ഇന്ത്യാവിഷൻ മുൻ ജീവനക്കാരൻ മുനീറിനെതിരെ മത്സരിക്കും

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായാണ് ഇന്ത്യാ വിഷൻ ജീവനക്കാരനായിരുന്ന എ.കെ. സാജൻ മത്സരിക്കുന്നത്.
ഇന്ത്യാവിഷൻ മുൻ ജീവനക്കാരൻ മുനീറിനെതിരെ മത്സരിക്കും
ഇന്ത്യാവിഷൻ മുൻ ജീവനക്കാരൻ മുനീറിനെതിരെ മത്സരിക്കും
Written by:

ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ നടക്കുന്ന മത്സരം സവിശേഷതയാർന്ന ഒന്നാണ്. കമ്പനിയുടെ ചെയർമാനെതിരെ മുൻ ജീവനക്കാരൻ സ്ഥാനാർത്ഥിയാകുന്നു എന്നതാണ് ഈ സവിശേഷത.

മുനീറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന, നിലച്ചുപോയ ഇന്ത്യാവിഷൻ ചാനലിൽ ജീവനക്കാരനായിരുന്ന എ.കെ.സാജൻ കോഴിക്കോട് സൗത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി എം.കെ. മുനീറിനെതിരെ മത്സരിക്കും. 2015 ഫെബ്രുവരിയിലാണ് ഇന്ത്യാവിഷൻ അടച്ചുപൂട്ടിയത്. 

കമ്പനിയിൽ നിന്ന് കിട്ടാനുള്ള ശമ്പളകുടിശ്ശിക ഇതുവരെയും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാഷ്ട്രീയപ്രവേശനത്തിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും താൽപര്യമില്ലാതിരുന്ന സാജൻ മുനീറിനെ തെരഞ്ഞെടുപ്പ് ഗോദയിൽ നേരിടാൻ തീരുമാനിച്ചത്. ഇന്ത്യാവിഷൻ ചാനലിൽ പ്രവർത്തിക്കുന്ന കാലയളവിൽ മാസങ്ങളായുള്ള ശമ്പളം സാജന് കിട്ടാനുണ്ട്. 

'2003 മുതൽ അടച്ചുപൂട്ടുന്നതുവരെ ഞാൻ ചാനലിൽ ഡ്രൈവറായി ജോലിയെടുത്തു. ചാനലിൽ സാമ്പത്തികഞെരുക്കം അനുഭവപ്പെട്ടുതുടങ്ങിയ നാളുകൾ തൊട്ട് ഞങ്ങളുടെ ശമ്പളവും കൃത്യമായി കിട്ടാതായി. അവസാനത്തെ കുറച്ചുമാസങ്ങളിൽ ഞങ്ങൾക്ക് ശമ്പളമേ കിട്ടിയില്ല. പലരും സ്ഥാപനം വിട്ടപ്പോൾ എന്നെപ്പോലെ കുറച്ചുപേർ ശമ്പളം എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ വിശ്വസ്തതയോടെ അവിടെ തുടർന്നു. പലതവണ ശമ്പളം തരുമെന്ന് പൊള്ളയായ വാഗ്ദാനം മുനീർ നൽകിയതല്ലാതെ ശമ്പളം കിട്ടുകയുണ്ടായില്ല. ഒടുവിൽ ഞങ്ങൾ വലിയ കടക്കാരായി മാറുകയും ചെയ്തു..' സാജൻ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

പലവട്ടം സ്വകാര്യമായി ഈ ആവശ്യമുന്നയിച്ച് മടുത്ത കമ്പനി ജീവനക്കാർ പിന്നീട് ഇന്ത്യാവിഷനെതിരെ തെരുവിലിറങ്ങുകയും പത്രസമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. മുനീറിന്റെ വസതിയിലേക്ക് മാർച്ചും നടത്തി. എന്നാൽ ഇതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. 

' നിറഞ്ഞ ചിരിയുമായി നടക്കുന്ന മുനീർ ഇവിടുത്തുകാർക്ക് ദൈവമായിരിക്കാം. പക്ഷേ ഞങ്ങൾ്ക്ക് മാത്രമേ ആ ചിരിയ്ക്ക് പിന്നിലുള്ളത് എന്തെന്ന് അറിയൂ..' സാജൻ പറഞ്ഞു.

മുപ്പത്താറുകാരനായ സാജൻ ബുധനാഴ്ച സത്യവാങ്മൂലം നൽകും. എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സാജന് വ്യക്തമായ ബോധ്യമുണ്ട്.

' തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന പ്രതീക്ഷയിലല്ല ഞാൻ മത്സരിക്കുന്നത്. പക്ഷേ ഞാനടക്കം നൂറുകണക്കിന് തൊഴിലാളികളെ പറ്റിച്ച മുനീറിനെ പോലെ ഒരു വഞ്ചകന് വോട്ടുകൊടുക്കരുതെന്ന സന്ദേശം നൽകുന്നതിനാണ് മത്സരിക്കുന്നത്..'

ശമ്പളം മുടങ്ങിയതിൽ പിന്നെ നിരവധി മാസങ്ങൾ താൻ പിന്നിട്ട കഷ്ടപ്പാടുകളെക്കുറിച്ച് സാജൻ വിവരിക്കുന്നു. ' അവസാനത്തെ കുറച്ചുമാസം എപ്പോഴൊക്കെ ആളുകൾ എന്നെ സമീപിച്ചുവോ അപ്പോഴൊക്കെ ഞാൻ ട്രിപ്പിന് തയ്യാറായി. എനിക്ക് സ്വന്തമായി ടാക്‌സി ഇല്ലാത്തതിനാൽ ദീർഘദൂരയാത്രയ്ക്ക് വണ്ടിയോടിക്കാൻ ആളുകൾ എന്നെ വിളിയ്ക്കുകയാണ് പതിവ്. ചാനൽ വീണ്ടും ആരംഭിക്കുകയാണെന്ന ഭാവത്തിൽ കുറച്ചുമാസങ്ങൾക്ക് മുൻപേ ഓഫിസിലെ എല്ലാ സാധനസാമഗ്രികളും മുനീർ കടത്തിക്കൊണ്ടുപോയി. ഞങ്ങളെങ്ങാനും അവകാശപ്പെട്ടുവന്നാലോ എന്ന പേടിയിലായിരുന്നു അത്. എന്തായാലും അടിമുടിയൊരു തട്ടിപ്പായിരുന്നു അത്..' സാജൻ പറഞ്ഞു. 

മാസങ്ങൾക്ക് മുമ്പാണ് തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള നിർബന്ധിതമായ കമ്പനിവിഹിതം 'പ്രിയപ്പെട്ട ചെയർമാൻ' അടച്ചിട്ടില്ലെന്ന് താൻ മനസ്സിലാക്കിയതെന്നും സാജൻ പറയുന്നു. 'തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ പ്രവൃത്തികൾക്കൊക്കെ കണക്കുപറയിക്കാൻ ഞാൻ നിയമപരമായി നീങ്ങും..' 


ഫ്‌ളക്‌സ് ബോർഡുകൾ ഇനിയും തയ്യാറായിട്ടില്ലെങ്കിലും പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെങ്കിലും സാജന് ചിലത് ജനങ്ങളോട് പറയാനുണ്ട്.

'ഞങ്ങൾ മുനീർ പ്രതിനിധാനം ചെയ്യുന്ന മുസ്ലിം ലീഗിന് എതിരല്ല. പക്ഷേ നേതാവെന്ന നിലയിൽ മുനീറിനെതിരാണ്. ജനങ്ങളെ സേവിക്കുമെന്ന് കരുതപ്പെടുന്ന മുനീർ യഥാർത്ഥത്തിൽ വഞ്ചനയുടെ ആൾരൂപമാണ്. അതാണ് ഞങ്ങളെ നിരാശരാക്കുന്നത്..'  സാജൻ പറയുന്നു.
 

ഫേസ്ബുക്കിൽ ഒരു മുൻ ഇന്ത്യാവിഷൻ ജീവനക്കാരൻ സാജനുമായുള്ള തന്റെ പരിചയം ഓർത്തെടുക്കുന്നുണ്ട്. ചാനൽ സംപ്രേഷണം ചെയ്തിരുന്ന അവസാനബുള്ളറ്റിന്റെ സമയം വരെ സാജൻ കാണിച്ചിരുന്ന വ്യഗ്രതയും നിശ്ചയദാർഢ്യവും അദ്ദേഹം സ്മരിക്കുന്നു.

'മുനീറിനെതിരെ മത്സരിച്ചുജയിക്കാമെന്നൊന്നും സാജൻ കരുതുന്നില്ലെന്ന് എനിക്കുറപ്പാണ്. ഒരുപക്ഷേ തെരഞ്ഞെടുപ്പിന് ചെലവാക്കുന് പണം തിരിച്ചുകിട്ടിയെന്നും വരില്ല. പക്ഷേ ജീവിതത്തിൽ തോൽക്കാതിരിക്കാനുള്ള ശക്തി  ജനങ്ങൾക്ക് നൽകുന്ന തരത്തിലുള്ളതിലാണ് അദ്ദേഹത്തെ നയിക്കുന്ന വികാരവും ഉത്കടേച്ഛയും..

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Related Stories

No stories found.
The News Minute
www.thenewsminute.com