നഗരമാലിന്യത്തില്‍ മൂക്കുപൊത്തിയും വീര്‍പ്പുമുട്ടിയും തിരുവനന്തപുരം

രാഷ്ട്രീയമായ ഉദാസീനതയും കോർപറേറ്റ് താല്പര്യങ്ങളും പ്രശ്‌നപരിഹാരം നടപ്പാകുന്നതിന് തടസ്സമാകുകയാണ്
നഗരമാലിന്യത്തില്‍ മൂക്കുപൊത്തിയും വീര്‍പ്പുമുട്ടിയും തിരുവനന്തപുരം
നഗരമാലിന്യത്തില്‍ മൂക്കുപൊത്തിയും വീര്‍പ്പുമുട്ടിയും തിരുവനന്തപുരം
Written by :

തിരുമല വിജയമോഹിനി മില്ലിന് സമീപമുള്ള മുസ്ലിം പള്ളിക്ക് മുൻപിലുള്ള മാലിന്യൂക്കൂമ്പാരം തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ.പി ശിവജിയുടെ നേതൃത്വത്തിൽ ചില റെസിഡൻസ് അസോസിയേഷനുകളുമായി ചേർന്നുകൊണ്ട് നീക്കം ചെയ്തത്. 

പക്ഷേ ദിവസങ്ങൾ കഴിഞ്ഞില്ല മറ്റൊരു കൂന തൊട്ടടുത്ത് പ്രത്യക്ഷപ്പെട്ടു. അതേ, നമ്മളെ ഉപേക്ഷിച്ചുപോകാൻ കൂട്ടാക്കാത്ത മാലിന്യം എവിടെയെങ്കിലും തള്ളുന്ന നമ്മുടെ അതേ ദുശ്ശീലത്താൽ. ഇത്തവണ അടുത്തുള്ള പാങ്ങോട് എൽ.പി സ്‌കൂളിന് മുൻപിലായിരുന്നു അത്. മാലിന്യം കൊണ്ടുതള്ളുന്നവർക്ക് പ്രിയപ്പെട്ട മറ്റൊരിടം.

വീട്ടുമാലിന്യം ഉപേക്ഷിക്കുന്നതിന് ഇനിയും ഒരു സ്ഥിരം സംവിധാനമായിട്ടില്ലെന്ന വസ്തുതയാണ് ഇതിന് കാരണമായി എം.എസ്.പി. നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. കൃഷ്ണൻ കുട്ടി ചൂണ്ടിക്കാണിക്കുന്നത്. 

വീടിന് അടുത്ത് മണ്ണുള്ള മുറ്റം ഉണ്ടെങ്കിലേ പൈപ്പ് കംപോസ്റ്റുകളും കിച്ചൺ ബിന്നുകളും ഉപയോഗക്ഷമമാകുകയുള്ളൂ. അല്ലാത്തപക്ഷം ചുറ്റുവട്ടത്ത് പുഴുശല്യം വർദ്ധിക്കാനാണിട. സംസ്‌കരണകേന്ദ്രങ്ങൾ വീട്ടുമുറ്റത്ത് സ്ഥാപിക്കുന്നവരാകട്ടെ കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടതുമുണ്ട്. ഒരു തുള്ളി ജലം പ്രവേശിച്ചാൽ ചിലപ്പോൾ മാരകമായ വാതകം സൃഷ്ടിക്കപ്പെടുകയാകും ഫലം. ജൈവവാതക പ്ലാന്റ് മാതൃകാപരമാണ്. പക്ഷേ അതിന് നമുക്ക് ഭൂമി, ഒന്നോ രണ്ടോ പശുക്കൾ, വളം, ദിനംപ്രതി രണ്ടോ മൂന്നോ കിലോ ജൈവമാലിന്യം ഇതൊക്കെ വേണം-കൃഷ്ണൻകുട്ടി വിശദീകരിക്കുന്നു.

വലിയ പ്രതിഷേധത്തെ തുടർന്ന് നാലുവർഷങ്ങൾക്ക് മുമ്പ് വിളപ്പിൽ ശാലയിലെ സംസ്‌കരണകേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം വീടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ ഒപെട്ടെന്ന് മാലിന്യക്കൂനകൾ പ്രത്യക്ഷപ്പെടുന്നത്. ബദൽ മാർഗമൊന്നുമില്ലാത്തതിനാലാണ് രാത്രികളിൽ രഹസ്യമായി മാലിന്യങ്ങൾ ഇങ്ങനെ ചില പ്രത്യേക ഇടങ്ങളിൽ കൊണ്ടുപോയിത്തള്ളുന്നത്.

വളരെ വേഗത്തിൽ കേരളം മുഴുവൻ ഒരു മാലിന്യത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. വെറുതേയല്ല ഈ തെക്കേ ഇന്ത്യൻ സംസ്ഥാനത്ത് നിന്ന് ഒരൊറ്റ നഗരവും കേന്ദ്ര നഗരവികസനവകുപ്പ് പുറത്തിറക്കിയ സ്വച്ഛ് സർവേക്ഷൺ പട്ടികയിൽ ആദ്യത്തെ 30 നഗരങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കാതിരുന്നത്. 

2016ലെ സംസ്ഥാന ബജററ്റ് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് മുകളിൽ 20 ശതമാനവും പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളം, സോഡ തുടങ്ങിയവക്ക് മുകളിൽ അഞ്ചുശതമാനം സർചാർജും ചുമത്തുന്നുണ്ട്. ഇത് ഒരു യഥാർത്ഥ പരിസ്ഥിതി പ്രശ്‌നത്തെ അഭിസംബോധന ചെയ്യാൻ പര്യാപ്തമായ നടപടിയാകുമോ എന്നുള്ളത് കാലം തെളിയിക്കേണ്ട കാര്യമാണ്. 

2012 ഒക്ടോബർ 20ന് ദേശാഭിമാനിയിലും പിന്നീട് മാതൃഭൂമിയിലും പ്രത്യക്ഷപ്പെട്ട ഒരു ലേഖനം 'ആരുടേതാണീ മാലിന്യം?' എന്ന പ്രസക്തമായ ചോദ്യമുയർത്തുന്നു.

നഗരത്തിൽ ഇത് ഒരു സ്ഥിരം പ്രശ്‌നമാണെന്ന് ഗീതാഞ്ജലി ദന്യൂസ്മിനുട്ടിനോട് പറഞ്ഞു. ' വിളപ്പിൽശാല അടച്ചുപൂട്ടിയതോടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഒന്നല്ല ഇത്. മാലിന്യം ശേഖരിച്ച് സംസ്‌കരണകേന്ദ്രത്തിലെത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്ക് മാസം തോറും വെറും 40 രൂപ കൊടുക്കാൻ പോലും നമ്മൾ മലയാളികൾക്ക് വലിയ മടിയാണ്. ആ പണം കൊണ്ട് കൂടുതൽ സാധനങ്ങൾ കൂടുതൽ മാലിന്യം അവരുണ്ടാക്കും.

കോർപറേഷനെ പഴി പറയുമ്പോഴും നമ്മൾ അഴുകിച്ചേരാത്ത മാലിന്യങ്ങളുടെ ഉൽപാദനം നമ്മുടെ വീടുകളിൽ ദിനേന കുറച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പാക്കറ്റ് ഭക്ഷണത്തോടും പാക്ക് ചെയ്ത വസ്തുക്കളോടും പ്ലാസ്റ്റിക് ബാഗുകളോടുമുള്ള നമ്മുടെ ആഭിമുഖ്യം ഉടനെയൊന്നും ഇല്ലാതാകുന്ന ലക്ഷണമില്ല. 

നാം പടിഞ്ഞാറിനെ അനുകരിക്കുന്നതും ഉപഭോഗത്വരയും അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മൾ തന്നെ സൃഷ്ടിക്കുന്ന ഒരു പരിസ്ഥിതി ദുരന്തത്തെ നാം അഭിമുഖീകരിക്കേണ്ടിവരും-ഗീത ആവർത്തിച്ചു പറയുന്നു.

രാഷ്ട്രീയമായ ഉദാസീനതയും കോർപറേറ്റ് താല്പര്യങ്ങളും പ്രശ്‌നപരിഹാരം നടപ്പാകുന്നതിന് തടസ്സമാകുകയാണ്. 

ഇന്നത്തെ വീടുനിർമാണശൈലിയും അശാസ്ത്രീയമായ ഫഌറ്റ്-വീട് നിർമാണവും വീട്ടിലുണ്ടാകുന്ന മാലിന്യം കളയാനിടമില്ലാത്ത അവസ്ഥ സംജാതമാക്കുകയാണ്.

ഒരു ശാശ്വതപരിഹാരം ഉണ്ടാകുന്നതുവരെ ചുരുങ്ങിയപക്ഷം റീസൈക്കിളിങ് മാത്രമേ മാലിന്യപ്രശ്‌നത്തെ ഒരു പരിധിവരെ പരിഹരിക്കൂ-അവർ പറഞ്ഞു.

Related Stories

No stories found.
The News Minute
www.thenewsminute.com