സാമൂഹ്യമാധ്യമങ്ങളിൽ നികേഷിന്റെ വാർത്താ വിഡിയോകൾ; സ്വരാജിന് വേണ്ടിയുള്ള വോട്ടഭ്യർത്ഥന വിഡിയോകൾ
സാമൂഹ്യമാധ്യമങ്ങളിൽ നികേഷിന്റെ വാർത്താ വിഡിയോകൾ; സ്വരാജിന് വേണ്ടിയുള്ള വോട്ടഭ്യർത്ഥന വിഡിയോകൾ

സാമൂഹ്യമാധ്യമങ്ങളിൽ നികേഷിന്റെ വാർത്താ വിഡിയോകൾ; സ്വരാജിന് വേണ്ടിയുള്ള വോട്ടഭ്യർത്ഥന വിഡിയോകൾ

സാമൂഹ്യമാധ്യമങ്ങളെയും സന്ദേശമാധ്യമങ്ങളെയും വലിയ തോതിലാണ് ഈ സ്ഥാനാർത്ഥികൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

നിയമസഭാതെരഞ്ഞെടുപ്പിലെ പുതുമുഖങ്ങൾക്ക് വോട്ടുസമാഹരണത്തിന് സാമൂഹ്യമാധ്യമങ്ങൾ ആയുധം.  

എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ എം.വി.നികേഷ് കുമാറും എം.സ്വരാജും സാമൂഹ്യമാധ്യമങ്ങളെയും സന്ദേശമാധ്യമങ്ങളെയും വലിയ തോതിലാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. മണ്ഡലത്തെ  ബാധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച വാർത്തകളുടെ വിഡിയോ സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് റിപ്പോർട്ടർ ടിവിയുടെ മേധാവിയായിരുന്ന നികേഷ് കുമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നത്.

കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന നികേഷ് കുമാർ തന്റെ മാധ്യമപ്രവർത്തനവൈദഗ്ധ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രയോജനപ്പെടുത്തുന്നതിന്റെ ഉത്തമോദാഹരമാണ് ഗുഡ് മോണിങ് അഴീക്കോട് എന്ന വിഡിയോകൾ. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോ ശകലങ്ങൾ പ്രദേശത്ത് കുറഞ്ഞുവരുന്ന കണ്ടൽക്കാടുകളുടെ സാന്നിധ്യവും മണ്ഡലത്തിൽ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ കൂടുതലായി ഉണ്ടാകേണ്ടുന്നതിന്റെ ആവശ്യകതയും വളപട്ടണം പൈതൃകപട്ടണത്തിന്റെ വീണ്ടെടുപ്പുമൊക്കെ ചർച്ചാവിഷയമാക്കുന്നു. 

ചടുലമായ സംഗീതവും മിന്നിമറയുന്ന ദൃശ്യവിന്യാസവുമുള്ള ഈ വിഡിയോകളിൽ പ്രശ്‌നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും നികേഷ് സംസാരിക്കുന്നു. അഴീക്കോട്ടെ കണ്ടൽക്കാടുകളെക്കുറിച്ചുള്ള വിഡിയോവിൽ അവയുടെ സംരക്ഷണത്തെക്കുറിച്ചും കൂടുതൽ ഗവേഷണപ്രവർത്തനങ്ങൾ നടക്കേണ്ടുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. മറ്റൊരു വിഡിയോവിൽ അദ്ദേഹം ഉന്നതവിദ്യാഭ്യാസരംഗത്ത് പരിശീലനകേന്ദ്രങ്ങൾ പോലുള്ള സ്ഥാപനങ്ങൾ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകൾ, വൈ-ഫൈ സംവിധാനം തുടങ്ങിയവ സ്ഥാപിക്കുമെന്നും നികേഷ് വാഗ്ദാനം ചെയ്യുന്നു.

എം.ജയചന്ദ്രൻ, മുരളി ഗോപി തുടങ്ങിയവരുടെ വിജയാശംസകളും വിഡിയോകളിലുണ്ട്. 

തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിക്കുന്ന എം. സ്വരാജിന് ഫേസ്ബുക്കിൽ വലിയ സാന്നിധ്യമാണുള്ളത്. സെൽഫി 4 സ്വരാജ് എന്ന പേജിന് ഇതിനകം 13,000 ലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കുട്ടികളടക്കമുള്ള നിരവധി പേർ സ്വരാജിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന ഈ വിഡിയോകളിലധികം ശോണാഭിവാദ്യമർപ്പിച്ചാണ് അവസാനിക്കുന്നത്. 

സ്വരാജുമായുള്ള അഭിമുഖം ഇവിടെ വായിക്കുക.

 

എന്തായാലും സാമൂഹ്യമാധ്യമങ്ങൾ പ്രയോജനപ്പെടുത്താവുന്ന ഒരു പ്രചാരണോപാധിയാണ് എന്ന് തെളിയിക്കുകയാണ് ഈ തെരഞ്ഞെടുപ്പ്.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Related Stories

No stories found.
The News Minute
www.thenewsminute.com