Malayalam

ഗവണ്മെന്റ് നടപടികൾക്ക് എല്ലായ്‌പോഴും മല്യ ഒരു മുഴം മുമ്പേ എറിഞ്ഞു ഇതാ തെളിവായി മൂന്ന് സംഭവങ്ങൾ

Written by : TNM Staff

പ്രകടമായും മദ്യരാജാവ് വിജയ് മല്യയെ ബ്രിട്ടനിൽ നിന്ന് തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് വഴി തുറന്നുകൊണ്ട് പ്രിവൻഷൻ ഒഫ് മണി ലോൺഡറിങ് ആക്ട് പ്രകാരം കോടതി ജൂൺ 14 തിങ്കളാഴ്ച അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയാക്കി. പക്ഷേ കേസിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഈ അവസാനനീക്കം എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. 

അവസാനമായി ജൂൺ 11ന് അദ്ദേഹത്തിന്റെ  1,411 കോടി രൂപ വിലവരുന്ന സ്വത്തുവഹകൾ പിടിച്ചെടുക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ ശ്രമമാണ് മല്യ മുതലെടുത്തത് ഒറ്റദിവസത്തിനുള്ളിൽ ഈയൊരു നടപടി പൂർത്തീകരിക്കാനായിരുന്നു ഡയറക്ടറേറ്റിന്റെ  ശ്രമം. 

ബാങ്കുകളും അന്വേഷണ ഏജൻസികളും കൂർഗിലെ അദ്ദേഹത്തിന്റെ രണ്ട് സ്വത്തുവഹകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ അവ രഹസ്യമായി വിറ്റുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ നടപടിക്ക് നിർബന്ധിതമായത്. 

എന്നാൽ താൻ അനീതി നിറഞ്ഞതും നിയമസാധുതയില്ലാത്തതുമായ നടപടികളുടെ ഇരയാണെന്ന് ചിത്രീകരിക്കാൻ  ഡയറക്ടറേറ്റിന്റെ നടപടിയെ മല്യ പ്രയോജനപ്പെടുത്തുമെന്നാണ് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അതുവഴി തന്റേയും തന്റെ സ്വത്തിന്റേയും മുകളിൽ മുറുകുന്ന ഇന്ത്യൻ ഏജൻസികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനും. ഏജൻസികൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലും അന്വേഷണ-നടപടികളുടെ തലത്തിൽ ഏകോപനമില്ലാത്തത് നിറയെ പഴുതുള്ള ഒന്നാക്കി മല്യയ്‌ക്കെതിരെയുള്ള കേസിനെ മാറ്റി. ഈ പഴുതുകളിലൂടെ മല്യയ്ക്ക് രക്ഷപ്പെടാനാകുമെന്ന് അവർ വാദിക്കുന്നു. 

ഈ സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച അരങ്ങേറിയ എപ്പിസോഡ് ഏറിയ കൂറും ഏതാനും മാസങ്ങളായി നടന്നുകൊണ്ടിരുന്നവയുടെ അതേ രീതിയിലുള്ളതു തന്നെയാണ്. മല്യയെ പിടികൂടുന്നതിലുള്ള നിശ്ചയദാർഢ്യം ഓരോതവണയും അധികൃതർ പ്രകടിപ്പിക്കുമ്പോഴും മല്യ പിടുത്തത്തിൽ നിന്ന് പലരീതിയിൽ വഴുതിമാറുകയാണ്. 

മല്യ ലണ്ടനിലേക്ക് രക്ഷപ്പെട്ടതുതൊട്ട് അദ്ദേഹത്തെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പലതവണ ആവർത്തിച്ച് ഉറപ്പുനൽകപ്പെട്ടു. ബ്രിട്ടീഷ് ഗവൺമെന്റിനെക്കൊണ്ട് അദ്ദേഹത്തെ നാടുകടത്താൻ നിർബന്ധിതമാക്കാൻ പാസ്‌പോർട്ട് റദ്ദാക്കുക പോലുമുണ്ടായി. എന്നാൽ സാധുവായ ഒരു പാസ്‌പോർട്ടുമായി രാജ്യത്തേക്ക് പ്രവേശിച്ച ഒരാളെ പിന്നീട് പാസ്‌പോർട്ട് റദ്ദ് ചെയ്യപ്പെട്ടാൽ നാടുകടത്താൻ കഴിയി്‌ല്ലെന്ന നിലവിലുള്ള നിയമത്തെ ഉദ്ധരിച്ച് ബ്രിട്ടൻ മല്യയെ ഇന്ത്യക്ക ്‌വിട്ടുതരാനുള്ള ആവശ്യം നിരാകരിക്കുകയാണ് ഉണ്ടായത്.  

ബിസിനസ് സ്റ്റാൻഡാർഡ് എഴുതിയതുപോലെ: 'മുൻപും മറ്റുപലരെയും നാടുകടത്താനും തിരികെക്കിട്ടാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സ്ഥിതിക്ക് ഇന്ത്യാ ഗവൺമെന്റും അതിന്റെ ഉപദേശകരും ഇത്തരമൊരു നിയമം നിലനിൽക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് ധാരണയുണ്ടാകേണ്ടവരായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കാണിക്കുുന്നത് ഗവണ്മെന്റ് ഒന്നുകിൽ ഇക്കാര്യത്തെക്കുറിച്ച് അജ്ഞരാണെന്നോ, അല്ലെങ്കിൽ ക്രമേണ ഈ പ്രശ്‌നം കെട്ടടങ്ങുമെന്നും മാധ്യമശ്രദ്ധ മറ്റേതെങ്കിലും വിഷയത്തിലേക്ക് തിരിയുമെന്നും പ്രതീക്ഷിക്കുന്നുണ്ടെന്നോ ആണ്...'

എന്തായാലും മല്യ നടത്തിയ ഏറ്റവും വലിയ അട്ടിമറി തന്റെ പാസ്‌പോർട്ട് കണ്ടുകെട്ടാനും യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്താനും അധികൃതർ ശ്രമം നടത്തിക്കൊണ്ടിരിക്കേ രാജ്യത്ത് നിന്നുും അപ്രത്യക്ഷമായതാണ്. സി.ബി.ഐ.യെ ഏറ്റവുമധികം അമ്പരപ്പിച്ച കാര്യം ലുക്ക് ഔട്ട് നോട്ടീസിലെ മല്യയെ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നപക്ഷം പിടിച്ചുവെക്കണമെന്ന ആവശ്യം മല്യ തന്റെ യാത്രാപദ്ധതികൾ മുൻകൂട്ടി പ്രഖ്യാപിക്കണം എന്ന വ്യവസ്ഥയിലേക്ക് ചുരുങ്ങിയതാണ്. 

നിയമത്തിന്റെ പിടിയിൽ നിന്ന് മല്യയെ വഴുതിമാറാൻ അനുവദിച്ചെന്ന ആരോപണം ആം ആദ്മി പാർട്ടിയും കോൺഗ്രസും മുൻപ് ഉന്നയിച്ചിരുന്നു. എന്തായാലും ബോധപൂർവമുള്ള ഒത്തുകളിയിലൂടെയോ ഭരണതലത്തിലും അന്വേഷണതലത്തിലുമുള്ള മണ്ടൻപ്രവൃത്തികൾ കൊണ്ടോ ഇന്ത്യാ ഗവണ്മെന്റിനും അതിന്റെ അന്വേഷണ ഏജൻസികൾക്കും ഒരു ചുവടുമുന്നിലാണ് മല്യ.

Being KC Venugopal: Rahul Gandhi's trusted lieutenant

SC rejects pleas for 100% verification of VVPAT slips

Mallikarjun Kharge’s Ism: An Ambedkarite manifesto for the Modi years

Political battles and opportunism: The trajectory of Shobha Karandlaje

Rajeev Chandrasekhar's affidavits: The riddle of wealth disclosure