മലയാളം സീരിയലുകളിൽ നിഷ്ഠൂര സ്ത്രീകഥാപാത്രങ്ങളുടെ തേർവാഴ്ച

കറുത്തമുത്ത് എന്ന ജനപ്രിയസീരിയലിലെ മറീന എന്ന കഥാപാത്രം വോൾഡ്‌മോർട്ട്, ഹാനിബാൽ ലെക്ടെർ എന്നിവരുടെ മാരകമായ ഒരു മിശ്രണമാണ്.
മലയാളം സീരിയലുകളിൽ നിഷ്ഠൂര സ്ത്രീകഥാപാത്രങ്ങളുടെ തേർവാഴ്ച
മലയാളം സീരിയലുകളിൽ നിഷ്ഠൂര സ്ത്രീകഥാപാത്രങ്ങളുടെ തേർവാഴ്ച
Written by :

നിങ്ങളിലുള്ള ഭർത്താവിനെ, ഭാര്യയെ, മകനെ, മകളെ, അച്ഛനെ, അമ്മയെ ഒക്കെ തൃപ്തിപ്പെടുത്തുന്ന കുടുംബ സോപ്പുകളാണ് ടെലിവിഷൻ ചാനലുകൾക്ക് ഏറ്റവും കൂടുതൽ പ്രേക്ഷകരുണ്ടാകാൻ സാധ്യതയുള്ള സമയങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മിക്കവാറും സീരിയലുകളെന്ന് പൊതുവേ അവകാശപ്പെടുന്നു.

അങ്ങനെ വൈവിദ്ധ്യപൂർണമായ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ങ്ങളുടെ സാധ്യമായ എല്ലാ പരിവർത്തനവും സംയോഗവും കാഴ്ചക്കാരുടെ സൂക്ഷമമായ കാഴ്ചപ്പുറത്ത് വികസിക്കുകയും തകരുകയും പൊട്ടിയൊലിക്കുകയുമൊക്കെ ചെയ്യുന്നു. 


 

പത്തുമിനിട്ടോളം വിചിത്രമായ ഈ ബന്ധങ്ങളുടെ കൂടിച്ചേരലുകൾ പരിശോധിക്കപ്പെടുന്നു. ഇതിനിടയിൽ നിരന്തരം ലോങ് ഷോട്ടുകളും ക്ലോസപുകളും പ്രത്യക്ഷപ്പെടുന്നു. പരസ്യസമൃദ്ധിയോടൊപ്പം. 


 

ഈ വിചിത്രമായ നാടകങ്ങളുടെ കേന്ദ്രസ്ഥാനത്ത് അതിക്രമിയും അമിതമായ രീതിയിൽ വസ്ത്രധാരണം ചെയ്തതുമായ കഥാപാത്രങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. പ്രത്യേകിച്ചും നിഷ്ഠുരസ്ത്രീകളായ കേന്ദ്രകഥാപാത്രങ്ങൾ. നിങ്ങൾ എത്ര തലപുകഞ്ഞാലോചിച്ചാലും അതിലുള്ളതുപോലൊരു കഥാപാത്രത്തെ ജീവിതത്തിൽ കണ്ടെന്നുവരില്ല. 


 

ഇപ്പോൾ പ്രദർശിപ്പിക്കപ്പെടുന്ന ചില ' രത്‌ന' ങ്ങളെ പരിചയപ്പെടുക:


 

കറുത്തനിറമുള്ള കഥാപാത്രത്തിനായി മുഖം മുഴുവൻ ചായം തേച്ച, വെളുത്ത നിറമുള്ള ഒരു നടി അവതരിപ്പിക്കുന്ന കറുത്ത മുത്തിലെ നായികയാണ് ഈ നിഷ്ഠൂരസ്ത്രീകളുടെ പട്ടികയിൽ ഒന്നാമതായി വരുന്നത്. എന്തുകൊണ്ട് ഒരു ഇരുണ്ട നിറമുള്ള ഒരു സ്ത്രീയെ ഈ കഥാപാത്രത്തിന് പരിഗണിച്ചില്ല എ്ന്നത് പ്രപഞ്ചത്തിലെ വിശദീകരിക്കപ്പടാതെ പോകുന്ന ദുരൂഹതകളിലൊന്നാണ്. ഒരു മിടുക്കനും മാന്യനുമായ ഡോക്ടറെയാണ് അവർ വിവാഹം ചെയ്തിരിക്കുന്നത്. അവിടെത്തീർന്നു. ബാക്കിയുള്ളവരെല്ലാം വില്ലൻമാരാണ്.


 

ഇതാണ് റിൻസി, കറുത്തമുത്തിലെ കാർത്തികയായി അഭിനയിക്കുന്നവൾ


 

2014 മുതൽ രണ്ടു കൊല്ലം കാർത്തികയായി വേഷമിട്ട പ്രേമി വിശ്വനാഥിന് പകരക്കാരിയായാണ് റിൻസി വന്നത്. 


 

കറുത്ത നായികയുടെ വേഷമിടാൻ കറുത്ത ഒരു താരത്തെ കണ്ടെത്താൻ സംവിധായകന് കഴിഞ്ഞില്ല. അദ്ദേഹം ഒരു അസാമാന്യപ്രതിഭാശാലി തന്നെ. അല്ലേ..?

അവളെ വെറുക്കുന്ന വളർത്തച്ഛനിലാണ് തുടക്കം. അവളെ കിട്ടാവുന്ന അവസരത്തിലെല്ലാം അപമാനിക്കാൻ ശ്രമിക്കുന്ന, അവളെ കൊല്ലാൻ പോലും ശ്രമിക്കുന്ന ഒരു അർദ്ധസഹോദരിയും ഉണ്ട്.


 

എന്നാൽ ഇതിലെ ഏറ്റവും വലിയ വില്ലൻ കാർത്തികയുടെ ഭർത്താവിനെ കിട്ടുന്നതിൽ കുറഞ്ഞ ഒന്നിലും ഒതുങ്ങാത്ത, കാർത്തികയുടെ ഭർത്താവിനോട് കടുത്ത അഭിനിവേശമുള്ള ഡോ. മറീന തന്നെ. 


 

അതിവിചിത്രമായ കഥാപാത്രങ്ങളായ കാർത്തികയെന്നും മറീനയെന്നും പേരുള്ള ഒന്നല്ല, രണ്ട് കഥാപാത്രങ്ങളെ സംഭാവന ചെയ്ത ഈ  സീരിയൽ ശരിയ്ക്കും ഒരു ' മാസ്റ്റർപീസ്' തന്നെ. 


 

എല്ലായ്‌പോഴും ശത്രുക്കളുടെ വലയത്തിലകപ്പെട്ടവളാണെന്ന് തോന്നുന്നു കാർത്തിക. നിരന്തരമായി ആക്രമിക്കപ്പെടുന്നു. പ്രഹരിക്കപ്പെടുന്നു. പാറക്കെട്ടിൻ മുകളിൽ നിന്ന് എടുത്തെറിയപ്പെടുന്നു. കുളത്തിലേക്ക് തള്ളിയിടപ്പെടുന്നു....എന്തുതന്നെ സംഭവിച്ചാലും എല്ലാ നന്മകളുടേയും മൂർത്തിമദ്ഭാവമായി അവൾ കുടികൊള്ളുന്നു. 


 

എന്തുകൊണ്ട് അവൾക്ക് ശത്രുക്കൾക്കെതിരെ ഒന്നു തിരിഞ്ഞുനിൽക്കാനോ ഒരു മാറ്റത്തിന് വേണ്ടിയെങ്കിലും അവരെ ഒന്നു തല്ലാനോ കഴിയുന്നില്ല എന്ന് ചോദിക്കാതിരിക്കുക. ആദ്യം സംവിധായകനെ ഒന്നുതല്ലിക്കൊണ്ടുതുടങ്ങാനായിരിക്കും അവൾക്ക് കഴിയുക.. 


 

മറീന എന്ന കഥാപാത്രം വോൾഡ്‌മോർട്ട്, ഹാനിബാൽ ലെക്ടെർ എന്നിവരുടെ മാരകമായ ഒരു മിശ്രണമാണ്. ഇതിനകം ഒരാളെ അവർ കൊന്നുകഴിഞ്ഞു, മറ്റൊരാളെ കൊലപ്പെടുത്തിയെന്ന് വിചാരിക്കുന്നു, ഇപ്പോൾ മൂന്നാമതൊരാളെ കൊല്ലാനുള്ള ശ്രമത്തിന് നടുവിലാണ്. ആരാണവൾ എന്ന് ഊഹിക്കുന്നവർക്ക് സമ്മാനമൊന്നുമില്ല-്അത് ആർക്കും ഊഹിക്കാവുന്ന കാർത്തിക തന്നെ. സീരിയൽ സംബന്ധിയായ ഉൾക്കാഴ്ചക്ക് കറുത്ത മുത്ത് നിങ്ങൾക്ക് സ്വാഭാവികമായും സമ്മാനമായും ലഭിക്കുന്നു. 

സാഥ് നിഭാന സാഥിയ എന്ന ഹിന്ദി സീരിയലിന്റെ ഏതാണ്ട് മലയാളം പതിപ്പായ ചന്ദനമഴയിലെ നായിക അമൃത ജീവിക്കുന്നത് തന്നെ രാവും പകലുമില്ലാതെ കരഞ്ഞുകൊണ്ടേയിരിക്കാനാണ്. 


 

ഈ സോപ്പുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പ്രകോപനപരമാണെന്ന് പറയാം. പക്ഷേ അതിലേറ്റവും മോശപ്പെട്ട ഉദാഹരണം വീട്ടിൽ സന്ദർശനത്തിനെത്തുന്ന ഓരോരുത്തരും അമൃത വീട്ടുജോലിക്കാരിയാണെന്ന ധാരണയിൽ അവരോട് മോശമായി പെരുമാറുന്നുവെന്നതാണ് ( വീട്ടുജോലിക്കാരിയോട് മോശമായി സംസാരിക്കുന്നതിൽ യാതൊരു തകരാറുമില്ല എന്ന പോലെ.) 


 

തന്റെ ഭർത്താവിനാൽ മാസങ്ങളോളം അവഗണിക്കപ്പെട്ടതിന് ശേഷം ഭർതൃമാതാവിന്റെ പ്രേരണയാൽ കൈക്കൊണ്ട, അവളുടെ ഭാര്യക്ക് ചേർന്ന സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും പ്രതികരിക്കാൻ തുനിയുന്ന മുഹൂർത്തത്തിൽ അംഗീകാരം കിട്ടുന്നു. ഏത് ആത്മാഭിമാനമുള്ള സ്ത്രീയും അത്തരമൊരു ബന്ധത്തിൽ നിന്ന് എന്നേ ഒഴിഞ്ഞുപോയേനെ. പക്ഷേ ഓരോതവണയും ആ വിചിത്രസ്വഭാവിയോടുള്ള ആരാധനയും സ്‌നേഹവും കൂടിക്കൂടിവരുന്നതുകൊണ്ട് വിതുമ്പിക്കരയാനല്ലാതെ മറ്റൊന്നിനും അമൃതയ്ക്ക്  കഴിയുന്നില്ല.


 

മറ്റ് കഥാപാത്രങ്ങളിൽ മുഖ്യപങ്ക് അവളുടെ പതനത്തിന് വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുന്നവരാണ്. എന്നിട്ടും അവൾ ആ കുടുംബത്തിലെ ജീവപ്രദായിനിയായ 'അമൃത' കണമായി തുടരുന്നു. അവിടെ നിന്ന് കിട്ടി ആ കഥാപാത്രത്തിന് ആ പേര് എന്നുതന്നെയല്ലേ നിങ്ങൾ ഊഹിക്കുന്നത്? 


 

അതുപോലെ അവളുടെ അമ്മായിയമ്മ ഊർമിളയെപ്പോലെ മറ്റാരാണ് ഇത്ര ആഢംബരപൂർവം ആഭരണങ്ങളും സാരിയും ധരിച്ച് അണിഞ്ഞൊരുങ്ങി ഉറങ്ങാൻ പോകുക!

ഇനി നമുക്ക് മഞ്ഞുരുകും കാലത്തിലെ ജാനി കുട്ടിയെക്കുറിച്ച് പറയാം. ജോയ്‌സിയുടെ നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ സീരിയൽ. മലയാളം ആനുകാലികങ്ങളിലും ടെലിവിഷനിലും ഇത്തരത്തിലുള്ള ഉരുപ്പടികൾ നിരന്തരം പടച്ചുവിടുന്നയാളാണ് ഈ നോവലിസ്റ്റ് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. 

കാഴ്ചപ്പുറമേ നിന്നുതന്നെ ജാനിക്കുട്ടി കുട്ടിക്കാലം തൊട്ടേ ഭൂലോകത്ത് ഏറ്റവുമധികം വെറുക്കപ്പെട്ടവളും ഇപ്പോൾ മുതിർന്ന സ്ത്രീയായപ്പോൾ അങ്ങനെത്തന്നെ തുടരുന്നവളുമാണ്. അവൾക്ക് ജൻമം നൽകിയ പിതാവിനാൽ അവൾ ഉപേക്ഷിക്കപ്പെടുന്നു. അവളുടെ വളർത്തമ്മ അവളെ വെറുക്കുന്നു. എന്നിട്ടും അടുത്തഭാവിയിൽ തന്നെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന ജാനിക്കുട്ടി സ,്‌നേഹം പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അവളുടെ കഥാപാത്രത്തെ വിഭാവനം ചെയ്യുമ്പോൾ മറ്റ് വികാരങ്ങൾ കൂടി ചേർ്ക്കാൻ മറന്നുപോയതുപോലെ. 


 

പുരുഷൻമാർ അവളെ ഇഷ്ടപ്പെടുന്നു. ്‌സ്ത്രീകൾ ഇഷ്ടപ്പെടുന്നില്ല....ഇങ്ങനെ പറഞ്ഞാൽ മുഴുവൻ സ്റ്റോറിലൈനും നിങ്ങൾക്ക് ഒരു തളികയിൽ വെച്ചുനീട്ടിയെന്ന് പറയാം. എന്നിട്ടും ഈ സീരിയലെടുത്തവർ അവസാനിപ്പിക്കുന്ന മട്ടില്ല. 


 

എന്തായാലും, കാഴ്ചക്കാർ ഏറ്റവും കൂടുതലുണ്ടാകുന്ന സമയമാണ്. അതുകൊണ്ട് സീരിയലിന്റെ തലക്കെട്ട് പറയുന്നതുപോലെ മഞ്ഞുമുഴുവൻ ഉരുകിത്തീരുന്നതുവരെ പ്രദർശനം തുടർന്നല്ലേ പറ്റൂ. 


 

പിന്നെ പരസ്പരത്തിലെ ദീപ്തി. ഒരു ഹിന്ദി സീരിയലിന്റെ മലയാള രൂപാന്തരീകരണം. സാംസ്‌കാരികമായ മൂരാച്ചിത്തരത്തിന്റെയും മലയാളികളുടെ അതിവൈകാരികതയുടെയും ഇരട്ടപ്രഹരമേൽപിക്കുന്ന ഒന്ന്. 


 

തല മുതൽ ബൂട്ട് വരെ ഐ.പി.എസ്. കാരിയായ ദീപ്തി എത്ര അനായാസമായിട്ടാണ് ഭീകരവാദികളെ കൈകാര്യം ചെയ്യുന്നത്. കുട്ടിക്കടത്തുകാരെ അടിച്ച് പഞ്ഞിയാക്കുന്നു. ഒരു വിമാനം തട്ടിക്കൊണ്ടൽ വരെ തടസ്സപ്പെടുത്തുന്നു. പക്ഷേ എവിടെയോ വെച്ച് അവൾ ഒരു ട്രാഫിക് പൊലിസുകാരിയായി തരംതാഴ്ത്തപ്പെടുന്നുമുണ്ട്. 


 

ഇതൊക്കെ ഭൂമിയിൽ എങ്ങനെ സംഭവിക്കുന്നുവെന്ന് ബുദ്ധിശൂന്യരായ തങ്ങളുടെ കാഴ്ചക്കാരോടെന്നല്ല, ആരോടും പറയേണ്ടതില്ലെന്ന് സീരിയൽ നിർമാതാക്കൾക്കറിയാം. എന്തായാലും ഹൃദയഭേദകമായ ചില എപ്പിസോഡുകൾക്ക് ശേഷം ദീപ്തി തിരിച്ചെടുക്കപ്പെടുന്നു. 


 

പക്ഷേ ഗാർഹികകാര്യങ്ങൾ വരുമ്പോഴാണ്, ത്യാഗത്തിന്റെ കാര്യത്തിൽ രാമായണത്തിലെ സീത പോലും തോറ്റുപോകും. തന്റെ അമ്മായിയമ്മയ്ക്ക് കിഡ്‌നികളിലൊന്ന് നൽകിയതിലപ്പുറം അതിന് സാക്ഷ്യമായി വേറെന്തുവേണം.? തമാശ പറയുകയല്ല. അവൾ ആരോടും ഇക്കാര്യം പറഞ്ഞിട്ടില്ല.


 

നമ്മൾ ഇങ്ങനെയൊക്കെ പറയും. എന്നാലും ഈ സീരിയലുകൾ ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള പരിപാടികളിൽ ആദ്യത്തേതായി തുടരുകയും ചെയ്യും. 

Elections 2023

No stories found.
The News Minute
www.thenewsminute.com