മുൻ മുഖ്യമന്ത്രി കരുണാകരന്റെ പുത്രി രാഷ്ട്രീയ രംഗത്ത് ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്

Malayalam Friday, April 22, 2016 - 07:52
വ്യാഴാഴ്ച നേരം പുലരുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും തൃശൂരിലെ മുരളിമന്ദിരത്തിന്റെ മുറ്റത്ത് പത്മജ വേണുഗോപാലിനെ കാണാൻ പാർട്ടി പ്രവർത്തകർ തിങ്ങിക്കൂടി. തങ്ങളുടെ ലീഡറുടെ മകളായ പത്മജയാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കുന്നത്. 
 
പൂങ്കുന്നത്തെ മുരളി മന്ദിരത്തിലാണ് പത്മജയും വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേക്കു മത്സരിക്കുന്ന സഹോദരൻ മുരളിയും വളർന്നത്. 
 
ലീഡർ എ്ന്ന് ഏറെ പ്രിയത്തോടെ അനുയായികൾ വിളിക്കുന്ന, പരേതനായ കെ. കരുണാകരന്റെ ദിനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് പത്മജ പുറത്തിറങ്ങുമ്പോൾ അവർ പത്മജയ്ക്ക് ചുറ്റും കൂടി. ചിലരുടെയെല്ലാം കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. 
 
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സ്വന്തം നഗരത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ പത്മജ ഒരുങ്ങുന്നത്. 2004-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വീണ്ടുമൊരു മത്സരത്തിന് ഇത്രയും കാലമെടുത്തത് എന്ന് ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങനെ:
'  2011ലും എന്നോട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. പക്ഷേ സമയമായിട്ടില്ലെന്ന് തോന്നി ഞാനത് നിരസിച്ചു. പാർട്ടിക്ക് വേണ്ടി വേണ്ടത്ര കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ടെന്ന് വ്യക്തിപരമായി എനിക്ക് തന്നെ ബോധ്യം വരുന്ന സമയത്ത് മത്സരിക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ..'
 
എങ്ങനെയാണ് പത്മജ സ്വയം നിർവചിക്കുന്നത്? ലീഡറുടെ മകളെന്നതിലുപരി. കരുണാകരന്റെ മകളെന്ന നിലയിലാണോ, യു.ഡി.എഫിന്റെ വനിതാ സ്ഥാനാർത്ഥിയെന്ന നിലയിലാണോ അവർ മത്സരിക്കുന്നത്? 
 
'കരുണാകരന്റെ മകളായതുകൊണ്ട് എനിക്ക് രാഷ്ട്രീയത്തിൽ വേണ്ടത്ര വിലപ്പിടിപ്പുള്ള ഉൾക്കാഴ്ച നൽകി. കെ.പി.സി.സി. ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ പൂർണമായും അക്ഷീണം പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകി.  പാർട്ടി അതുകൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എനിക്ക് ആത്മവിശ്വാസവും തന്നു. ഇതുവരെ ഞാൻ ചെയ്ത എന്റെ പ്രവർത്തനത്തെയെല്ലാം വിലയിരുത്തിയാണ് പാർട്ടി ഇത്തവണ എന്നെ സ്ഥാനാർത്ഥിയാക്കിയത്.'
 
എന്നാൽ തന്റെ ലിംഗപദവി സ്ഥാനാർത്ഥി പ്ട്ടികയിൽ മുൻഗണന ലഭിക്കുന്നതിന് കാരണമായെന്ന് അവർ സമ്മതിക്കുന്നു. ആനുഷംഗികമായി പറയട്ടേ, യു.ഡി.എഫിന്റെ നിയമസഭാ സ്ഥാനാർത്ഥിപട്ടികയിൽ ഏഴ് സ്ത്രീകൾ മാത്രമേയുള്ളൂ. 
 
തൃശൂർ മണ്ഡലം രണ്ട് ദശകങ്ങളായി യു.ഡി.എഫ് മണ്ഡലമാണ്. ഓരോ തവണയും തേറമ്പിൽ രാമകൃഷ്ണൻ ജയിക്കുന്നു.
 
 
ഇത്തവണ വോട്ടുകൾ ഭിന്നിച്ചുപോകാനിടയുണ്ടോ? രാഷ്ട്രീയബന്ധം കണക്കിലെടുക്കാതെ വോട്ടർമാർ പൊതുവേ തേറമ്പിൽ രാമകൃഷ്ണന് വോട്ടുചെയ്തുവരുന്നതായിരുന്നു പതിവ്.
 
'ഒരു നിലയ്ക്കും അങ്ങനെ സംഭവിക്കില്ല. തേറമ്പിൽ തന്നെ എന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ പിന്തുണയാണ് നൽകിയിട്ടുള്ളത്. മാധ്യമങ്ങളുടെ അടിസ്ഥാനമില്ലാത്ത വെറും ഊഹം മാത്രമാണിത്. കെ. കരുണാകരന്റെ കുടുംബത്തിന് ശക്തമായ സ്വാധീനമുള്ള ഇടമാണ് എല്ലായ്‌പോഴും തൃശൂർ മണ്ഡലം. ഇപ്പോഴും ഈ മണ്ഡലത്തിലെ ജനങ്ങളുടെ ബഹുമാനവും പിന്തുണയും അച്ഛനുണ്ട്. അവരുടെ പിന്തുണയോടെ ഞാൻ ജയിക്കുമെന്ന് എനിക്കുറപ്പാണ്. കഴിഞ്ഞകാലത്തൊന്നും യു.ഡി.എഫ് ഇവിടെ ജയിച്ചിട്ടില്ലെന്ന മട്ടിൽ പ്രതിപക്ഷം നടത്തുന്ന പ്രചരണം മണ്ഡലത്തിലെ ജനങ്ങൾക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. തൃശൂർ, ഒല്ലൂർ മണ്ഡലങ്ങൾ എപ്പോഴും കോൺ്ഗ്രസ് മണ്ഡലങ്ങളാണ്. മറിച്ചൊരു പ്രചാരണം നിർല്ലജ്ജമായ നുണയാണ്. മാള എന്റെ അച്ഛന് എങ്ങനെയായിരുന്നോ അതുപോലെയാണ് തൃശൂരെനിക്ക്. ഈ വീട്ടിലാണ് ഞാനും ഏട്ടനും വളർന്നത്. അതുകൊണ്ടാണ് ഇത്തവണ് മത്സരിക്കാൻ പാർ്ട്ടി ആവശ്യപ്പെട്ടപ്പോൾ ഇവിടെ നിന്ന് മത്സരിക്കണമെന്ന് ഞാനും നിർബന്ധം പിടിച്ചത്.' അവർ വിശദീകരിക്കുന്നു.
ഏഴ് തവണ തുടർച്ചയായി മാള മണ്ഡലത്തിൽ നിന്ന് കരുണാകരൻ ജയിച്ചുവെന്നുള്ളത് പരക്കേ അറിയുന്ന കാര്യമാണ്.  
 
തന്റെ എതിരാളികൾ എന്തുചെയ്യുന്നു  എന്തുപറയുന്നുവെന്നതൊക്കെ സംബന്ധിച്ച് പത്മജയക്ക് ഒട്ടും വേവലാതിയില്ല. 'എന്റെ എതിരാളികളുടെ ശക്തി ഞാൻ കുറച്ചുകാണുകയല്ല. എന്നാൽ വോട്ടർമാരെ വശീകരിക്കാൻ അവരെന്തൊക്കെ ചെയ്യുന്നുവെന്നത് സംബന്ധിച്ച് ആവശ്യമില്ലാത്ത വേവലാതിയൊന്നും എനിക്കില്ല. പരമാവധി ആളുകളിലെത്തുന്നതിലാണ് എന്റെ ശ്രദ്ധ. അവരെന്നെക്കുറിച്ച് ഉണ്ടാക്കിയിട്ടുള്ള ധാരണ അതുവഴി മാറ്റാൻ കഴിയും.' അവർ വ്യക്തമാക്കുന്നു. 
 
കേരളത്തിൽ ഇതാദ്യമായി ബി.ജെ.പി എക്കൗണ്ട് തുറക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഇതാണ് അവർക്ക് പറയാനുണ്ടായിരുന്നത്.
' എന്റെ ധാരണ വെച്ച് പറയുകയാണെങ്കിൽ അവർ കേരളത്തിൽ തുറക്കാൻ പോകുന്ന ഒരേയൊരു എക്കൗണ്ട് ബാങ്ക് എക്കൗണ്ട് മാത്രമായിരിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒരുപിടി സീറ്റുകൾ അവർക്ക് നേടാനായി എന്നത് ശരി തന്നെ. എന്നാൽ അതുകൊണ്ട് സ്വാഭാവികമായി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകളായി മാറുകയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊതുവേ ജനങ്ങൾ സ്ഥാനാർത്ഥിക്കാണ് വോട്ടുചെയ്യുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും..'
എന്നാൽ സ്ത്രീകളുടെ ശബരിമല പ്രവേശനത്തിന്റെ കാര്യത്തിൽ യു.ഡി.എഫ് ഗവൺമെന്റ് ജാഗ്രതയോടെയുള്ള നിലപാടാണ് കൈക്കൊണ്ടത് എന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ ഒരു മറുപടി പറയാൻ അവർ വിനയത്തോടെ വൈമുഖ്യം പ്രകടിപ്പിച്ചു. 
 
' തെരഞ്ഞെടുപ്പ് കഴിയുംവരെ ഗവൺമെന്റ് തീരുമാനങ്ങളെ സംബന്ധിച്ച് ഒരഭിപ്രായം പറയാൻ എനിക്ക് സാധിക്കുകയില്ല..' ഇതായിരുന്നു പത്മജയുടെ പ്രതികരണം.
 
 
News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.