Kerala

വൈദികരുടെ ലൈംഗികപീഡനക്കഥകൾ റോമൻ കാത്തലിക് സഭ എന്നെങ്കിലും അംഗീകരിക്കുമോ?

Written by : Chintha Mary Anil

തന്റെ അഭിമുഖങ്ങളിലൊന്നിൽ അഹംഭാവികളായ അർജന്റീനക്കാരെക്കുറിച്ച് തമാശയായി ഇങ്ങനെ പറഞ്ഞു:

'അർജന്റീനക്കാർ എങ്ങനെയാണ് ആത്മഹത്യ ചെയ്യുകയെന്ന് നിങ്ങൾക്കറിയാമോ? സ്വന്തം അഹംബോധത്തിൽ പിടിച്ചുപിടിച്ചുകയറി അ്തവിടെ നിന്ന് താഴേക്ക് ചാടിയാണ് അവർ മരിക്കാറുള്ളത്..' 

ഇത് റോമൻ കാത്തലിക് സഭയുടെ കാര്യത്തിലും ശരിയാണ്. ലോകത്തെ അതിന്റെ ഉയർന്ന സ്ഥാനത്തുള്ള നിലനില്പിനോടുള്ള ഭ്രമം നിമിത്തം അതുതന്നെ സൃഷ്ടിച്ച ആത്മീയനിമ്ന്നതിയുടെ പിരിയൻ ഗോവണിയിലൂടെ അത് താഴേക്ക് പതിക്കുന്നു. 

കുരിശിൽ രക്തം ചൊരിഞ്ഞ് ക്രിസ്തു മനുഷ്യരാശിയെ അതിന്റെ സ്രഷ്ടാവിനോട് അടുപ്പിച്ച് നിർത്താനാണ് വന്നതെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. എന്നാൽ കാത്തലിക് സഭയാകട്ടെ സ്വയം വെള്ളപൂശിയ ശവമാടമായി മാറാൻ ശ്രമിക്കുന്നു. വെള്ളപൂശിയ ശവമാടങ്ങൾ എന്നുതന്നെയാണ് ക്രിസ്തു സദാചാരകാപട്യക്കാരെ വിശേഷിപ്പിച്ചത്. 

വൈദികരുടെ ലൈംഗിക ദുർവൃത്തികളെ വ്യാപകമായി മൂടിവെച്ചുകൊണ്ട് വിശ്വാസികളുടെ കണ്ണിലെ സഭയുടെ ആത്മീയമായ ഉയർന്ന സ്ഥാനം സംരക്ഷിക്കാൻ അതുനടത്തുന്ന പരിശ്രമങ്ങൾ ആശ്ചര്യപ്പെടുത്തുന്നതാണ്.

ആദ്യപീഡനക്കേസ് റിപ്പോർട്ട് ചെയ്ത 1980 കൾ തൊട്ട് തൊട്ടടുത്ത നാളുകൾ വരെ സഭ അത്തരം കേസുകൾ പൊ്ങ്ങിവരുന്ന സമയത്ത് കണ്ടില്ലെന്ന് വരുത്താനാണ് ശ്രമിച്ചിട്ടുള്ളത്. 

സഭ എങ്ങനെയാണ് പുരോഹിതരുടെ ലൈംഗിക പീഡനക്കഥകൾ 2002-ൽ ബോസ്റ്റൺ ഗ്‌ളോബ് വർത്തമാനപ്പത്രം സമഗ്രമായി റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ് ജനശ്രദ്ധയിൽ അത്തരം സംഭവങ്ങൾ ശരിയ്ക്കും വന്നത്. 

2016-ൽ ഏറ്റവും നല്ല സിനിമക്കുള്ള ഓസ്‌കാർ നേടിയ സിനിമയുടെ പേരിന് കാരണമായ ഗ്ലോബ് വർത്തമാനപ്പത്രത്തിന്റെ സ്‌പോട്ട് ലൈറ്റ് ടീം അന്വേഷണാത്മക പത്രപ്രവർത്തനത്തിനായി 1970-ലാണ് രൂപീകരിക്കപ്പെടുന്നത്. 

സ്‌പോട്ട്‌ലൈറ്റ് ടീം നിങ്ങൾക്ക് ഇവിടെ കാണാം

ലോകത്തെമ്പാടുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുവെങ്കിലും യു.എസും അയർലണ്ടുമാണ് വൈദികരുടെ ലൈംഗികപീഡനങ്ങളിൽ മുന്നിട്ടുനില്ക്കുന്നത്. വ്യവസ്ഥാപരമായ ദുഷിപ്പ് എത്ര മാത്രം നിലനിൽക്കുന്നുവെന്ന് സെക്‌സ് ക്രൈംസ് ആന്റ് വത്തിക്കാൻ എന്ന 2006-ലെ ബിബിസി ഡോക്യുമെന്ററി വെളിവാക്കുന്നുണ്ട്. 

അർജന്റീന, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡൊമിനിക്കൻ റിപ്പബ്‌ളിക്, അയർലണ്ട്, നോർവേ, പോളണ്ട്, യു.എസ്, ടാൻസാനിയ, ഫിലിപ്പീൻസ് -അങ്ങനെ ഒരു പട്ടിക നീളുന്നു.

ഇന്ത്യയിലും ഇത്തരം കേസുകൾ ധാരാളമുണ്ടായിട്ടുണ്ട്. പക്ഷേ മിക്കതും റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ഞാൻ അങ്ങനെ നടന്നുവെന്ന് അംഗീകരിച്ചില്ലെങ്കിൽ പിന്നെ അങ്ങനെയൊന്ന് നടന്നില്ലെന്ന് വരുന്നു എന്നതാണ് ഇന്ത്യയിലെ സഭയുടെ നിലപാട്. 

അന്ധർ അന്ധരെ നയിക്കുന്നതിന്റെ ശരിയായ ഉദാഹരണം. ഇതിനെക്കുറിച്ചാണ് ക്രിസ്തു അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയത്. 

അത്തരമൊരു കേസിനെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ വായിക്കാം

2004-ൽ ഒരു കുട്ടിയെ ഗുരുതരമായ ലൈംഗിക പീഡനത്തിനിരയാക്കിയ മറ്റൊരു പുരോഹിതനാണ് സൈമൺ പാലത്തിങ്കൽ. 2011 ആഗസ്ത് 23ന് പരോളിലിറങ്ങിയ അയാൾ തുടർന്ന് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കപ്പെട്ടു. പക്ഷേ ഇപ്പോൾ ഇന്ത്യയിലെ കാത്തലിക് സഭ പറയുന്നത് അവർക്ക് ഇയാളെക്കുറിച്ച് ഇപ്പോൾ യാതൊരറിവും ഇല്ലെന്നാണ്. 

2015ൽ മാത്രമാണ് ഒരു ഇരയുടെ ഭാഷയിൽ പറഞ്ഞാൽ കാത്തലിക് സഭ കാര്യങ്ങൾ മൂടിവെച്ചതിൽ പങ്കാളികളായ ബിഷപ്പുമാരിൽ ഉത്തരവാദിത്വം ചുമത്തുന്നതിന് ഒരു ട്രിബ്യൂണലിനെ നിർദേശിക്കുന്നത്. തങ്ങളുടെ രൂപതകളിലുള്ള പുരോഹിതർ പീഡനം നടത്തുന്നുവെന്ന് അറിഞ്ഞിട്ടും അവരെ ഇടവകയിൽ നിന്ന് ഇടവകയിലേക്ക് സ്ഥലം മാറ്റി മുഖം രക്ഷിക്കുകയാണ്. 

ലൈംഗിക പീഡനത്തിനിരയായവർക്ക് നീതി നൽകുന്നതിൽ കാണിക്കുന്ന അലംഭാവം സ്വാഭാവികമായും വിശ്വാസരാഹിത്യത്തിലേക്കും സഭ പ്രതീകവൽക്കരിക്കുന്ന എല്ലാതിനെക്കുറിച്ചും നിരാശ വളർത്തുന്നതിലേക്കും നയിക്കുന്നു.

ബോസ്റ്റൺ ഗ്ലോബ് സ്‌പോട്ട്‌ലൈറ്റ് ടീമിലെ ഒരംഗം പറഞ്ഞതിങ്ങനെ: ' റിപ്പോർട്ടിംഗിന്റെ സമയത്ത് ഞാൻ പാഴായിപ്പോയ ഒരു കത്തോലിക്കനായി. ഇപ്പോൾ ഒന്നുകൂടി പാഴായി..'

ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ഉന്നതവൃത്തങ്ങളിൽ പലർക്കും അറിയാമെന്നുള്ളതും അറിയുന്ന സന്ദർഭത്തിൽ കളങ്കിതരായ പുരോഹിതരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയോ റിട്രീറ്റ് സെന്ററിലയച്ചോ കൈ കഴുകുകയാണെന്നുമുള്ള വസ്തുതകൾ നിരാശാജനകമായ ഒരവസ്ഥയെ കുറിക്കുന്നു.

നിഷ്‌കളങ്കരായ ഇടവകക്കാർ മനസ്സിലാക്കുക അവർ സിക്ക് ലീവിലാണെന്നാണ്. പക്ഷേ ആർക്കാണ് യഥാർത്ഥത്തിൽ രോഗം എന്നുള്ളത് വായനക്കാർ തീരുമാനിക്കുക.. 

സഭയുടെ ഒരു പൊതുവ്യക്തിത്വം കളങ്കിതനല്ലെന്ന് വരുത്താൻ വത്തിക്കാൻ വൻതോതിൽ പണം ചെലവിടുന്നു. 

കത്തോലിക്ക പുരോഹിതരും കന്യാസ്ത്രീകളും ദാരിദ്ര്യവ്രതവും ചാരിത്ര്യവ്രതവും ആചരിക്കാൻ ബാധ്യതപ്പെട്ടവരാണ്. അവർക്ക് അതിന് കഴിയുന്നില്ലെങ്കിൽ എന്തുകൊണ്ട്  അവർ സാധാരണമനുഷ്യരെപ്പോലെ വിവാഹം കഴിച്ചുജീവിക്കുന്നില്ല? 

ഇത്തരമൊരു കേസിൽ പിടിക്കപ്പെട്ട പുരോഹിതൻ പറഞ്ഞത് താൻ ഒരിയ്ക്കലും ഇത്തരം പ്രവൃത്തികളിൽ നിന്ന് ആഹ്‌ളാദം കണ്ടെത്തുന്നില്ല. മറിച്ച് മറ്റൊരാളെ സന്തോഷിപ്പിക്കുകയാണ് ഉദ്ദേശിച്ചതെന്ന്. എന്തൊരു മാനസികവൈകല്യം. 

2004-ൽ ജോൺ ജേ കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത് 4392 പുരോഹിതർക്കെതിരെ ലൈംഗികപീഡനാരോപണമുണ്ടായിട്ടുണ്ടെന്നാണ്. 

ഇത്തരം ദുഷ്പ്രവൃത്തികളിലേർപ്പെടുന്ന പുരോഹിതരെ ചികിത്സിക്കാനായുള്ള സെർവന്റ്‌സ് ഒഫ് പാരക്‌ളീറ്റ് സ്ഥാപകനായ അമേരിക്കൻ പുരോഹിതൻ ഫാദർ ജെറാൾഡ് ഗിറ്റ്‌സ്‌ജെറാൽഡ് പറഞ്ഞത് ഇത്തരക്കാരെ തിരുത്താൻ ബുദ്ധിമുട്ടാണെന്നും അവരെ തിരികെ അയയ്ക്കരുതെന്നുമാണ്. 

എന്നിട്ടും സഭ മൗനം ദീക്ഷിച്ചു. മതത്തിന്റെ ഇടനാഴികളിൽ പതിയിരിക്കുന്ന തിൻമയെ നിർമാർജനം ചെയ്യാൻ കൂട്ടാക്കാതെ.

ഇതുവരെ കുറ്റക്കാരായ 3000 ത്തോളം പുരോഹിതരെ ആജീവനാന്തവ്രതത്തിലേക്കയയ്ച്ചിട്ടുണ്ടെന്നാണ് കണക്ക്. 900 ത്തോളം പുരോഹിതർക്ക് സഭാവസ്ത്രം നഷ്ടപ്പെട്ടു.

വൈദികരുടെ ലൈംഗികപീഡനത്തെ സംബന്ധിച്ച് പോപ്പ് നിയോഗിച്ച കമ്മിഷന്റെ തലവനും ബോസ്റ്റണിലെ ആർച്ച് ബിഷപ്പുമായ ക്ർദിനാൾ സീൻ പി. ഓമാല്ലി ഓസ്‌കാർ നേടിയ ചിത്രത്തെ ഒട്ടും അമാന്തിക്കാതെ പ്രശംസിക്കുകയുണ്ടായി.എന്നാൽ ഇരകളുടെ മനസ്സിലും ശരീരത്തിലുമുണ്ടായ മുറിവുകളെ അഭിസംബോധന ചെയ്യാൻ  അതുമതിയാകുമോ?

ബാല ലൈംഗിക പീഡനത്തെക്കുറിച്ചും മറ്റും പറയുമ്പോൾ അതൊരു പഴങ്കഥയാണെന്ന് ഭാവിക്കുകയെളുപ്പമാണ്. സഭയുടെ ചരിത്രത്തിലെ ദുരന്തപൂർണമായ ഒരു കാലം കഴിഞ്ഞുവെന്നാണ് സഭ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അത് കടന്നുപോയിട്ടില്ല. പീഡോഫൈൽസ് ഇപ്പോഴും പുരോഹിതവേഷത്തിലുണ്ട്. കുറ്റകൃത്യങ്ങൾ ഇപ്പോഴും നടക്കുകയും അവ മറച്ചുവെയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്. ക്രിമിനൽ നീതിന്യായവ്യവസ്ഥെക്ക് ഇവരെ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ ബിഷപ്പുമാർ ഇപ്പോഴും വിമുഖരാണ്. കേസുകൾ തടസ്സപ്പെടുന്നു. ്അവയിൽ പുരോഗതിയുണ്ടാകുന്നതിന് സഭ കൈയാളുന്ന അധികാരം തടസ്സമാകുന്നു- ഒരു ഇര സംക്ഷിപ്തമായി വിവരിക്കുന്നതിങ്ങനെ.

സുതാര്യതയില്ലായ്മയും കുറ്റമറ്റ ഒരു സംവിധാനം ഇത്തരം പീഡനങ്ങൾ തടയുന്നതിന് നിലവിൽ കൊണ്ടുവരാൻ വത്തിക്കാൻ കാണിക്കുന്ന വിമുഖതയും വിശ്വാസമില്ലായ്മ സൃഷ്ടിക്കുുന്നു. 

കാത്തലിക് സഭയുടെ ഇതപര്യന്തമുള്ള ചരിത്രത്തിൽ സാക്ഷ്യം പറഞ്ഞ ഏറ്റവും ഉയർന്ന പദവിയുള്ള പുരോഹിതനായ ഓസ്‌ട്രേലിയൻ കർദിനാൾ ജോർജ് പെൽ സമ്മതിച്ചത് ഇക്കാര്യത്തിൽ സഭ വലിയ തെറ്റുകൾ വരുത്തിയിട്ടുണ്ടെന്നാണ്. നൂറ്റാണ്ടുകളായി പുരോഹിതർക്ക് ആയിരക്കണക്കിന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ്അത് അവസരം നൽകി. 

ലോകം ഇപ്പോൾ ഇന്നുകാണുന്ന അവസ്ഥയിലായതിന് കാരണം ആധുനികസംസ്‌കാരത്തിന് പാപത്തെക്കുറിച്ചുള്ള ശരിയായ ബോധം നഷ്ടപ്പെട്ടതാണെന്ന് ജോൺ പോൾ രണ്ടാമൻ മാർ്പ്പാപ്പ പറയുമായിരുന്നു. 

കാത്തലിക് സഭയുടെ കാര്യത്തിലും ഇത് ബാധകമാക്കിക്കൂടേ..?

Who spread unblurred videos of women? SIT probe on Prajwal Revanna must find

Telangana police closes Rohith Vemula file, absolves former V-C and BJP leaders

BJP could be spending more crores than it declared, says report

Despite a ban, why are individuals still cleaning septic tanks in Karnataka

Building homes through communities of care: A case study on trans accommodation from HCU