ബുധനാഴ്ച കോടതിയിലെത്തിയ മാധ്യമപ്രവർത്തകരെ ഗോ ബാക്ക് വിളികളോടെ അഭിഭാഷകർ നേരിടുകയായിരുന്നു

Malayalam Media vs Lawyers Thursday, July 21, 2016 - 10:20

കേരള ഹൈക്കോടതി പരിസരത്തുവെച്ച് ഗവൺമെന്റ് പ്‌ളീഡറെ ഒരു മാനഭംഗക്കേസിൽ അറസ്റ്റ് ചെനിയ്ത കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ. മാധ്യമപ്രവർത്തകരെ അഭിഭാഷകർ ആക്രമിച്ചതിനെ തുടര്ന്ന് പ്രതിഷേധവും ബഹളവും. മീഡിയാ വൺ ചാനലിന്റേയും ഏഷ്യാനെറ്റിന്റെയും ക്യാമറാമാൻമാരും ഏഷ്യാനെറ്റ് ചാനലിന്റെ റിപ്പോർട്ടറും അക്രമാസക്തരായ അഭിഭാഷകരുടെ കൈയൂക്കിനിരയായി. 

ഒരു മാനഭംഗക്കേസിൽ ഗവൺമെന്റ് പ്‌ളീഡറെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ തൊട്ടടുത്ത ദിവസം മജിസ്‌ട്രേറ്റിനുമുൻപിലെത്തിയ ഇര തനിക്ക് ആളുമാറിപ്പ്ോയതാണെന്ന് അറിയിക്കുകയും ചെയ്തു. മജിസ്‌ട്രേറ്റിന് മുൻപാകെ അവർ നൽകി രഹസ്യമൊഴി മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയിരുന്നു. 

കേസ് റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതിയിലെത്തി മീഡിയാ റൂമിൽ കാത്തിരിക്കുകയായിരുന്ന മാധ്യമപ്രവർത്തകരെ ഗോ ബാക്ക് വിളികളോടെ നേരിടുകയും മീഡിയാ റൂമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. ' അവിടെയുണ്ടായിരുന്ന മൂന്ന് വനിതാപ്രവർത്തകരെ പോലും അവർ വെറുതെ വിട്ടില്ല. കോടതി നടപടികൾ ദീർഘകാലമായി റിപ്പോർട്ട് ചെയ്യുന്ന മുതിർന്ന പത്രപ്രവർത്തകരാണ് അവരിൽ രണ്ടുപേർ.' ്ഒരു പത്രപ്രവർ്ത്തകൻ പറഞ്ഞു. രണ്ടു ക്യാമറാമാൻമാരെയും ഒരു റിപ്പോർട്ടറേയും ആക്രമിച്ചതിനെ തുടർന്ന് കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകർ പ്രതിഷേധമാരംഭിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വഷളായതോടെ ഒന്നിൽ കൂടുതൽ തവണ പൊലിസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. 

 

(ഫോട്ടോ)

കോടതിവളപ്പിലെ കുഴപ്പങ്ങൾ ചൊവ്വാഴ്ച തന്നെ തുടങ്ങിയിരുന്നു. ഡെക്കാൻ ക്രോണിക്ക്്ൾ പത്രത്തിൽ വന്ന റിപ്പോർട്ട് വിവാദമായതിനെതുടർന്ന് ജസ്റ്റിസ് സുനിൽ തോമസിന്റെ കോടതിമുറിയിൽ പത്രപ്രവർത്തകരെത്തിയിരുന്നു. താൻ കോടതി മുറിയിലിരിക്കുമ്പോൾ കേസ് റിപ്പോർട്ടുചെയ്തതിലെ പിശക് ചൂണ്ടിക്കാണിക്കുന്നതിന് തന്നോട് സംസാരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ഒരു അഭിഭാഷകൻ തന്നെ വിളിച്ചതായി ഡെക്കാൻ ക്രോണിക്ക്ൾ പത്രത്തിലെ സീനിയർ റിപ്പോർട്ടർ രോഹിത് രാജ് പറയുന്നു. രോഹിത് രാജ് അഭിഭാഷകനുമായി സംസാരിക്കാനായി കോടതിമുറിയിലെ ഒരു മൂലയിലേക്ക് നീങ്ങിയ സന്ദർഭത്തിൽ ഒരു പറ്റം അഭിഭാഷകർ രോഹിത് രാജിനെ വളഞ്ഞുവെയ്ക്കുകയും ശകാരിക്കുകയുമായിരുന്നു. 'പത്തോ പന്ത്രണ്ടോ അഭിഭാഷകർ എന്നെ കോടതിയിലെ ഒരു മൂലയിലേക്ക് കൊണ്ടുപോകുകയും ശകാരിക്കുകയുമായിരുന്നു.' രോഹിത് പറഞ്ഞു.

(ചിത്രം)

സംഭവമറിഞ്ഞ് മീഡിയാ റൂമിലെത്തിയ പത്രപ്രവർത്തകർ ഈ സംഭവവുമായി ബന്ധപ്പെട്ട് പെറ്റീഷൻ തയ്യാറാക്കുന്ന സന്ദർഭത്തിൽ ഒരുപറ്റം അഭിഭാഷകർ അവിടെയെത്തി മാധ്യമപ്രവർത്തകരെ വളഞ്ഞുവെയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. രോഹിതിനെതിരെയുണ്ടായ അസഭ്യവർഷത്തിൽ പ്രതിഷേധിച്ച് എറണാകുളും പ്രസ് ക്ലബ് പരിസരത്തുനിന്ന് അസോസിയേഷൻ ഹാൾ പരിസരത്തേക്ക് പത്രപ്രവർത്തകർ മാർച്ച് നടത്തി. മാർച്ചിനിടയിൽ സ്ഥിതിഗതികൾ വഷളാകുകയും ഇരുപക്ഷവും പരസ്പരം കല്ലെറിയുകയും ചെയ്തു. സംഭവത്തിൽ ഒരു അഭിഭാഷകന് പരുക്ക് പറ്റി. 

 

 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.