിരുന്നു. അത്തരം പെരുമാറ്റം ഇനി വെച്ചുപൊറുപ്പിക്കാനാകില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഈ സംഘടന രൂപം കൊള്ളുന്നത്..' അൻവാറുദ്ദീൻ പറയുന്നു. 

തന്റെ സംഘടന രാഷ്ട്രീയത്തിൽ അമേച്വർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വളരെ നേർത്ത ഭൂരിപക്ഷത്തിന് മത്സരിച്ച രണ്ടുതവണയും അൻവാറുദ്ദീൻ തോറ്റത്. എന്നാൽ ജില്ലയിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന സംഘടന ഇത്തവണ നേട്ടമുണ്ടാക്കുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 

ജൈവകൃഷി, പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണപരിപാടികൾ എന്നിവയിലൂടെ പരിസ്ഥിതി ഉൻമുഖത്വവും അഴിമതിവിരുദ്ധതയും പ്രചരിപ്പിക്കുന്ന സംഘടന എന്ന നിലയ്ക്ക് രൂപീകരിച്ചിട്ടുള്ള പാലക്കാട് മുന്നോട്ട് പ്രാദേശികഭരണതലത്തിൽ നടക്കുന്ന അഴിമതികൾ തുറന്നുകാട്ടുന്നതിൽ ഒരു പ്രധാനപങ്കുവഹിക്കുന്നു. 

സ്ഥലം എം.എൽ.എയായ ഷാഫി പറമ്പിൽ സ്വന്തം വികസനമാണ് തെരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കുന്നതെന്നും പൊതുജനത്തിന് നേട്ടമുള്ള ഒന്നല്ലെന്നും മറ്റ് സ്ഥാനാർത്ഥികളെ വിമർശിക്കുന്ന കൂട്ടത്തിൽ അദ്ദേഹം പറയുന്നു. 

' മരങ്ങൾ നട്ടും മറ്റും നമ്മൾ വർഷങ്ങളായി പ്രകൃതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ചൂടിനെ അകറ്റാൻ പൊതുജനങ്ങൾക്ക് നാം സംഭാരം വിതരണം ചെയ്യുന്നു. ബി.ജെ.പിക്ക് ഇപ്പോഴാണ് സംഭാര ചർച്ച എന്ന ആശയം തലയിലുദിക്കുന്നത്..' അദ്ദേഹം കളിയാക്കുന്നു.

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന കാര്യത്തിൽ നിന്ന് നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലേക്ക് വളരുന്നതിന് വലിയ വിശ്വാസം വേണ്ടതാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്തായാലും തന്റെ സംഘടന നടത്തിയ പ്രവർത്തനനങ്ങൾ തെരഞ്ഞെടുപ്പിൽ തനിക്ക് പ്രയോജനപ്പെടുമെന്നാണ് അൻവാറുദ്ദീന്റെ വിശ്വാസം. 

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യുന്നതിനേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ സംഘടന നടത്തിയിട്ടുണ്ടെന്നുള്ളത് വോട്ടായി മാറുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. 

തെരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിന്റെ അടിസ്ഥാനവികസന സൗകര്യവും ഉറപ്പുവരുത്തും. 

കുറച്ചുകാലം ആം ആദ്മി പാർട്ടിയുടെ പ്രവർത്തകനായിരുന്ന അൻവാറുദ്ദീൻ പാർട്ടിയുടെ പോക്ക് ശരിയായ ദിശയിലല്ലെന്ന് കണ്ടെന്ന് പിന്നീട് പാർട്ടി വിട്ടു.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

 

Become a TNM Member for just Rs 999!
You can also support us with a one-time payment.