രസത്തെ ചൊല്ലി വാഗ്വാദം; വിവാഹം മുടങ്ങി

news Weddings Tuesday, February 02, 2016 - 11:49

വിവാഹസ്വീകരണച്ചടങ്ങിനിടെ നൽകിയ രസത്തെ ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് വിവാഹച്ചടങ്ങ് ഉപേക്ഷിച്ചു. തുമകൂരുവിൽ ജനുവരി 31നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. തുമകൂരുവിലെ കുനിഗൽ സ്വദേശിയായ സൗമ്യയായിരുന്നു പശ്ചിമബംഗലൂരുവിൽ നിന്നുള്ള തേയില വ്യാപാരിയായ രാജുവിന്റെ വധു.. 

ശനിയാഴ്ച വൈകിട്ട് നടന്ന സ്വീകരണച്ചടങ്ങിൽ വിളമ്പിയ സാമ്പാറും രസവുമൊന്നും ഗുണനിലവാരമില്ലാത്തതാണെന്നതായിരുന്നു രാജുവിന്റെയും കുടുംബത്തിന്റെയും പരാതി. വലിയ കോലാഹലമാണ് തുടർന്നുണ്ടായത്. ഒടുവിൽ പൊലിസ് ഇടപെടുന്നിടത്തോളം എത്തി കാര്യങ്ങൾ. 

ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ ആരോപിച്ച് വരനും കൂട്ടരും ബംഗലൂരൂവിലേക്ക് തന്നെ തിരിച്ചുപോകുകയാണെന്ന വസ്തുത വധുവിന്റെ കുടുംബത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. മുന്നൂറോളം അതിഥികൾ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. പക്ഷേ സൗമ്യയുടെ അമ്മയുടെ ബന്ധുവായ ഗോവിന്ദരാജു സൗമ്യയെ വിവാഹം ചെയ്യാൻ സന്നദ്ധമായതോടെ സംഭവങ്ങൾ ശുഭപര്യവസായിയായി. 

രാജുവിനെതിരെ സൗമ്യയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. രാജു ഒളിവിലാണ്. വിവാഹനിശ്ചയച്ചടങ്ങിന്റെ ഭാഗമായി സ്ത്രീധനത്തുകയായി 50,,000 രൂപയും സ്വർണമോതിരവും രാജുവിന് നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. സ്ത്രീധനത്തുക മടക്കിനൽകണമെന്നും വിവാഹച്ചടങ്ങിന് ചെലവായ തുക തിരിച്ചുനൽകണമെന്നും പരാതിക്കാർ ആവശ്യമുന്നയിക്കുന്നു.

 

Become a TNM Member for just Rs 999!
You can also support us with a one-time payment.