കണ്ടൽക്കാടുകൾക്കിടയിലെ ജൈവസമ്പത്ത് കൊച്ചിക്ക് നഷ്ടമാകുന്നു

ഇനി ഒരു വെളളരപ്പൊക്കത്തെ പ്രതിരോധിക്കാൻ കൊച്ചിയ്ക്കാകുമോ? കാലം തന്നെ മറുപടി പറയും
കണ്ടൽക്കാടുകൾക്കിടയിലെ   ജൈവസമ്പത്ത് കൊച്ചിക്ക് നഷ്ടമാകുന്നു
കണ്ടൽക്കാടുകൾക്കിടയിലെ ജൈവസമ്പത്ത് കൊച്ചിക്ക് നഷ്ടമാകുന്നു
Written by :

കൊച്ചി വൈപ്പിൻ റോഡിലെ കാളമുക്ക് ജങ്ഷൻ കടന്നുപോകുക. നിങ്ങൾ കൊച്ചിൻ പോർട് ട്രസ്റ്റിന്റെ പ്രദേശത്തേക്ക് പ്രവേശിക്കും. റോഡിന്റെ ഇരുവശവും കണ്ടൽക്കാടുകൾ നിറഞ്ഞുനിൽക്കുന്നത് കാണാം. 

ഈ കണ്ടൽവനത്തിനിടയിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങൾ കാണാം. സൂക്ഷിച്ചുനോക്കുക. ഒരില പോലുമില്ലാതെ, ശാഖകൾ ചീന്തിയ നിലയിൽ നിരവധി കണ്ടൽച്ചെടികൾ അവിടെ കാണാം. 

കണ്ടൽച്ചെടികൾ കണ്ട് പരിചയമില്ലാത്തവർക്ക് ഇങ്ങനെയാണോ കണ്ടൽച്ചെടികൾ എന്നുതോന്നും. വരണ്ട ചില ഒഴിവിടങ്ങളും ശാഖയൊടിഞ്ഞ് വീണുകിടക്കുന്ന ചെടികളും ഇനി ചതുപ്പിന്റെ ഭാഗമായിരിക്കുമോ

' കഴിഞ്ഞ കുറേ വർഷങ്ങളായി നിർമാണ അവശിഷ്ടങ്ങളുമായി ലോറികൾ ഇവിടേക്ക് രാത്രികളിൽ ഇരമ്പിക്കയറുന്നു. ഒരുപക്ഷേ ഈ മാലിന്യത്തിലടങ്ങിയിട്ടുള്ള രാസവസ്തുക്കൾ ഇവിടുത്തെ മണ്ണുമായി കലരുന്നുണ്ടാകും. അതിന് ശേഷമാണ് കണ്ടൽച്ചെടികൾ ഉണങ്ങിവീഴാൻ തുടങ്ങിയത്. അപ്പോഴാണ് ഞങ്ങൾ ഈ അസാധാരണ പ്രതിഭാസം ശ്രദ്ധിക്കാൻ തുടങ്ങിയത്..' തൊട്ടടുത്ത് ജീവിക്കുന്ന മീൻപിടുത്തക്കാരനായ മധു പറയുന്നു. 

ഇക്കാര്യത്തിൽ കുറ്റക്കാർ ഏതാനും സ്വകാര്യവ്യക്തികൾ മാത്രമല്ല. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചി മെട്രോ റെയിൽ കോർപറേഷനും അവശിഷ്ടങ്ങൾ ഈയിടെ ഇവിടെ കൊണ്ടുവന്നുതള്ളി. 

പുറമേ, മറ്റിടങ്ങളിൽ നിന്ന് കുഴിച്ചെടുത്ത പാറക്കഷണങ്ങളും മണ്ണും ഇവിടെത്തന്നെയാണ് എത്തുന്നത്. കാലക്രമേണ ഇവിടം വരണ്ട ഭൂമിയായി മാറുന്നു.

' കണ്ടൽക്കാടുകൾ നശിപ്പിക്കാൻ നിങ്ങൾക്ക് അവകാശമില്ല. തീരദേശ നിയന്ത്രണ നിയമപ്രകാരം ഒരുതരത്തിലുള്ള നിർമാണവും ഈ മേഖലയിൽ അനുവദനീയമല്ല. മരംവെട്ടിക്കളയാൻ ഇവിടത്തുകാർ അനുവദിക്കില്ല. അതുകൊണ്ട് തൽപരകക്ഷികൾ ഈ നിയമതടസ്സത്തെ മറികടക്കാൻ മറ്റൊരു വളഞ്ഞവഴി തേടുന്നു. അത്ര തന്നെ..' ഇക്കാര്യത്തിൽ പോർട്ട് ട്രസ്റ്റിനെതിരെ കർമപദ്ധതിയുമായി മുന്നോട്ടുപോകുന്നയാളും ട്രേഡ് യൂണിയൻ നേതാവുമായ അഡ്വ.ചാൾസ് ജോർജുമാണ്. 

ഇതുവരെ ഹെക്ടർ കണക്കിന് കണ്ടൽക്കാടുകൾ നശിച്ചിട്ടുണ്ടെന്നാണ് മധു പറയുന്നത്. വളരെക്കുറച്ചേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. 

' പോർട്ട് ട്രസ്റ്റിന്റെ പരിധിക്കുള്ളിൽ വരുന്നതാണ് ഈ മേഖല. പതിവായി ആരും സഞ്ചരിക്കുന്ന ഒരിടമല്ല. അതുകൊണ്ട് ഇവിടെ എന്തുനടക്കുന്നുവെന്ന് ആരും ശ്രദ്ധിക്കില്ല. അതുകൊണ്ട് അവർ മണ്ണ് ഈ കണ്ടൽക്കാടുകൾക്കിടയിൽ കൊണ്ടുപോയി തള്ളുന്നു. ഉണങ്ങിക്കരിഞ്ഞ ഈ ചെടികളെ കാണുമ്പോഴാണ് എന്ത് സംഭവിച്ചുവെന്ന് ആളുകൾ അമ്പരക്കുന്നത്.' മധു പറയുന്നു.

' ഒരു വലിയ വെള്ളപ്പൊക്കം വന്നാൽ കൊച്ചിയുടെ അവസ്ഥയെന്തായിരിക്കും? പ്രകൃതിതന്നെ തീർക്കുന്ന കണ്ടൽക്കാടുകളെന്ന പ്രതിരോധത്തിന്റെ സ്ഥിതി ഇതാണെങ്കിൽ..' ചാൾസ് പറയുന്നു.

കൊച്ചിയിലെ പല ചെറുദ്വീപുകളിൽ നിന്നും ജനവാസമൊഴിക്കാൻ ചിലർ അവലംബിച്ച രീതിയെ ഇത് അനുസ്മരിപ്പിക്കുന്നെന്ന് ചാൾസ് പറയുന്നു. 

' കായലിൽ നിന്ന് ഡ്രഡ്ജ് ചെയ്‌തെടുക്കുന്ന എന്തും അവിടെയവിടെയായി മാത്രം ജനവാസമുള്ള ഈ ദ്വീപുകളിൽ കൊണ്ടുപോയിത്തള്ളുമായിരുന്നു. പച്ചപ്പരമാർത്ഥികളായ ദ്വീപുവാസികളാകട്ടെ ഇത് തടയാൻ യാതൊന്നും ചെയ്തതുമില്ല. കൊണ്ടുപോയിത്തള്ളുന്ന മണ്ണ് ദ്വീപുകളെ വെള്ളപ്പൊക്കത്തെ രക്ഷിക്കുമെന്നായിരുന്നു അവർ കരുതിയത്. കാരണം അത്തരം പ്രദേശങ്ങളിൽ ജീവിക്കുന്ന വരിൽ മിക്കവരും വിദ്യാഭ്യാസമൊന്നുമില്ലാത്ത ദരിദ്ര മത്സ്യത്തൊഴിലാളികളാണ്. സ്വാഭാവികമായും അവർ ഇത്തരം വാദങ്ങളിൽ വീണുപോയി..' ചാൾസ് വിശദീകരിക്കുന്നു. ഒരിയ്ക്കൽ പ്രദേശം ജനവാസയോഗ്യമല്ലാതായാൽ അവർക്ക് വീടുമാറുകയല്ലാതെ വേറെ മാർഗമൊന്നുമില്ല. അതോടെ വമ്പൻ  നിർമാണ പ്രൊജക്ടുകൾക്കായി ദ്വീപുകൾ വിനിയോഗിക്കപ്പെടുന്നു..

2014-ൽ പോർട്ട് ട്രസ്റ്റിനെതിരെ ചാൾസ് സമർപ്പിച്ച ഹർജിയിൽ പ്രശ്‌നം പരിഗണിക്കാൻ വനം വകുപ്പിനോട് ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. മാലിന്യം തള്ളുന്ന പ്രദേശത്ത് വനംവകുപ്പ് ഒരന്വേഷണം നടത്തുകയും പോർട്ട് ട്രസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോർട്ട് ട്രസ്റ്റിൽ നിന്ന് വിശദീകരണമാവശ്യപ്പെട്ട് രണ്ട് തവണ വനംവകുപ്പ് നോട്ടീസ് നൽകി. പക്ഷേ കേസിൽ അതിന് ശേഷം പുരോഗതിയൊന്നുമുണ്ടായില്ല. എന്നാൽ കണ്ടൽക്കാടുകൾക്കിടയിൽ പുഷ്‌കലമായിരുന്ന ജൈവസമ്പത്ത് എല്ലായിടത്തുമെത്തുന്ന മനുഷ്യന്റെ കണ്ണുകൾ കാണാതെ സാവധാനം ഇല്ലാതാകുകയാണ്. 

നിരവധി തവണ ഇക്കാര്യത്തോട് പ്രതികരണമാരാഞ്ഞ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പോർട്ട് ട്രസ്റ്റ് പ്രതികരിക്കുകയുണ്ടായില്ല.

Related Stories

No stories found.
The News Minute
www.thenewsminute.com