സമ്പൂർണ മദ്യനിരോധനത്തിന് സീറോ മലബാർ സഭയുടെ പിന്തുണ

'സമ്പൂർണനിരോധനത്തിന് എല്ലായ്‌പ്പോഴും പിന്തുണ. അതങ്ങിനെയേ ഉണ്ടാകൂ.' ഫാദർ ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു
സമ്പൂർണ മദ്യനിരോധനത്തിന് സീറോ മലബാർ സഭയുടെ പിന്തുണ
സമ്പൂർണ മദ്യനിരോധനത്തിന് സീറോ മലബാർ സഭയുടെ പിന്തുണ
Written by:

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ കോൺഗ്രസ് നയിക്കുന്ന മുന്നണി യു.ഡി.എഫും പ്രതിപക്ഷമായ എൽ.ഡി.എഫും തമ്മിലുള്ള സംവാദം കൊടുമ്പിരിക്കൊള്ളേ മറ്റൊരു പ്രബലശക്തിയായ സീറോ മലബാർ സഭ സമ്പൂർണമദ്യനിരോധനത്തിന് പിന്തുണയുമായി രംഗത്തെത്തി. പൂർണ മദ്യനിരോധനത്തിന് വേണ്ടി വാദിക്കുന്ന യു.ഡി.എഫിന് സഭയുടെ നിലപാട് പുതിയൊരുണർവ് നൽകുന്നതാണ്. 

മദ്യനയത്തിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് 2014-ൽ 700 ഓളം ബാറുകൾ അടച്ചുപൂട്ടിയിരുന്നു. പത്തുവർഷത്തിനുള്ളിൽ സമ്പൂർണമദ്യനിരോധനം നടപ്പാക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടിയെന്ന് ഭരണകക്ഷി വാദിക്കുന്നു. ഇപ്പോൾ കേരളത്തിൽ മദ്യം വിളമ്പുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രമാണ്. 

എന്നാൽ പ്രതിപക്ഷമായ എൽ.ഡി.എഫിന് മറ്റൊരു നിലപാടാണ് ഈ വിഷയത്തിലുള്ളത്. സമ്പൂർണമദ്യനിരോധനം അപ്രായോഗികമാണെന്നും എൽ.ഡി.എഫ് അധികാരത്തിൽ വരുന്ന പക്ഷം മദ്യവർജനത്തിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിരുദ്ധ പ്രചരണത്തിലേർപ്പെടുന്ന സംഘടനകളുമായി ചേർന്ന് ബോധവൽക്കരണ ശ്രമങ്ങൾ നടത്താനാണ് സി.പി.ഐ(എം) നയിക്കുന്ന മുന്നണി ഉദ്ദേശിക്കുന്നത്. 

എന്നാൽ മറ്റൊരു സ്വാധീനശക്തിയായ സീറോ മലബാർ സഭയുടെ വക്താവ് സമ്പൂർണ മദ്യനിരോധനത്തിന് സഭയുടെ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ചു. യു.ഡി.എഫ് ഗവൺമെന്റ് ഇക്കാര്യത്തിൽ കൈക്കൊണ്ട നടപടികൾ സ്വാഗതാർഹമാണെന്നും വാർത്താ ഏജൻസികളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

'രാഷ്ട്രീയമല്ല ഞങ്ങളുടെ ഉദ്ദേശ്യം. എൽ.ഡി.എഫിനും യു.ഡിഎഫിനും വേണ്ടിയല്ല ഞങ്ങൾ നിലകൊള്ളുന്നത്. എന്നാൽ ഈ രണ്ടുമുന്നണികളുടേയും നയം പരിഗണിക്കുമ്പോൾ യു.ഡി.എഫ് നയം കൂടുതൽ ജനാനുകൂലമാണ്. അതുകൊണ്ട് ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യവർജനം സംസ്ഥാനത്ത് പ്രായോഗികമല്ലെന്നാണ് സഭയുടെ കാഴ്ചപ്പാട്. മദ്യനിരോധനം ഭാഗികമായെങ്കിലും നടപ്പായതിനെ തുടർന്ന് മദ്യ ഉപഭോഗം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് കുറവുണ്ടെന്നാണ് ഇടവകകളിലെ പുരോഹിതർ നല്കുന്ന റിപ്പോർട്ട്. 

മദ്യനിരോധനത്തിന്റെ കാര്യത്തിൽ സി.പി.ഐ. എമ്മിന്റെ നിലപാടുകൾക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആഞ്ഞടിച്ചിരുന്നു. തന്റെ മദ്യനിരോധന നയത്തെ അട്ടിമറിക്കുകയാണ് സി.പി.ഐ(എം) ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സി.പി.ഐ (എം) സെക്രട്ടറി കോടിയേരി ബാലകൃഷ്്ണനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പാർ്ട്ടി സമ്പൂർണ മദ്യനിരോധനത്തിനെതിരാണെന്ന് പ്രഖ്യാപിച്ചിരുന്നു. മദ്യവിരുദ്ധ പ്രചരണത്തിലേർപ്പെടുന്ന സംഘടനകളുമായി ചേർന്ന് സംസ്ഥാനത്തുടനീളം മദ്യവിപത്തിനെതിരെ ബോധവൽക്കരണം നടത്താനാണ് പാർട്ടിയുടെ പരിപാടിയെന്നും അവർ പറഞ്ഞിരുന്നു. സി.പി.ഐ(എം) നിലപാട് മദ്യലോബിയും സി.പി.ഐ. എമ്മും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്് ഉദാഹരണമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരനും ആരോപിച്ചിരുന്നു. 

Related Stories

No stories found.
The News Minute
www.thenewsminute.com