.jpg?w=480&auto=format%2Ccompress&fit=max)
.jpg?w=480&auto=format%2Ccompress&fit=max)
കേരള വിനോദസഞ്ചാരവകുപ്പ് സംസ്ഥാനത്തെ ദൃശ്യചാരുതയും ഹരിതഭംഗിയുമുള്ള പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരം സാമൂഹ്യമാധ്യമങ്ങളിൽ തീവ്രമായി പ്രചരിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും #വിസിറ്റ്‌കേരളാഫൺട്രിപ്പ് എന്ന ഹാഷ് ടാഗ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നു.
ഇതിനകം ഫേസ്ബുക്കിലും യുട്യൂബിലും വാട്‌സാപ്പിലും വരെ സംസ്ഥാന വിനോദസഞ്ചാരവകുപ്പ് പ്രചരണം നടത്തുന്നുണ്ട്.
എഫ്‌സിബി ഉൽക കേരള ടൂറിസം ഡിപാർട്ട്‌മെന്റിന് വേണ്ടി വികസിപ്പിച്ച വിസിറ്റ്‌കേരളാഫൺട്രിപ്പ് ഉപയോക്താക്കൾക്ക് കൂടി പങ്കുകൊള്ളാവുന്ന ഇന്റർ ആക്ടിവ് ഗെയിം ആണ്. 'ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന സാമൂഹ്യമാധ്യമം ആണ് ഇൻസ്റ്റാഗ്രാം.
കേരളത്തിന്റെ ദൃശ്യാനന്ദങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇതിലും മെച്ചപ്പെട്ട മാർഗമേതാണെന്ന് എഫ്‌സിബി ഉൽകയുടെ കൊച്ചി ശാഖാ മാനേജർ സരീഷ് ജെയിംസ്‌കുട്ടി ചോദിക്കുന്നു.
കേരളടൂറിസം ഡിപാർട്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം എക്കൗണ്ടിൽ പോകുകയാണ് ആദ്യം ചെയ്യേണ്ടത്. അവിടെ ബയോ എന്ന ഓപ്ഷനുകീഴിൽ ഗെയിമിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. ഫോട്ടോയിൽ ടാപ്പ് ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുന്ന ടാഗുകളിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താക്കൾക്ക് ഒരു എക്കൗണ്ടിൽ നിന്ന് മറ്റൊരു എക്കൗണ്ടിലേക്ക് സഞ്ചരിക്കാം.
ഒരു എക്കൗണ്ടിൽ നിന്ന് വേറൊരു എക്കൗണ്ടിലേക്ക് സഞ്ചരിക്കുമ്പോൾ കേരളത്തിന്റെ ദൃശ്യഭംഗിയുടെ മനോഹരമായ വിവരണങ്ങൾ അവർക്ക് ലഭിക്കുന്നു.
അവസാന എക്കൗണ്ടിൽ ഗെയിം തീരുമ്പോൾ ഉപയോക്താവ് കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിൽ ചെന്നെത്തുന്നു. അവിടെ ഉപയോക്താവിന് വിസിറ്റ് കേരളാ ഫൺ ട്രിപ്പ് മത്സരത്തിന്റെ പ്രവേശന ഫോറം പൂരിപ്പിക്കാം. സംസ്ഥാന ഗവൺമെന്റ് സ്‌പോൺസർ ചെയ്യുന്ന ഈ യാത്രയുടെ മുഴുവൻ ചെലവും ഗവൺമെന്റ് തന്നെ വഹിക്കും.
കേരളീയജീവിതത്തിന്റെയും ഭൂപ്രകൃതിയുടെയും അന്തസ്സത്ത വഹിക്കുന്ന ഏറ്റവും നല്ല ഫോട്ടോക്കും ഫോട്ടോയുടെ വിവരണത്തിനുമാണ് സമ്മാനം.
'വളരെയധികം പ്രതികരണം ഈ ഇന്റർ ആക്ടീവ് ഗെയിമിന് കിട്ടി. അസംഖ്യം എൻട്രികളാണ് ദിനേനയെന്നോണം കിട്ടിക്കൊണ്ടിരിക്കുന്നത്. ' സരീഷ് പറഞ്ഞു.
'ഇൻസ്റ്റാഗ്രാമിന്റെ സാധ്യത ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്താൻ കേരള വിനോദസഞ്ചാര വകുപ്പിന് കഴിയും. ദൃശ്യപരമായ പ്രാതിനിധ്യം സാധ്യമാക്കുന്നു എന്ന ഒരൊറ്റക്കാരണത്താൽ..' അദ്ദേഹം കൂട്ടിച്ചേർക്കുന്നു.