ധാർമികരോഷം കൊള്ളാൻ ഇഷ്ടമാണോ? ഡിങ്കമതാനുയായികളിൽ നിന്ന് പഠിക്കുക

ഇത് ശരിക്കും തമാശയാണോ എന്നാണ് നിങ്ങൾ സംശയിക്കുന്നതെങ്കിൽ?
ധാർമികരോഷം കൊള്ളാൻ ഇഷ്ടമാണോ? ഡിങ്കമതാനുയായികളിൽ നിന്ന് പഠിക്കുക
ധാർമികരോഷം കൊള്ളാൻ ഇഷ്ടമാണോ? ഡിങ്കമതാനുയായികളിൽ നിന്ന് പഠിക്കുക
Written by:

പറ്റി ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടാവില്ല. എന്നാൽ ഇനി നിങ്ങൾക്ക് അത് കേൾക്കാതിരിക്കാനാവില്ല. ഡിങ്കന്റെ അനുയായികൾ സുസംഘടിതരാണ്. അപകടകാരികളുമാണ്. അവരുടെ മതവികാരം വ്രണപ്പെടുത്തുന്നവരാരായാലും അവരെ തകർക്കുമെന്ന് കട്ടായം പറഞ്ഞവരാണ്. 

' ഞങ്ങൾ താങ്കൾക്കെതിരെ ഒരു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങൾ ആ സിനിമ റിലീസ് ചെയ്താൽ തിയേറ്ററുകൾ ഞങ്ങൾ കത്തിക്കും. ഓൾ ഡിങ്കോയിസ്റ്റ്‌സ് സ്‌റ്റേറ്റ് ടെറർ ഗ്രൂപ്പ്'  നടൻ ദിലീപിന്റെ ഫേസ്ബുക്ക് വാളിൽ പ്രത്യക്ഷപ്പെട്ട സന്ദേശങ്ങളിലൊന്ന് ഇങ്ങനെ പറയുന്നു.

ഡിങ്കന്റെ അനുയായികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡിങ്കോയിസ്റ്റുകൾ ദിലീപിന്റെ ഏറ്റവും ഒടുവിലത്തെ സിനിമയായ പ്രഫസർ ഡിങ്കനെക്കുറിച്ചുള്ള ട്രോളുകൾ കൊണ്ട് സാമൂഹ്യമാധ്യമങ്ങൾ നിറയ്ക്കുകയാണ്. 

ഡിങ്കോയിസം എന്ന മതത്തെ 'അവഹേളിക്കുന്ന' ദിലീപിനെതിരെ ഫേസ്ബുക്കിൽ മൂഷികസേന എന്നൊരു ഗ്രൂപ്പുണ്ടാക്കി ഡിങ്കോയിസ്റ്റുകൾ ട്രോളുകൾ തുടരുകയാണ്. 

ഇത് ശരിക്കും തമാശയാണോ എന്നാണ് നിങ്ങൾ സംശയിക്കുന്നതെങ്കിൽ?

അതേ എന്നുത്തരം.

സ്വന്തം മതത്തെ വികാരപ്പെടുത്തി എന്നാരോപിച്ച് സിനിമകൾക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ മത, സമുദായ ഗ്രൂപ്പുകളെ അപഹസിച്ചുകൊണ്ടുള്ള പ്രതിഷേധവും പ്രതികരണവുമാണ് ഡിങ്കോയിസം. . കമൽ ഹാസന്റെ വിശ്വരൂപവും ആമിർ ഖാന്റെ പി.കെയും പോലുള്ള സിനിമകൾക്കെതിരെ ഉണ്ടായ പ്രതിഷേധമാണ് ഇതിന് പശ്ചാത്തലം.

കൊച്ചിയിൽ ദിലീപിന്റെ റെസ്റ്റോറന്റിന് പുറത്ത് നടന്ന പ്രകടനം

മലയാളിയുടെ സ്വതസ്‌സിദ്ധമായ നർമബോധത്തോടെ ഡിങ്കോയിസ്റ്റുകൾ ദിലീപിനെ 'ട്രോളു'കയാണ്. സിനിമകൾ കൊണ്ട് വ്രണപ്പടുന്ന മതവികാരജീവികളുടെ അവരുടെ പ്രതികരണങ്ങൾക്ക് ഭീകരമായ സാദൃശ്യമുണ്ട്. 

'പ്രിയപ്പെട്ട ദിലീപ്. ഒരുതവണ നിങ്ങൾ ബാലമംഗളം വായിക്കൂ. ഡിങ്കന്റെ കാരുണ്യം എന്തെന്ന് മനസ്‌സിലാക്കൂ. അങ്ങനെയെങ്കിൽ താങ്കൾ ഇതുപോലെ ഡിങ്കനെ ്പരിഹസിക്കുകയില്ല. ഡിങ്കോയിസ്റ്റുകളുടെ സമാധാനപൂർണമായ ഒരഭ്യർത്ഥന.' 

' ഡിങ്കോയിസത്തെക്കുറിച്ച് പഠിക്കൂ 'ശഹോധരാ'...പിന്നെ പടമെടുക്കൂ..'

പ്രഫസർ ഡിങ്കൻ ഒരു ത്രീഡി ചിത്രമായിട്ടാണ് ഉദ്ദേശിക്കുന്നത്. നവാഗതസംവിധായകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ റാഫിയുടേതാണ്. ഒരു മജീഷ്യന്റെ വേഷമാണ് ദിലീപിന്റേതെന്നാണ് റിപ്പോർട്ടുകൾ. 

അപ്പോൾ എന്താണ് ശരിക്കുമുള്ള കഥ?

ബാലമംഗളം എന്ന ബാലമാസികയിൽ പ്രത്യക്ഷപ്പെട്ട, അത്ഭുതകരമായ കഴിവുകളുള്ള ഒരു എലിയായ കോമിക് കഥാപാത്രമാണ് ഡിങ്കൻ. 1983–ൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഡിങ്കന്റെ അനുയായികളെയാണ്  ഡിങ്കോയിസ്റ്റുകൾ എന്ന് വിളിക്കുന്നത്.

കോമിക്കിലെ കഥ ഇങ്ങനെയാണ്. കേരളത്തിൽ ജനിക്കുകയും അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി അവരാൽ അസാധാരണകഴിവുകൾ നൽകപ്പെടുകയും ചെയ്ത എലിയാണ് ഡിങ്കൻ.

ഡിങ്കനെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക.

എന്താണ് ഡിങ്കോയിസം

സാമുഹ്യമാധ്യമങ്ങളുടെ ഇടങ്ങളിൽ സൃഷ്ടിക്കപ്പെടുകയും രൂപപരിണാമം സംഭവിക്കുകയും ചെയ്ത ഒരു മോക്ക് റിലീജ്യൺ ആണ് ഡിങ്കോയിസം. കേരളത്തിലെ സ്വതന്ത്രസ്വഭാവമുള്ള സാമൂഹ്യസംഘടനകളാണ് ഇതിന് രൂപം നൽകിയത്. ഡിങ്കൻ മാത്രമാണ് സത്യദൈവമെന്ന അതിന്റെ പ്രഖ്യാപനത്തിന് പ്രചോദനം രക്ഷകസങ്കല്പം മുന്നോട്ടുവെയ്ക്കുന്ന ഇതരമതങ്ങളാണ്. 

പാസ്റ്റയേയും റസ്റ്റാഫേറിയനെയും യോജിപ്പിക്കുന്ന അമേരിക്കൻ പാരഡിമതമായ പാസ്റ്റഫാറിയനിസത്തിന്റെ മാതൃകയിലാണ് ഇത്. വ്യവസ്ഥാപിതമതത്തെ ധിക്കാരപരമായി വീക്ഷിക്കുന്ന ഈ മതത്തിന്റെ ദൈവം പറക്കുന്ന സ്പാഗേറ്റി മോൺസ്റ്റർ ആണ്. 

നിരവധി പേരെ രക്ഷിച്ച ഡിങ്കനും ദൈവമാണ്. ക്രിസ്തുവും കൃഷ്ണനും ദൈവമെങ്കിൽ. ഇതാണ് ഡിങ്കോയിസ്റ്റുകളുടെ വെബ്‌സൈറ്റ് ഉദ്‌ഘോഷിക്കുന്നത്. തീർച്ചയായും ഡിങ്കന് ദൈവസമാന പദവിയുണ്ട്.

ജയ് ഡിങ്കൻ ബാബ!

Related Stories

No stories found.
The News Minute
www.thenewsminute.com