നിർദേശത്തെ വി.എസ് എതിർത്തില്ല

Malayalam Friday, May 20, 2016 - 13:59

കേരളത്തിൽ വലിയൊരു തിരിച്ചുവരവ് നടത്തി ആറാം തവണ നിലവിൽ വരുന്ന ഇടതുമന്ത്രിസഭയെ 72-കാരനായ പിണറായി വിജയൻ നയിക്കുമെന്ന് ഉറപ്പായി. 

ആദ്യത്തെ ആറുമാസം വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കണമെന്ന താൽപര്യമുണ്ടെന്ന് അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ചേർന്ന സി.പി.ഐ.എം നേതൃയോഗം പിണറായിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു.

എന്നാൽ അച്യുതാനന്ദനോട് അടുപ്പമുള്ള വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന നേതൃയോഗം ഒരു തീരുമാനം ഉടൻ പ്രഖ്യാപിക്കും.

ഈ രണ്ട് നേതാക്കളും തമ്മിലുള്ള താൽപര്യസംഘർഷം പാർട്ടിക്കകത്തും പുറത്തും പരസ്യമായ ഒരു കാര്യമാണ്. ഇത്തരമൊരു തീരുമാനത്തെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കൈകാര്യം ചെയ്യുകയെന്നതാതും പാർട്ടി നേതൃത്വത്തിന്റെ ഭാരിച്ച ചുമതല. ഇരു നേതാക്കൾക്കും പാർട്ടിയിലുള്ള വലിയ സ്വാധീനമുണ്ടെന്ന് സുവിദിതമായ കാര്യമാണ്. 

Show us some love and support our journalism by becoming a TNM Member - Click here.