പരീക്ഷകളിൽ കുട്ടികളുടെ വിജയം ഉറപ്പുവരുത്താൻ അധ്യാപകന്റെ ഉപവാസം

കുട്ടികളേ, ട്യൂഷൻ കൊണ്ട് കാര്യമുണ്ടായില്ലെന്നാൽ പോലും, തപസ്സുകൊണ്ട് പ്രയോജനമുണ്ടാകും
പരീക്ഷകളിൽ കുട്ടികളുടെ വിജയം ഉറപ്പുവരുത്താൻ  അധ്യാപകന്റെ ഉപവാസം
പരീക്ഷകളിൽ കുട്ടികളുടെ വിജയം ഉറപ്പുവരുത്താൻ അധ്യാപകന്റെ ഉപവാസം
Written by:
Published on

പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ തീരുംവരെ വേണു എന്ന ഈ ട്യൂട്ടോറിയൽ അധ്യാപകൻ കഠിനമായ ഉപവാസത്തിലും ധ്യാനത്തിലുമായിരിക്കും.

ധ്യാനത്തിന്റെ ഒരു വകഭേദമായ ധ്യാന ലീലയുടെ സ്ഥാപകഗുരുവായ വേണു കൊല്ലം കുണ്ടറയിലെ തന്റെ ട്യൂഷൻ സെന്ററിലെത്തുന്ന വിദ്യാർത്ഥികളുടെ വിജയത്തിനുവ വേണ്ടിയാണ് ഈ പ്രാർത്ഥനായജ്ഞം ഏറ്റെടുത്തിരിക്കുന്നത്. 

ആഴമേറിയ ഗുരു-ശിഷ്യബന്ധത്തിന് പുതിയ മാനങ്ങൾ നൽകുന്ന വേണുവിന് പ്രചോദനം ശ്രീരാമകൃഷ്ണ പരമഹംസർ ജലപാനമില്ലാതെ നടത്തിയ 151 മണിക്കൂർ ഉപവാസമാണ്. താനും തന്റെ ശിഷ്യൻമാരും നടത്തിയ അദ്ധ്വാനത്തോടൊപ്പം ഇതുകൂടിയാകുമ്പോൾ ഈ വർഷത്തെ ഈ പരീക്ഷകളിൽ ഉജ്ജ്വലിവജയം കൈവരിക്കാനാകുമെന്ന് വേണു വിശ്വസിക്കുന്നു. 

ഈ ആത്മീയാഭ്യസനത്തിന്റെ അനുഗ്രഹഫലങ്ങൾ മതവിശ്വാസങ്ങൾക്കതീതമായി എല്ലാ വിദ്യാർത്ഥിക്കും കിട്ടുമെന്ന് ഉറപ്പുവരുത്തുന്നതിന് വേണുവിന്റെ മുമ്പിൽ ബൈബിളും ഖുറാനും രാമായണവുമെല്ലാം നിവർത്തിവെച്ചിട്ടുണ്ട്. വേണു വിചാരിക്കുന്നത് ഈ തപസ്സുകൊണ്ട് തന്റെ വിദ്യാർത്ഥികൾ ഉജ്ജ്വലവിജയം കൈവരിക്കുമെന്ന് തന്നെയാണ്. 

വേണുവിന്റെ അദ്ധ്യാപനതന്ത്രത്തിന്റെ ഫലപ്രാപ്തിക്ക് പ്രദേശത്തുകാരും വിദ്യാർത്ഥികളും സാക്ഷ്യം പറയാൻ തയ്യാറുണ്ട് എന്ന വസ്തുത തന്റെ ട്യൂഷൻ സെന്ററിനോടനുബന്ധിച്ച് നടത്തുന്ന റിട്രീറ്റ് സെന്ററിന്റെ ജനപ്രിയതക്കും മുതൽക്കൂട്ടായി.

Subscriber Picks

No stories found.
The News Minute
www.thenewsminute.com