സരിതയുടെ വാർത്താ പ്രാധാന്യം ശരിയോ? : രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കുന്നു

രഹസ്യവേഴ്ചകള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യലും അസംഖ്യം അവിഹിതബന്ധങ്ങളുടെ കഥകള്‍ വരേയും നമ്മുടെ മാധ്യമങ്ങളെ സജീവമാക്കിനിര്‍ത്തി
സരിതയുടെ വാർത്താ  പ്രാധാന്യം  ശരിയോ? : രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കുന്നു
സരിതയുടെ വാർത്താ പ്രാധാന്യം ശരിയോ? : രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കുന്നു
Written by:

കൈമാറ്റം ചെയ്യപ്പെട്ട തുക കണക്കിലെടുക്കുകയാണെങ്കില്‍ രാജ്യത്തെ മറ്റ് അഴിമതികളുമായി തട്ടിച്ചുനോക്കുമ്പോള്‍ സോളാര്‍ തട്ടിപ്പ് അത്ര ഭീമമായ ഒന്നല്ല. ഇന്‍ഡ്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ട് പ്രകാരം തന്നെ ആറ് കോടിക്കും 12 കോടിക്കും ഇടയിലാണ് നഷ്ടത്തിന്റെ കണക്കുവരുന്നത്. പക്ഷേ വാര്‍ത്താമാധ്യമങ്ങളില്‍ അവയുടെ പ്രാധാന്യം വളരെ വലുതാണ്. മുന്‍പൊരു അഴിമതിക്കും ലഭിക്കാത്ത അത്ര സ്ഥലവും സമയവുമാണ് മാധ്യമങ്ങള്‍ സോളാര്‍ അഴിമതിക്കായി നീക്കിവച്ചിരിക്കുന്നത്. 

സരിതാനായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ മുഖ്യകഥാപാത്രങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ കേസിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതിന് കാരണമായത്. 2013-ലാണ് ഇരുവരും ആദ്യമായി ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നത്. 

സരിതാനായരും അവരെപ്പോലുള്ളവരും അധികാരകേന്ദ്രങ്ങളിലിരിക്കുന്നവരുടെ ലൈംഗികതാല്‍പര്യങ്ങള്‍ സാധിച്ചുകൊടുത്തത് തൊട്ട് രഹസ്യവേഴ്ചകള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യലും അസംഖ്യം അവിഹിതബന്ധങ്ങളുടെ കഥകള്‍ വരേയും നമ്മുടെ മാധ്യമങ്ങളെ സജീവമാക്കിനിര്‍ത്തി. 

സോളാര്‍ കുംഭകോണത്തിന് ഇങ്ങനെ വിരാമമില്ലാതെ മാധ്യമശ്രദ്ധ കിട്ടുന്നതിനെക്കുറിച്ച് വിവിധ കക്ഷിനേതാക്കള്‍ കരുതുന്നതെന്താണെന്നത് സംബന്ധിച്ച് ദ ന്യൂസ്മിനുട്ട് ഒരന്വേഷണം നടത്തുകയുണ്ടായി. വാര്‍ത്തയാണോ അന്യരുടെ വ്യക്തിപരമായ രഹസ്യങ്ങളറിയാനുള്ള നമ്മുടെ അറപ്പുണ്ടാക്കുന്ന താല്‍പര്യമാണോ ഇതിന് പിന്നിലെന്നറിയാന്‍ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി. 

ബിന്ദുകൃഷ്ണ, മഹിളാ കോണ്‍ഗ്രസ് നേതാവ്

കാര്യങ്ങളുടെ ഇന്നത്തെ അവസ്ഥയില്‍ എനിക്ക് വളരെ അധികം വിഷമമുണ്ട്, പണ്ടൊക്കെ എന്തെകിലും തട്ടിപ്പ് കാണിക്കുന്നവരെ നമ്മള്‍ ഒറ്റപ്പെടുത്താറാണ് പതിവ്. എന്നാല്‍ ഇവിടെ സരിതയെപ്പോലൊരു സ്ത്രീ മഹത്വവല്കരിക്കപെടുന്നു. മാധ്യമങ്ങള്‍ അതിനു നല്ലൊരു പങ്കു വഹിച്ചു, അവരെ ഒരു വീരനായികയാക്കി മാറ്റി. കുപ്രസിദ്ധി എങ്ങനെ മാര്‍ക്കറ്റ് ചെയ്യണം എന്നത് സംബന്ധിച്ച് അവര്‍ നന്നായി പ്ലാന്‍ ചെയ്തിരുന്നു മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതയോ അതില്‍ വീണു. അവര്‍ മാധ്യമങ്ങളുടെ മുന്‍പില്‍ വരുന്നത് കണ്ടാല്‍ തന്നെ അറിയില്ലേ അവര്‍ നന്നായി പ്ലാന്‍ ചെയ്തിട്ടാണെന്ന്. ഇപ്പോള്‍ ഒരു സ്ത്രീയെ അപമാനിക്കണമെങ്കില്‍ ഇപ്പോള്‍ അവള്‍ സരിതയെപോലെ നടക്കുന്നവളാണ്  എന്ന് പറഞ്ഞാല്‍ മതി. മാധ്യമജാഗ്രത നല്ലതാണ്. പക്ഷെ അവര്‍ കുറച്ചു കൂടി ഉത്തരവാദിത്തത്തോട് കൂടി പെരുമാറേണ്ടതല്ലേ?

എം.എ. ബേബി

അടുത്തുണ്ടായ സരിതയുടെ ആരോപണങ്ങള്‍ കാര്യമായി എടുക്കേണ്ടതാണ്, അതിനു മാധ്യമശ്രദ്ധ അനിവാര്യവുമാണ്. ഇത്രയും കാലം അവര്‍ പുറത്തൊന്നും പറയാതെ കോണ്‍ഗ്രസിന് എതിരെ ഒന്നും പറയാതെ അവരെ സംരക്ഷിച്ചു പക്ഷെ ഇപ്പോള്‍ പുറത്തു പറയാന്‍ അവര്‍ നിര്‍ബന്ന്ധിതയായി. അവര്‍ പറയുന്നതിനു വ്യക്തമായ തെളിവുകളും അവര്‍ തരുന്നുണ്ടല്ലോ.

പക്ഷെ അനാവശ്യമായി അവരുടെ വ്യക്തിജീവിതവുമയി ബന്ധപെട്ട കാര്യങ്ങളും അവരുടെ വസ്ത്രധാരണവും എല്ലാം മാധ്യമങ്ങളില്‍ ചര്‍ച്ച ആയിട്ടുണ്ട്. അത് നല്ലതല്ല, അവര്‍ ഒരു സ്ത്രീ ആയതു കൊണ്ട് മാത്രമാണ് ഇതൊക്കെ വാര്‍ത്തയാകുന്നത്.

ഇ.പി. ജയരാജന്‍

ഇത് കേരളം മുമ്പ് കാണാത്ത തരം  ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയും ഇത്രയധികം മന്ത്രിമാരെയും ഒരു സ്ത്രീ ഇങ്ങനെ ഒരു സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമാക്കിയിട്ടില്ല. ഇവിടെ പണം  മാത്രമല്ല പ്രശ്‌നം ഒരു സ്ത്രീയുമായുള്ള ഇവരുടെ തെറ്റായ ബന്ധം കൂടിയാണ് ഇവിടുത്തെ മാധ്യമങ്ങള്‍ ഇത് 24 മണിക്കൂറും  കവര്‍ ചെയ്യുന്നത് കേരളത്തിന് പുറത്തുള്ളവര്‍ക്ക് മനസ്സിലാവില്ല പക്ഷെ നമ്മുടെ ജീര്‍ണതയാണ് അവര്‍ തുറന്നു കാട്ടുന്നത്.

വി.ടി. ബല്‍റാം എം.എല്‍.എ

ഇത്രയധികം സരിതയ്ക്ക് പ്രാധാന്യം നല്കുന്നത് മൂലം മാധ്യമങ്ങള്‍ കേരളത്തിലെ ജനങ്ങളെ ൗിറലൃ ലേെശാമലേ   ചെയ്യുകയാണ്. ജനങ്ങള്‍ക്ക് ഇതൊക്കെ ആണ് ഇഷ്ടം എന്ന തെറ്റായ ധാരണ.  തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍  രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നല്ലതും ചീത്തയുമായ കാര്യങ്ങളാണ് ചര്‍ച്ച  ചെയ്യേണ്ടത്, അല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷം  സരിത എന്നൊരു കാര്യം മാത്രമേ നടന്നിട്ടുള്ളൂ എന്ന രീതിയില്‍ മാധ്യമങ്ങള്‍ പെരുമാറരുത്. ഇതില്‍ മാധ്യമങ്ങള്ക്ക് താല്കാലിക നേട്ടങ്ങള്‍ ഉണ്ടാകാം പക്ഷെ അവര്‍ കുറച്ചു കൂടി ഉത്തരവാദിത്വത്തോട്് കൂടി പെരുമാറേണ്ടതാണ്.

വി.വി.രാജേഷ്, യുവമോര്‍ച്ചാ നേതാവ്

24 മണിക്കൂറും സരിതയ്ക്ക് വേണ്ടി ചെലവഴിക്കുന്നത് നല്ല മാധ്യമ സംസ്‌കാരമല്ല . മറ്റു ഒരുപാട് നല്ല കാര്യങ്ങള്‍ ചുറ്റിനും നടക്കുന്നുണ്ട്. അതിലേക്കും കൂടി ശ്രദ്ധ തിരിക്കുക. പക്ഷേ തഴയാന്‍ കഴിയില്ല ഇങ്ങനെ എത്ര അഴിമതിയാണ് അവര്‍ പുറത്തു കൊണ്ടുവരുന്നത്. എല്ലാം  ൃലുീൃ േ      ചെയ്യണം പക്ഷെ ഒരു പരിധി വേണം . ഇ കേസ് ഇത്രയും ശ്രദ്ധ ആകര്‍ഷിച്ചത്  സരിത ഒരു സ്ത്രീ ആയതു കൊണ്ടും ഇതില്‍ ലൈംഗിക ആരോപണങ്ങള്‍ ഉള്ളത് കൊണ്ടുമാണ.് അത് ആരോഗ്യകരമല്ല

വി.ഡി. സതീശന്‍

സരിതയുടെ കേസ് അത്ര വലിയ സാമ്പത്തിക തട്ടിപ്പൊന്നുമല്ല. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് അതിന് ഇത്ര വലിയ പ്രാധാന്യം കിട്ടുന്നത്. ഒന്ന് മുഖ്യമന്ത്രി ഓഫിസുള്‍പ്പെട്ടതായതുകൊണ്ട്. മറ്റൊന്ന് ലൈംഗികാരോപണങ്ങള്‍ കൊണ്ട്. രണ്ടും വാര്‍ത്തയാണല്ലോ. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആ വാര്‍ത്തക്ക് പ്രാധാന്യം കൂടും. അത്തരം വാര്‍ത്തകള്‍ വായിക്കാനും കേള്‍ക്കാനുമാണല്ലോ ജനത്തിനിഷ്ടവും. 

എം.ബി. രാജേഷ്

സാമ്പത്തികതട്ടിപ്പിനേക്കാള്‍ മാധ്യമങ്ങള്‍ക്ക് ശ്രദ്ധ ലൈംഗികാരോപണങ്ങളിലാണെന്ന് തോന്നുന്നു. ഇത് നമ്മുടെ സമൂഹത്തിന്റെ മനോഭാവത്തിലുള്ള പ്രശ്‌നമാണ് കാണിക്കുന്നത്. ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലൊക്കെ പ്രത്യേക താല്പര്യമാണ്. പക്ഷേ ഈ മസാലക്കഥകള്‍ക്ക് പ്രാധാന്യം നല്‍കി സാമ്പത്തികമായ അഴിമതി കാണാതെ പോകരുത്. സരിതയെ വിശ്വസിച്ചവര്‍ ചതിച്ച, സംരംഭകത്വത്തിന് മുതിര്‍ന്ന ഒരു സ്ത്രീ എന്ന നിലക്ക് പരിഗണിക്കുക. അവര്‍ക്ക് അവരുടെ പണവും അഭിമാനവുമെല്ലാം നഷ്ടപ്പെട്ടു. അവര്‍ കോണ്‍ഗ്രസിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ പറയാന്‍ നിര്‍ബന്ധിതയായതാണ്. മസാലച്ചേരുവകള്‍ക്ക് അപ്പുറം മാധ്യമങ്ങള്‍ ഇതിലൊക്കെയാണ് ഊന്നേണ്ടത്.

Related Stories

No stories found.
The News Minute
www.thenewsminute.com