വോട്ട് നോട്ടയ്ക്ക് രേഖപെടുത്തുമ്പോൾ എന്ത് സംഭവിക്കുന്നു ?

നോട്ട എന്നാൽ എന്താണർത്ഥം?
വോട്ട് നോട്ടയ്ക്ക് രേഖപെടുത്തുമ്പോൾ  എന്ത് സംഭവിക്കുന്നു ?
വോട്ട് നോട്ടയ്ക്ക് രേഖപെടുത്തുമ്പോൾ എന്ത് സംഭവിക്കുന്നു ?
Written by:

മെയ് 16-ായാൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വോട്ടർമാർ ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ (ഇ.വി.എം) മത്സരിക്കുുന്ന പാർട്ടികളുടെ രാഷ്ട്രീയചിഹ്നങ്ങൾ മാത്രമല്ല, നൺ ഒഫ് ദ എബൗ എന്ന നോട്ട ഓപ്ഷനെ കുറിയ്ക്കുന്ന ചിഹ്നവും കാണും. 

അഹ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട ഒഫ് ഡിസൈൻ തയ്യാറാക്കിയ ചിഹ്നം ഇ.വി.എമ്മിന്റെ അവസാനപാനലിലാണ് കാണുക. 

ഡൽഹി, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് മുൻപായി 2013 ഒക്ടോബറിലാണ് സുപ്രിംകോടതി നിർദേശപ്രകാരം നോട്ട അവതരിപ്പിക്കുന്നത്. 

നോട്ട എന്നാൽ എന്താണർത്ഥം?

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ഒന്നടങ്കം തള്ളിക്കളയാനോ, നിഷേധാത്മാകാർത്ഥത്തിലുള്ള ഒരഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവകാശം രേഖപ്പെടുത്താനോ വോട്ടർക്ക് നോട്ട അധികാരം നൽകുന്നു. രാഷ്ട്രീയപാർട്ടികളെ സംശുദ്ധപ്രതിച്ഛായ ഉള്ള സ്ഥാനാർത്ഥികളെ നിർത്തുന്നതിന് നോട്ട പ്രയോജനപ്പെടുമെന്ന് അന്ന്  ചീഫ് ജസ്റ്റിസ് പി. സദാശിവം, ജസ്റ്റിസ് രഞ്ജന ദേസായി, രഞ്ജൻ ഗൊഗോയി എന്നിവരുൾപ്പെട്ട സുപ്രിംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 

എന്നിരുന്നാലും, വലിയ ശതമാനം നോട്ട വോട്ടുകൾ രേഖപ്പെടുത്തപ്പെടുന്നതിന് തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുമെന്ന് അർത്ഥമില്ല. പകരം ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. അവരുടെ നിയമസഭാമണ്ഡലത്തിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയിലും താൻ തൃപ്തനല്ലെന്ന് രേഖപ്പെടുത്താൻ നോട്ട വോട്ടർക്ക് അവസരം നൽകും. 

കള്ളവോട്ടിങ് കുറച്ചുകൊണ്ടുവരുന്നതിനും സമ്മതിദാനാവകാശം രേഖപ്പെടുത്താൻ വോട്ടർമാരെ ബൂത്തിലെത്തിക്കാനും ഉദ്ദേശിച്ചാണ് നോട്ട കൊണ്ടുവരുന്നത്. ഇനിയിപ്പോൾ ഇവർ ബൂത്തിലെത്തിയത് കൊണ്ട് നോട്ട മാത്രമേ പോൾ ചെയ്യപ്പെട്ടുള്ളൂ എന്ന് വന്നാലും. അതുകൊണ്ട് നോട്ട തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കുകയില്ല. കാരണം നോട്ട വോട്ടുകൾ അസാധുവെന്ന നിലയ്ക്കാണണ് കണക്കാക്കപ്പെടുന്നത് എന്നതുകൊണ്ടാണത്. 

എന്തുകൊണ്ട് തെരഞ്ഞെടുപ്പുകൾ അസാധുവാക്കിക്കൂടാ?

തെരഞ്ഞെടുപ്പുകളെ അസാധുവാക്കാൻ നോട്ട പ്രാപ്തമല്ല എന്നത് നോട്ടയുടെ പ്രധാനപ്പെട്ട ഒരു ന്യൂനതയായി കണക്കാക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഏപ്രിലിൽ മദ്രാസ് ഹൈക്കോടതിയിൽ തരംഗമ്പാടി ദുരൈസ്വാമി ഒരു ഹർജി ഫയൽ ചെയ്തു. 

മറ്റേത് സ്ഥാനാർത്ഥിയേക്കാളും നോട്ട രേഖപ്പെടുത്തപ്പെട്ട മണ്ഡലത്തിൽ പുതുതായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം പരിഗണിക്കണമെന്നാണ് ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുളളത്. ആ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളെ ഒരു നിർദിഷ്ട കാലയളവ് തുടർന്ന് മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നും ഹർജിയിലുണ്ട്. 

ഹർജിയിൽ ്പ്രതികരിക്കവേ, ജഡ്ജിമാരായ എം.കിറുപാകരൻ, എം.വി. മുരളീധരൻ എന്നിവർ പറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി ഹാജരായ അഭിഭാഷകൻ വീണ്ടുമൊരു തെരഞ്ഞെടുപ്പ് എന്ന നിർദേശത്തെ എതിർത്തുവെന്നാണ്. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുമെന്ന പഴയ നിലപാട് ആവർത്തിക്കുകയും ചെയ്തു അഭിഭാഷകൻ. എന്തായാലും ജൂലൈയിൽ ഹൈക്കോടതി കേസിൽ വീണ്ടും വാദം കേൾക്കും.

എങ്കിലും നോട്ടയ്ക്ക് കാര്യങ്ങളുടെ കിടപ്പ് നിർണയിക്കുന്നതിൽ പങ്കുണ്ട്

എന്നിരുന്നാലും, പലപ്പോഴും നോട്ട നിയമസഭാതെരഞ്ഞെടുപ്പുകളിൽ ഒരു ഗെയിം ചെയ്ഞ്ചറായി പ്രവർത്തിച്ചിട്ടുണ്ട്.  2014ലെ ലോകസഭാതെരഞ്ഞെടുപ്പിൽ കണ്ണൂരിൽ രണ്ടാമതെത്തിയ സി.പി.ഐ.(എം) സ്ഥാനാർത്ഥിയേക്കാൾ നോട്ട വോട്ടുകൾ നേടിയതായി കേരളം കണ്ടു. 

തൊട്ടടുത്ത മണ്ഡലമായ വടകരയിലും കടുത്ത മത്സരമാണ് ഉണ്ടായത്. നേർത്ത ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കുകയും ചെയ്തു. വടകരയിൽ 6,017 നോട്ട വോട്ടുകളുണ്ടായി. നോട്ട വോട്ടർമാർ സി.പി.ഐ(എം)സ്ഥാനാർത്ഥിയെ പിന്തുണച്ചിരുന്നെങ്കിൽ സി.പി.ഐ(എം)സ്ഥാനാർത്ഥിയായാകും ജയിക്കുക. 

Related Stories

No stories found.
The News Minute
www.thenewsminute.com