ചെന്നൈ ഇൻഫോസിസ് ജീവനക്കാരി റയിൽവേസ്‌റ്റേഷനിൽ വെട്ടേറ്റുമരിച്ചു
ചെന്നൈ ഇൻഫോസിസ് ജീവനക്കാരി റയിൽവേസ്‌റ്റേഷനിൽ വെട്ടേറ്റുമരിച്ചു

ചെന്നൈ ഇൻഫോസിസ് ജീവനക്കാരി റയിൽവേസ്‌റ്റേഷനിൽ വെട്ടേറ്റുമരിച്ചു

Published on

ചെന്നൈ ഇൻഫോസിസിലെ ജീവനക്കാരി സ്വാതി (24) നുങ്കമ്പാക്കം റയിൽവേസ്റ്റേഷനിൽ വെട്ടേറ്റു മരിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടടുത്തായിരുന്നു സംഭവം. മഹീന്ദ്രാ ടെക് സിറ്റിയിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുവാൻ സബർബൻ ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു സ്വാതി. 

ചൂളൈമേട് ഗംഗൈ സ്ട്രീറ്റിലാണ് സ്വാതിയുടെ വീടെന്ന് പൊലിസ് പറഞ്ഞു.  വെട്ടേറ്റുവീഴുന്നതിന് ഏതാനും നിമിഷങ്ങൾ്ക്ക മുൻപാണ് കേന്ദ്രഗവൺമെന്റ് ജോലിക്കാരനായി വിരമിച്ച സ്വാതിയുടെ അച്്ഛൻ ശ്രീനിവാസൻ. പഌറ്റ്‌ഫോമിൽ ട്രെയിൻ കാത്തുനിൽക്കുമ്പേിാഴാണ് റുത്ത പാന്റ്‌സ് ധരിച്ച ഒരു യുവാവ് സ്വാതിയുടെ സമീപം വന്ന് ഒരു കത്തിയെടുത്ത് സ്വാതിയെ ആക്രമിച്ചതെന്ന് സ്ഥലവാസികൾ പറയുന്നു. 

സ്വാതിയെ സമീപിച്ച യുവാവ് ആദ്യം വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് ക്യാരിബാഗിൽ നിന് വെട്ടുകത്തിയെടുത്ത് വെട്ടുകയുമായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഒരു ടാക്‌സി ഡ്രൈവറുമായി കഴിഞ്ഞയാഴ്ച സ്വാതി കശപിശയിലേർപ്പെട്ടുവെന്നും പറയുന്നുണ്ട്. ഇതും പൊലിസ് അന്വേഷിക്കുന്നുണ്ട്. 

കഴുത്തിലും മുഖത്തും വെട്ടേറ്റുവീണ സ്വാതി പ്ലാറ്റ്‌ഫോമിൽ ചോരയിൽ കുളിച്ചു വീണു. ഒരു സഹപ്രവർത്തകനോ, മുൻ സഹപ്രവർത്തകനോ ആയിരിക്കണം അക്രമി എന്നാണ് പൊലിസിന് കിട്ടിയ പ്രാഥമിക സൂചനകൾ. 

മൃതദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ടോടെ അത് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും അറിയുന്നു. 

The News Minute
www.thenewsminute.com