ലൈവ് ബ്ലോഗ്: കേരള നിയമസഭാതെരഞ്ഞെടുപ്പ് 2016

ലൈവ് ബ്ലോഗ്: കേരള നിയമസഭാതെരഞ്ഞെടുപ്പ് 2016
ലൈവ് ബ്ലോഗ്: കേരള നിയമസഭാതെരഞ്ഞെടുപ്പ് 2016
Written by:

ഏറെ ആകാംക്ഷയോടെ കേരളം കാത്തിരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനം വോട്ടുകൾ പോൾ ചെയ്തുവെന്നാണ് കണക്ക്. മിക്കവാറും എല്ലാ സർവേകളും എൽ.ഡി.എഫിന് വിജയം പ്രവചിച്ചിട്ടുണ്ട്. 

ഈ പേജിൽ ദ ന്യൂസ്മിനുട്ട് ഏറ്റവും പുതിയ വിവരങ്ങൾ അപ്പപ്പോൾ നൽകുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇവിടെ ആ വിവരങ്ങൾ പ്രത്യക്ഷപ്പെടും.

13.45 pm: 18,621 വോട്ടുകള്‍ക്ക് ഹരിപ്പാട് രമേശ് ചെന്നിത്തല വിജയിച്ചു.- മനോരമ ന്യൂസ്

13.40 pm: ആലപ്പുഴയില്‍ തോമസ് ഐസക് (എല്‍.ഡി.എഫ്) വിജയിച്ചു - മനോരമ ന്യൂസ്

13.35 pm: ചെങ്ങന്നൂരില്‍ പി.സി.വിഷ്ണുനാഥ് (യു.ഡി.എഫ്) തോറ്റു- മനോരമ ന്യൂസ്

13.28 pm: കൊച്ചിയിൽ സിറ്റിങ് എംഎൽഎ ഡൊമിനിക്ക് പ്രസന്റേഷന് തോൽവി. വിജയിച്ചത് എൽഡിഎഫിന്റെ കെ.ജെ.മാക്സി- മനോരമ വാര്‍ത്ത

13.25 pm: ആര് മുഖ്യമന്ത്രിയാകുമെന്ന് നാളെ തീരുമാനിക്കുമെന്ന് പ്രകാശ് കാരാട്ട്- ഏഷ്യാനെറ്റ് വാര്‍ത്ത

13.20 pm: മോദി വി.എസിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

13.07 pm: 
തിരുവഞ്ചൂര്‍ കോട്ടയത്ത് ജയിച്ചു - മനോരമ വാര്‍ത്ത

13.06 pm: കൊല്ലത്ത് നടന്‍ മുകേഷിന് വിജയം - ഏഷ്യാനെറ്റ് വാര്‍ത്ത

13.05 pm: 
കെ.മുരളീധരന്‍ വി.എം. സുധീരനെതിരെ. തെരഞ്ഞെടുപ്പില്‍ അഴിമതി ചര്‍ച്ചാവിഷയമാക്കരുതായിരുന്നു - ഏഷ്യാനെറ്റ് വാര്‍ത്ത

12.58 pm: കണ്ണൂര്‍ മണ്ഡലത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി വിജയിച്ചു - മാതൃഭൂമി വാര്‍ത്ത

 
 

12.55 pm: 89 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ തോറ്റ മഞ്ചേശ്വരത്ത് വീണ്ടും വോട്ടെണ്ണല്‍ -മാതൃഭൂമി വാര്‍ത്ത

12.40 pm: ബി.ജെ.പി. നേട്ടവും എല്‍.ഡി.എഫ്. വിജയവും അപ്രതീക്ഷിതം. ജനവിധി അംഗീകരിക്കുന്നു. വിശദാംശങ്ങള്‍ പരിശോധിക്കും. എന്തായാലും കോണ്‍ഗ്രസ് തിരിച്ചുവരിക തന്നെ ചെയ്യും- ഉമ്മന്‍ ചാണ്ടി - ഏഷ്യാനെറ്റ് വാര്‍ത്ത

12.35 pm: കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവ് വിജയിച്ചു

12.31 pm: 
എം.കെ. മുനീര്‍ കോഴിക്കോട് സൗത്തില്‍ വിജയിച്ചു- മനോരമ വാര്‍ത്ത

12.30 pm: കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവ് വിജയത്തിലേക്ക്്‌

12.22 pm: 
പട്ടാമ്പിയിൽ സിറ്റിങ് എംഎൽഎ യുഡിഎഫിന്റെ സി.പി.മുഹമ്മദിനെതിരെ സിപിഐയുടെ പുതുമുഖ സ്ഥാനാർഥി മുഹമ്മദ് മുഹ്സിന് വിജയം.- മനോരമ വാര്‍ത്ത

12.15 pm: മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്ക് കെ.സുരേന്ദ്രന്‍ (ബി.ജെ.പി) തോറ്റു. പി.ബി. അബ്ദുറസാഖ് (യു.ഡി.എഫ്) വിജയിച്ചു.- ഏഷ്യാനെറ്റ് വാര്‍ത്ത

12.13 pm: പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചു- ഏഷ്യാനെറ്റ് വാര്‍ത്ത

12.10 pm: മന്ത്രി ആര്യാടന്‍ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ തോറ്റു- ഏഷ്യാനെറ്റ് വാര്‍ത്ത

12.06 pm: വി.എസ് അച്യുതാനന്ദന്‍ (എല്‍.ഡി.എഫ്) മലമ്പുഴയില്‍ 27142  വോട്ടുകള്‍ക്ക് വിജയിച്ചു. മലമ്പുഴയില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി രണ്ടാമത്- ഏഷ്യാനെറ്റ് വാര്‍ത്ത

12.00 pm: 2376 വോട്ടുകള്‍ക്ക് എം.എം. മണി (എല്‍.ഡി.എഫ്) ഉടുമ്പഞ്ചോലയില്‍ വിജയിച്ചു - മാതൃഭൂമി വാര്‍ത്ത

11.50 am: എന്റെ വിജയം രാഷ്ട്രീയമായി കാണാനാണ് ഞാന് താല്‍പര്യപ്പെടുന്നത്. ഇത് എന്റെ വ്യക്തിപരമായ വിജയമല്ല- എം. സ്വരാജ് ദ ന്യൂസ്മിനുട്ടിനോട്‌

11.46 am: മന്ത്രി കെ.ബാബു തോറ്റു. തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് ജയിച്ചു. 4353 വോട്ടുകള്‍ക്കാണ് വിജയം - മനോരമ വാര്‍ത്ത

11.40 am: കെ.ശബരീനാഥ് (യു.ഡി.എഫ്) അരുവിക്കരയില്‍ നിന്ന് വിജയിച്ചു- ഏഷ്യാനെറ്റ് വാര്‍ത്ത

11.39 am: ആറന്‍മുളയില്‍ വീണാ ജോര്‍ജ് (എല്‍.ഡി.എഫ്) വിജയിച്ചു. 7046 വോട്ടുകള്‍ക്കാണ് വീണാ ജോര്‍ജ് വിജയിച്ചത്‌- ഏഷ്യാനെറ്റ് വാര്‍ത്ത

11.35 am: സി.കെ. ജാനു (എന്‍.ഡി.എ), കെ.കെ. രമ (ആര്‍.എം.പി) എന്നിവര്‍ സുല്‍ത്താന്‍ ബത്തേരിയിലും വടകരയിലും തോറ്റു - ഏഷ്യാനെറ്റ് വാര്‍ത്ത

11.31 am: മന്ത്രി കെ.പി. മോഹനന്‍ തോറ്റു - ഏഷ്യാനെറ്റ് വാര്‍ത്ത

11.30 am: പാലായില്‍ കെ.എം. മാണി ജയിച്ചു- ഏഷ്യാനെറ്റ് വാര്‍ത്ത. കെ.എം. മാണി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞു. സത്യം വിജയിച്ചെന്നും പാലായിലെ വോട്ടര്‍മാര്‍ക്കും ദൈവത്തിനും നന്ദി പറയുന്നെന്നും കെ.എം. മാണി. നോട്ടെണ്ണുന്ന യന്ത്രം എന്റെ വീട്ടിലുണ്ടെന്നുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടും, മാധ്യമങ്ങളുള്‍പ്പെടെ ചില ശക്തികള്‍ എനിക്കെതിരെ തിരിഞ്ഞിട്ടും നേടിയതാണ് ഈ വിജയമെന്ന് മാണി

11.22 am: ഏറ്റവും സമ്പന്നരായ സ്ഥാനാര്‍ത്ഥികളിലൊരാളായ എന്‍.സി.പിയുടെ തോമസ് ചാണ്ടി (കുട്ടനാട്) വിജയിച്ചു - ഏഷ്യാനെറ്റ് വാര്‍ത്ത

11.20 am: തിരുവനന്തപുരത്ത് വി.എസ്. ശിവകുമാര്‍ 10000-ലധികം വോട്ടുകള്‍ക്ക് വിജയിച്ചു - ഏഷ്യാനെറ്റ് വാര്‍ത്ത

11.16 am: ചവറയില്‍ ഷിബുബേബി ജോണ്‍ യു.ഡി.എഫ്) തോറ്റു - ഏഷ്യാനെറ്റ് വാര്‍ത്ത

11.15 am : ഉദുമയില്‍ കെ.സുധാകരന്‍ (യു.ഡി.എഫ്) തോറ്റു - ഏഷ്യാനെറ്റ് വാര്‍ത്ത

11.10 am: അഴീക്കോട് എം.വി.നികേഷ് കുമാര്‍ ( (എല്‍.ഡി.എഫ്) തോറ്റു. 2642 വോട്ടുകള്‍ക്കാണ് തോറ്റത്‌ - ഏഷ്യാനെറ്റ് വാര്‍ത്ത

11.05 am: ഒ.രാജഗോപാല്‍ 8,600 വോട്ടുകള്‍ ലീഡോടെ ക്ക് നേമത്ത് ജയം ഉറപ്പിച്ചതോടെ നേമത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങി - ഏഷ്യാനെറ്റ് വാര്‍ത്ത

10.55 am: പത്തനാപുരത്ത് 24000 വോട്ടുകള്‍ക്ക് കെ.ബി.ഗണേഷ് കുമാര്‍ (എല്‍.ഡി.എഫ്) വിജയിച്ചു - ഏഷ്യാനെറ്റ് വാര്‍ത്ത

10.54 am: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് കാസര്‍കോട് വിജയിച്ചു - ഏഷ്യാനെറ്റ് വാര്‍ത്ത

10.46 am: തൃക്കാക്കരയില്‍ പി.ടി. തോമസ് ( യു.ഡി.എഫ്) വിജയിച്ചു - ഏഷ്യാനെറ്റ് വാര്‍ത്ത

10.40 am: കെ.എം. മാണി 3700 വോട്ടുകള്‍ക്ക് മുന്നില്‍- ഏഷ്യാനെറ്റ് വാര്‍ത്ത

10.39 am: തിരുവനന്തപുരത്ത് വി.എസ്.ശിവകുമാര്‍ ലീഡ് ചെയ്യുന്നു - മാതൃഭൂമി വാര്‍ത്ത

10.37 am: ഷാഫി പറമ്പില്‍ 1841 വോട്ടുകള്‍ക്ക് പാലക്കാട്ട് മുന്നില്‍.

10.36 am: യു.ഡി.എഫ് 47, എല്‍.ഡി.എഫ് 91, എന്‍.ഡി.എ ഒന്ന് മറ്റുള്ളവര്‍ ഒന്ന്‌ - ഏഷ്യാനെറ്റ് വാര്‍ത്ത

10.35 am: കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചു (എല്‍.ഡി.എഫ്) മനോരമ വാര്‍ത്ത

10.30 am: വി.എസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍12000 വോട്ടുകളുടെ ലീഡ് കടന്നു - ഏഷ്യാനെറ്റ് വാര്‍ത്ത

10.25 am: പി.സി. ജോര്‍ജിന്റെ ലീഡ് 10,000 വോട്ടുകളായി - ഏഷ്യാനെറ്റ് വാര്‍ത്ത

10.22 am: വര്‍ക്കലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജോയി വിജയിച്ചു - ഏഷ്യാനെറ്റ് വാര്‍ത്ത

10.15 am: പി.സി.ജോര്‍ജ് 9000 വോട്ടുകള്‍ക്ക് മുന്നില്‍. പൂഞ്ഞാറിലെ  ഒരു മുന്നണിയിലും പെടാത്തയാളാണ്- ഏഷ്യാനെറ്റ് വാര്‍ത്ത

10.13 am: സ്വരാജ് തൃപ്പൂണിത്തുറയില്‍ 1500 വോട്ടുകള്‍ക്ക് മുന്നില്‍. ബാബു പിന്നില്‍ - ഏഷ്യാനെറ്റ് വാര്‍ത്ത

10.10 am: ആദ്യവിജയം തിരുവമ്പാടിയില്‍  പ്രഖ്യാപിച്ചു. എല്‍.ഡി.എഫിന്റെ ജോര്‍ജ് എം. തോമസ് ജയിച്ചു - ഏഷ്യാനെറ്റ് വാര്‍ത്ത

10.09 am: കേരളത്തില്‍ തോല്‍വി സമ്മതിക്കേണ്ടിവരുമെന്ന് തോന്നുന്നു. ആര്‍ക്കാണ് ഉത്തരവാദിത്വം എന്ന് പിന്നീട് കണ്ടെത്തു :കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ - ANI

10.02: സര്‍ക്കാരിന്റെ അഴിമതിക്കും സ്ത്രീവിരുദ്ധതയ്ക്കും കിട്ടിയ തിരിച്ചടിയെന്ന് വി.എസ്. അച്യുതാനന്ദന്‍ മാധ്യമങ്ങളോട്-  മനോരമ വാര്‍ത്ത

10.00 am: കെ.ബാബുവും സ്വരാജും ഒപ്പത്തിനൊപ്പം; ബാബു നാല് തവണ എം.എല്‍.എ. യായിരുന്നയാളാണ്.- ഏഷ്യാനെറ്റ് വാര്‍ത്ത

9.58 am: ബി.ജെ.പിയുടെ ശ്രീശാന്ത് 5745 വോട്ടുകള്‍ക്ക് പിറകില്‍; നേമത്ത് രാജഗോപാല്‍ 7000 വോട്ടുകള്‍ക്ക് മുന്നില്‍ - മനോരമ ന്യൂസ് വാര്‍ത്ത

9.57 am: 1701 വോട്ടുകള്‍ക്ക് ലീഡ് എം.വി. നികേഷ് കുമാര്‍ മുന്നില്‍- മനോരമ ന്യൂസ് വാര്‍ത്ത

9.53 am: എല്‍.ഡി.എഫ് 88, യു.ഡി.എഫ് 49, ബി.ജെ.പി 2 മറ്റുള്ളവര്‍ ഒന്ന്‌ - മനോരമ ന്യൂസ് വാര്‍ത്ത

9.51 am: കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നില്‍ - മാതൃഭൂമി വാര്‍ത്ത

9. 46 am: 7000 വോട്ടുകള്‍ക്ക് നേമത്ത് രാജഗോപാല്‍; കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും മുന്നില്‍ - ഏഷ്യാനെറ്റ് വാര്‍ത്ത

9.45 am: വോട്ടെണ്ണല്‍ തുടങ്ങിയതിന് ശേഷം ആദ്യമായി പിറവത്ത് അനൂപ് ജേക്കബ് മുന്നില്‍- മനോരമ ന്യൂസ് വാര്‍ത്ത

9.41 am: 295 വോട്ടുകള്‍ക്ക് കെ.എം.മാണി പിറകില്‍. മാണി സി. കാപ്പന്‍ മുന്നില്‍ - മാതൃഭൂമി വാര്‍ത്ത

9.40 am: യു.ഡി.എഫ് 48, എല്‍.ഡി.എഫ് 89, എന്‍.ഡി.എ 2, മറ്റുള്ളവര്‍ 1 - ഏഷ്യാനെറ്റ് വാര്‍ത്ത

9.32 am: കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ലീഡ് ചെയ്യുന്നു. പി.സി.ജോര്‍ജ് പൂഞ്ഞാറിലും ശോഭാസുരേന്ദ്രന്‍ പാലക്കാട്ടും ലീഡ് ചെയ്യുന്നു. നേമത്തും ബി.ജെ.പി. സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു- മനോരമ ന്യൂസ് വാര്‍ത്ത

9.28 am: വി.എസ്. സുനില്‍കുമാര്‍ 4642 വോട്ടുകള്‍ക്ക് മുന്നില്‍- മാതൃഭൂമി വാര്‍ത്ത

9.26 am: പിണറായി 15000 വോട്ടുകള്‍ക്ക് ധര്‍മടത്ത് മുന്നില്‍- ഏഷ്യാനെറ്റ് വാര്‍ത്ത

9.25 am: യു.ഡി.എഫ് 49, എല്‍.ഡി.എഫ് 88 എന്‍.ഡി.എ. 2 മറ്റുള്ളവര്‍ 1 - ഏഷ്യാനെറ്റ് വാര്‍ത്ത

9.22 am: കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ലീഡ് ചെയ്യുന്നു - ഏഷ്യാനെറ്റ് വാര്‍ത്ത

9.20 am: ഒ. രാജഗോപാല്‍ 4600 വോട്ടുകള്‍ക്ക് മുന്നില്‍ - ഏഷ്യാനെറ്റ് വാര്‍ത്ത

9.18 am: എല്‍.ഡി.എഫ ് എറണാകുളത്ത് മുന്നിട്ടുനില്‍ക്കുന്നു

9.17 am:മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ 7260 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു

9.11 am: എല്‍.ഡി.എഫ്-86, യു.ഡി.എഫ്-48, ബി.ജെ.പി 3, മറ്റുള്ളവര്‍ 1 - മനോരമ ന്യൂസ് വാര്‍ത്ത

9.10 am: 10463 വോട്ടുകള്‍ക്ക് ധര്‍മടത്ത് പിണറായി ലീഡ് ചെയ്യുന്നു - ഏഷ്യാനെറ്റ് വാര്‍ത്ത

9.07 am: 4056 വോട്ടുകള്‍ക്ക് വി.എസ്. ലീഡ് ചെയ്യുന്നു

9.06 am : 2376 വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി ലീഡ് ചെയ്യുന്നു - മനോരമ ന്യൂസ് വാര്‍ത്ത

9.02 am: വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂറിനകം എല്‍.ഡി.എഫ്. ആകെ സീറ്റുകളുടെ പകുതി പിന്നിട്ടു. എല്‍.ഡി.എഫ് 76, യു.ഡി.എഫ്. 45 ബി.ജെ.പി രണ്ട്, മറ്റുള്ളവര്‍ 1 - മനോരമ ന്യൂസ് വാര്‍ത്ത

9.00 am: ഒ. രാജഗോപാല്‍ 2160 വോട്ടുകള്‍ക്ക് മുന്നില്‍ - ഏഷ്യാനെറ്റ് വാര്‍ത്ത

8.56 am: തിരുവനന്തപുരത്ത് ശ്രീശാന്ത് പിറകില്‍- സി.എന്‍.എന്‍ ന്യൂസ് 18

8.55 am: യു.ഡി.എഫ് 54, എല്‍.ഡി.എഫ് 69, എന്‍.ഡി.എ 2 മറ്റുള്ളവര്‍ 1 - ഏഷ്യാനെറ്റ് വാര്‍ത്ത

8.50 am: പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്. മുന്നേറുന്നു - ഏഷ്യാനെറ്റ് വാര്‍ത്ത

8.47 am: ബി.ജെ.പി ലീഡ് : കെ.സുരേന്ദ്രന്‍ നേമത്തും ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടും ഒ.രാജഗോപാല്‍ നേമത്തും ലീഡ് ചെയ്യുന്നു- ഏഷ്യാനെറ്റ് വാര്‍ത്ത

8.45: വീണാ ജോര്‍ജ് മുന്നിലെന്ന് മനോരമാ വാര്‍്ത്ത- മനോരമ ന്യൂസ് വാര്‍ത്ത

8.44 am: യു.ഡി.എഫ് 52, എല്‍.ഡി.എഫ് 54, എന്‍.ഡി.എ. 3 - മനോരമ ന്യൂസ് വാര്‍ത്ത

8.35: ശോഭാ സുരേന്ദ്രന്‍ പാലക്കാട് മുന്നില്‍-  മനോരമ ന്യൂസ് വാര്‍ത്ത

8.34 am: ജഗദീഷ് പത്തനാപുരത്ത് പിറകില്‍; കെ.എം. മാണി പാലായില്‍ ലീഡ് ചെയ്യുന്നു- ഏഷ്യാനെറ്റ് വാര്‍ത്ത

8.33 am: സി.കെ.ജാനു പിന്നില്‍- ഏഷ്യാനെറ്റ് വാര്‍ത്ത

8.32 am: പി.കെ.ജയലക്ഷ്മി മാനന്തവാടിയില്‍ പിന്നില്‍- ഏഷ്യാനെറ്റ് വാര്‍ത്ത

8.31 am: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍-മാതൃഭൂമി വാര്‍ത്ത

8.30 am: യു.ഡി.എഫ്. 33, എല്‍.ഡി.എഫ് 54, എന്‍.ഡി.എ. ഒന്ന്- ഏഷ്യാനെറ്റ് വാര്‍ത്ത

8.28 am: ആറന്‍മുളയില്‍ എല്‍.ഡി.എഫ് മുന്നി്ല്‍- മാതൃഭൂമി വാര്‍ത്ത

8.25 am: കെ.എം. മാണി പാലായില്‍ പിറകില്‍- ഏഷ്യാനെറ്റ് വാര്‍ത്ത

8.24 am: 
ടി.എം. തോമസ് ഐസക് ആലപ്പുഴയില്‍ ലീഡ് ചെയ്യുന്നു- എന്‍.ഡി.ടി.വി

8.23 am: കെ.ബാബു 10 വോട്ടുകള്‍ പിറകില്‍- മനോരമ ന്യൂസ് വാര്‍ത്ത

8.22 am: പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ മുന്നില്‍

8.20 am: യു.ഡി.എഫ് 34, എല്‍.ഡി.എഫ് 42 എന്‍.ഡി.എ 1- ഏഷ്യാനെറ്റ് വാര്‍ത്ത

8.16 am: രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂരില്‍ മുന്നില്‍

8.15 am: യു.ഡി.എഫ് 31, എല്‍.ഡി.എഫ്. 44, എന്‍.ഡി.എ.1, മറ്റുള്ളവര്‍ 0

8.14 am: നേമത്ത് രാജഗോപാല്‍ മുന്നില്‍

8.13 am: യു.ഡി.എഫ്. 29, എല്‍.ഡി.എഫ് 43, എന്‍.ഡി.എ 1

8.11 am: മുകേഷ് കൊല്ലത്ത് 300 വോട്ടിന് മുന്നില്‍

8.10 am: യു.ഡി.എഫ് 28, എല്‍.ഡി.എഫ്40, ബി.ജെ.പി 0

8.09: പിണറായി ധര്‍മടത്ത് മുന്നില്‍

8.05 am: പോസ്റ്റല്‍  വോട്ടുകള്‍- കെ.ബി.ഗണേഷ് കുമാര്‍ മുന്നില്‍. ജഗദീഷ് പിറകില്‍ - ആദ്യ സൂചനകള്‍ ലഭിച്ചുതുടങ്ങി

8.02 am: എണ്ണല്‍ തുടങ്ങിയെന്ന് ഏഷ്യാനെറ്റ് വാര്‍ത്ത

8.00 am: തിരുവനന്തപുരത്ത് പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി

8.00 am: പിണറായിയും എം.വി. ജയരാജനും കണ്ണൂര് പയ്യാമ്പലത്തെ ഇ.കെ. നായനാരുടെ സ്മൃതികുടീരത്തില്‍ പുഷ്പാഞ്ജലിയര്‍പ്പിക്കാനെത്തി - ഏഷ്യാനെറ്റ് വാര്‍ത്ത

7.47 am: കെ.ബാബു എറണാകുളത്തെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍

7.45 am: 
അധികാരം നിലനിര്‍ത്തുമെന്ന് ശുഭപ്രതീക്ഷ: കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍- മാതൃഭൂമി വാര്‍ത്ത

7.40 am: പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും. വ്യക്തമായ ആദ്യ ചിത്രം ഒമ്പതുമണിയോടെ

7.35 am: തിരുവനന്തപുരത്തെ മാര്‍ ഇവാനിയസ് കോളെജിലെ സ്‌ട്രോങ് റൂം തുറന്നു

7.10 am : വടകരയില്‍ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം. രണ്ടുപേര്‍ക്ക് പരുക്കെന്ന് ഏഷ്യനെറ്റ് വാര്‍ത്ത

7.07 am: 
കേരളത്തില്‍ നേട്ടമുണ്ടാക്കുമെന്ന് ബി.ജെ.പി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എസ്. ശ്രീശാന്ത്

6.00 am: 
പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടി പ്രാര്‍ത്ഥനയര്‍പ്പിക്കാന്‍ എത്തി

എല്‍.ഡി.എഫ് 88, യു.ഡി.എഫ് 49, ബി.ജെ.പി 2 മറ്റുള്ളവര്‍ ഒന്ന്‌
 
 
 

Related Stories

No stories found.
The News Minute
www.thenewsminute.com