ഇതാദ്യമായാണ് ഒരു ഗവർണർ കേരള നിയമസഭയിലേക്ക് വോട്ടുചെയ്യുന്നത്

Malayalam Monday, May 16, 2016 - 20:18

തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജവഹർ നഗർ എൽ.പി സ്‌കൂളിൽ ബൂത്ത് നമ്പർ 68ൽ വോട്ടുചെയ്തു. ഇതാദ്യമായാണ് ഒരു സംസ്ഥാനഗവർണർ കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത്. അദ്ദേഹത്തിന്റെ വോട്ടിങ് സീരിയൽ നമ്പർ 1267 ആയിരുന്നു. 

തമിഴ്‌നാട്ടിലായിരുന്നു അദ്ദേഹത്തിനും ഭാര്യ സരസ്വതി സദാശിവത്തിനും വോട്ട്. എന്നാൽ ഇത്തവണ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് വോട്ടവകാശം മാറ്റി. ഭാര്യ സരസ്വതിയോടൊത്താണ് അദ്ദേഹം വോട്ടുചെയ്യാനെത്തിയത്. 

സാധാരണ ഗതിയിൽ ഗവർണർമാർ അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന വേളയിൽ നിഷ്പക്ഷത പ്രകാശിപ്പിക്കുകയാണ് പതിവ്. എന്നാൽ സദാശിവത്തിന്റെ തീരുമാനം പതിവ് രീതികളിൽ നിന്നുള്ള വ്യതിചലനമായി. മറ്റ് ഗവർണർമാരിൽ നിന്ന് വ്യത്യസ്തമായി തന്റെ കീഴിൽ വരുന്ന സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളിൽ തന്റേതായ തീരുമാനങ്ങൾ ശക്തമായി നടപ്പാക്കുന്നയാളായിട്ടാണ് സദാശിവത്തെ പൊതുസമൂഹം കണക്കാക്കിവരുന്നത്.

Show us some love and support our journalism by becoming a TNM Member - Click here.