Malayalam

ആർത്തവത്തെക്കുറിച്ച് പുരുഷൻമാർ: പാഡുകൾ വാങ്ങുന്നതിൽ ബുദ്ധിമുട്ടില്ല. പക്ഷേ സ്ത്രീവിവേചനപരമായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്

Written by : TNM

നഗീന വിജയൻ

1978 ലാണ് അമേരിക്കൻ ഫെമിനിസ്റ്റും പത്രാധിപരുമായ ഗ്ലോറിയ സ്‌റ്റെയ്‌നെം ഇങ്ങനെ എഴുതിയത്: ' പുരുഷൻമാർക്ക് ആർത്തവം ഉണ്ടാകുകയാണെങ്കിൽ..സ്പഷ്ടമായും ആർത്തവമുണ്ടാകുന്നത് അസൂയാർഹമായ, അഭിമാനപൂർവം എടുത്തുപറയാൻ കഴിയുന്ന, പൗരുഷം നിറഞ്ഞ ഒരു സംഭവമാകുമായിരുന്നു; എത്ര നേരം, എത്രത്തോളം എന്നൊക്കെ പുരുഷൻമാർ പൊങ്ങച്ചം പറയുമായിരുന്നു. തീർച്ചയായും ആണുങ്ങൾ പോൾ ന്യൂമാൻ ടാംപണുകൾ, മുഹമ്മദലി റോപ്-എ-ഡോപ് പാഡുകൾ, ജോൺ വെയ്ൻ മാക്‌സി പാഡുകൾ, ജോ നാമത് എന്നീ കമേഴ്‌സ്യൽ പാഡുകൾ ഉപയോഗിക്കുന്നത് അഭിമാനമാകയാൽ ചില പുരുഷൻമാർ കൂടുതൽ കാശ് ചെലവാക്കാനും തയ്യാറെന്ന് വരും.

നാല്പത് വർഷം കഴിഞ്ഞു ഈ ലേഖനം വന്നിട്ട്. എന്താണ് പുരുഷൻമാർ ആർത്തവത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്നറിയാനുള്ള കൗതുകത്തോടെ ലോക ആർത്തവദിനാരോഗ്യ ദിനത്തിൽ ഞാനവരോട് ഇതേക്കുറിച്ച് ചോദിക്കാൻ തീരുമാനിച്ചു.

വിവാഹിതർ, അവിവാഹിതർ, മുതിർന്നുതുടങ്ങിയവർ എ്ന്നിവരുൾപ്പെടെ 30 പുരുഷൻമാരോടാണ് ഞാനിക്കാര്യം ആരാഞ്ഞത്. പുരോഗമനചിന്താഗതിക്കാരും യാഥാസ്ഥിതികരുമടങ്ങുന്ന, 19നും 40നും ഇടയ്ക്ക് പ്രായമുള്ളവരുടെ ഒരു സംഘത്തോടായിരുന്നു ഈ ചോദ്യങ്ങൾ. അവരിൽ ചിലർ ഒട്ടമ്പരന്നതുപോലെ തോന്നി. മറ്റ് ചിലരാകട്ടെ വളരെ ആവേശപൂർവം സംസാരിക്കാൻ ഒരുമ്പെട്ടു.

ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അവബോധവും ധാരണയും ഉണ്ടാകേണ്ടതാണ് എന്ന് അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് എല്ലാവരെയും സംബന്ധിച്ച് ആർത്തവം പ്രധാനപ്പെട്ട സംഗതിയാകുന്നത് എന്ന് ഊന്നിപ്പറയുന്നു. അവരുടെ പ്രതികരണങ്ങൾ ചുരുക്കത്തിൽ:

1. ഇതിൽ 28 പേർ അവരുടെ പുരുഷസുഹൃത്തുക്കളുമായി ഇക്കാര്യം പതിനാറ് വയസ്സിന് മുൻപേ സംസാരിച്ചിട്ടുണ്ട്.

2. ഇതിൽ 23 പേർ നാപ്കിനുകൾ അവരുടെ ഭാര്യമാർക്ക്/സഹോദരിമാർക്ക്/

സുഹൃത്തുക്കൾക്ക് വേണ്ടി വാങ്ങിയിട്ടുണ്ട്. അതിൽ 17 പേർക്ക് തിരക്കുള്ള ഒരു മെഡിക്കൽ ഷോപ്പിൽ ചെന്ന് അതുവാങ്ങുന്നതിൽ ചമ്മലില്ല.

3. 30പേരിൽ മൂന്നുപേർ മാത്രമേ പുത്രൻമാരോടോ പുത്രിമാരോടോ ഒത്തുചേരുന്നവേളകളിൽ ആർത്തവത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളൂ.

4. സ്ത്രീകൾ ആർത്തവത്തിന് മുൻപും പിൻപും വൈകാരികആന്ദോളനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും ആ സമയം അവർ സഹകരണ മനോഭാവം കാണിക്കണമെന്നും 26 പേർക്കറിയാം.

5. ആർത്തവസമയത്ത് അവരെ ഇവരിൽ ആറ് പേർ സഹായിക്കുന്നു. പൊതുവേ ഈ സമയത്ത് സ്ത്രീകൾക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ഈ പുരുഷൻമാർക്കറിയാം.

6. സ്ത്രീവിവേചനപരമോ അല്ലെങ്കിൽ ആർത്തവത്തെ അപഹസിക്കുന്ന എന്തെങ്കിലും മണ്ടൻ തമാശകൾ പറഞ്ഞ് ഇവരെല്ലാവരും ചിരിച്ചിട്ടുണ്ട്.

7. ആർത്തവ സമയത്ത് ലൈംഗികബന്ധത്തിലേർപ്പെടാൻ ഇവരിൽ 27 പേർ തയ്യാറില്ല.

8. ഈ സമയത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പോകരുതെന്ന് 17 പേർ വിശ്വസിക്കുന്നു. രണ്ടുപേർ അഭിപ്രായപ്രകടനത്തിന് തയ്യാറായില്ല.

9. 30 പേരിൽ 26 പേർക്കും അവരുടെ കുട്ടികൾ ആർത്തവത്തെക്കുറിച്ച് ചോദ്യങ്ങളുമായി വന്നാൽ എന്താണ് പറയേണ്ടത് എന്നറിയില്ല അതുമല്ലെങ്കിൽ അവർ വേണ്ടത്ര തയ്യാറെടുത്തിട്ടില്ല.

10. ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സ്ത്രീകളിൽ ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് അവർക്കറിയില്ല.

 

എന്റെ പുരുഷസുഹൃത്തുക്കൾക്കായുള്ള കുറിപ്പ്:

ആർത്തവം ഒരു അസാധാരണ പ്രതിഭാസമല്ല. ശ്വാസോച്ഛാസവും കുടിവെള്ളവും സിനിമകാണലും ലൈംഗികവേഴ്ചയും പോലെ സ്വാഭാവികമായ കാര്യമാണ്. അത് നിങ്ങൾക്ക് ഇല്ലാത്തതുകൊണ്ട് നിങ്ങൾ ഉത്കൃഷ്ടരാണെന്ന് കരുതേണ്ടതില്ല. ലോകത്തിനും സ്വന്തം കുടുംബത്തിന്റേയും ആരോഗ്യത്തിന് വേണ്ടി ആർത്തവാരോഗ്യപരിപാലനത്തെക്കുറിച്ച് ലോകത്തെ ബോധവൽക്കരിക്കുന്നതിൽ നിങ്ങൾക്കും പങ്ക് നിർവഹിക്കാനുണ്ട്.

ആർത്തവകാലത്തെ ആരോഗ്യപരിപാലനവും ശുചിത്വവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ആരോഗ്യമുള്ള അമ്മയ്‌ക്കേ ആരോഗ്യമുള്ള കുട്ടികൾക്ക് ജൻമം നൽകാനാകൂവെന്നുള്ളതുകൊണ്ടാണ് ഈ പ്രാധാന്യം. ശുചിത്വത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെയും കുറിച്ചുള്ള ബോധം ആരോഗ്യമുള്ള അമ്മമാരെയും സൃഷ്ടിക്കും.

In Holenarsipura, Deve Gowda family’s dominance ensures no one questions Prajwal

A decade lost: How LGBTQIA+ rights fared under BJP govt and the way forward

JD(S) leader alleges Prajwal Revanna threatened with gun, sexually assaulted her for 3 years

Telangana police closes Rohith Vemula file, absolves former V-C and BJP leaders

Who spread unblurred videos of women? SIT probe on Prajwal Revanna must find