കമാൽപാഷയുടെ അഭിപ്രായങ്ങൾക്ക് പിന്തുണയും വിമർശനവും

മുസ്ലിം വ്യക്തിനിയമം വിവേചനപരമാണെന്ന ജസ്റ്റിസ് കമാൽപാഷയുടെ അഭിപ്രായത്തിന് നേരെയുള്ള പ്രതികരണങ്ങൾ കമൽപാഷയെപ്പോലെയുള്ള ന്യായാധിപർ ഇനിയും വേണമെന്ന കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്നു
കമാൽപാഷയുടെ അഭിപ്രായങ്ങൾക്ക് പിന്തുണയും വിമർശനവും
കമാൽപാഷയുടെ അഭിപ്രായങ്ങൾക്ക് പിന്തുണയും വിമർശനവും
Written by:

മുസ്ലിം വ്യക്തിനിയമം സ്ത്രീകളോട് വിവേചനപരമാണെന്നും സ്ത്രീകൾ അവകാശങ്ങൾക്കുവേണ്ടി പോരാടണമെന്നുമുള്ള ജസ്റ്റിസ് കമാൽപാഷയുടെ അഭിപ്രായത്തിന് സമൂഹത്ത്ിന്റെ നാനാതുറകളിൽ നിന്ന് ശക്തമായ പിന്തുണ. 

ഞായറാഴ്ച ഗാർഹികപീഡനവും സ്ത്രീകളുടെ സംരക്ഷണവും എന്ന വിിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം ഗാർഹികപീഡനം, സ്ത്രീധനം, മുത്വലാഖ് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളെ പരാമർശിച്ചു. ' ഇപ്പോൾ നടപ്പാകുന്നതൊന്നും ഖുർ ആൻ അനുശാസിക്കുന്നതിനനുസരിച്ചുള്ള കാര്യങ്ങളല്ല. ഖുർ ആനിക തത്ത്വങ്ങളനുസരിച്ച് മുസ്ലിം വ്യക്തിനിയമമുണ്ടാകണം. സ്ത്രീക്കും പുരുഷനും സമത്വമാണ് ഖുർ ആൻ അനുശാസിക്കുന്നത്.' മുസ്ലിം വ്യക്തിനിയമത്തെക്കുറിച്ച് പരാമർശിക്കവേ കമാൽ പാഷ പറഞ്ഞു. 

ഖുർ ആൻ ഫസ്്ഖ് മുഖാന്തിരം കോടതി ബാഹ്യമായി വിവാഹബന്ധം വേർപ്പെടുത്താൻ സ്ത്രീകൾക്ക് അവകാശം നൽകുമ്പോൾ, മുസ്ലിം വ്യക്തിനിയമം തലാഖ് ചൊല്ലാൻ പുരുഷന് അധികാരം നൽകുന്നതുപോലെ സ്ത്രീക്ക് അധികാരം നൽകുന്നില്ല- വിവാഹമോചനത്തെ ഉദാഹരണമായി പരാമർശിച്ചുകൊണ്ട് കമാൽ പാഷ പറഞ്ഞു.

മഹ്ർ എന്ന ഉപാധിക്ക് ഖുർ ആൻ സാധുത നൽകുമ്പോൾ ഇന്ത്യയിൽ സ്ത്രീത്വം ശക്തമല്ലാത്തതുനിമിത്തം ഇത് പ്രയോഗത്തിൽ വരുന്നില്ലെന്നും ജസ്റ്റിസ് കമാൽ പാഷ ചൂണ്ടിക്കാട്ടി. മതാധികാരശക്തികളെയും തന്റെ പ്രസംഗത്തിൽ അ്‌ദ്ദേഹം ചോദ്യം ചെയ്തു. ' ഒരു വിഷയത്തിൽ അന്തിമതീർപ്പ് പുറപ്പെടുവിക്കാൻ തങ്ങൾ യോഗ്യരാണോ എന്നുള്ള കാര്യത്തിൽ ഒരു ആത്മപരിശോധനക്ക് അവർ തയ്യാറാകണം..' കമാൽ പാഷ പറഞ്ഞു.

' ഒരു പുരുഷന് നാല് ഭാര്യ ആകാമെങ്കിൽ ഒരു സ്ത്രീക്ക് എന്തുകൊണ്ട്  നാല് ഭർത്താക്കൻമാർ ആയിക്കൂടാ എന്ന് ചോദിച്ച് ജസ്റ്റിസ് കമാൽ പാഷ തന്റെ പ്രഭാഷണത്തിന് ചമൽക്കാരഭംഗി വർധിപ്പിക്കുകയും ചെയ്തു. 

മുസ്ലിം വനിതാ ഗ്രൂപ്പുകൾ കമാൽ പാഷയുടെ പ്രസംഗത്തെ കൈയടിച്ചാണ് സ്വീകരിച്ചത്. കമാൽ പാഷയുടെ അഭിപ്രായങ്ങൾ തങ്ങളുടെ പോരാട്ടങ്ങൾക്ക് സുപ്രധാനമായ സംഭാവനയാണ് നൽകിയിരിക്കുന്നതെന്ന് ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ (ബിഎംഎംഎ) സാക്കിയ സോമൻ പറഞ്ഞു. 

മുസ്ലിം സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന സംഘടനയായ ബിഎംഎംഎ, മുത്വലാഖിന് നിരോധനം ഏർപ്പെടുത്തണമെന്നും സമത്വം, നീതി എന്നീ ഖുർ ആനിക തത്ത്വങ്ങളെ ആധാരമാക്കി മുസ്ലിിം വ്യക്തിനിയമത്തിൽ ലിംഗനീതി ഉറപ്പുവരുത്തുന്ന പരിഷ്‌കാരങ്ങൾ വേണമെന്നും വാദിക്കുന്ന സംഘടനയാണ്. 

'സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്നവർക്ക് വളരെ അനുകൂലമായ പ്രസ്താവനയാണത്. പരിഷ്‌കാരങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങൾക്ക് ഗതിവേഗം വർധിച്ചുവരുന്നു. പരിഷ്‌കാരങ്ങൾക്ക് സമയമായി തുട്ങ്ങി. ഒരു സിറ്റിങ് ജഡ്ജി തന്നെ ഇത് തെറ്റാണെന്ന് പറയുമ്പോൾ അത് തീർത്തും സ്വാഗതാർഹമായ കാര്യമാണ്.' സോമൻ പറഞ്ഞു. 

അതേസമയം, ഈയിടെ നടന്ന ഒരു സംഭവത്തെപ്പറ്റി പരാമർശിച്ചുകൊണ്ട്  നമ്മുടെ ജുഡീഷ്യറിയിൽ തന്നെയുള്ള വിരുദ്ധധ്രുവങ്ങളെ അവർ തുറന്നുകാണിച്ചു. 

'അലിഗഡിലെ ഒരു ജില്ലാ കോടതി ജഡ്ജി തന്റെ ഭാര്യയെ കോപാകുലനായ ഒരു നിമിഷത്തിൽ മുത്വലാഖ് മുഖാന്തിരം കഴിഞ്ഞമാസം മൊഴി ചൊല്ലിയിരുന്നു. ഇക്കാര്യത്തിൽ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പിന്നീട് പറഞ്ഞത് തങ്ങൾക്ക് ഒരു അനുരഞ്ജനത്തിൽ എത്തിച്ചേരാൻ കഴിയില്ലെന്നാണ്. ശരീഅത്ത്് നിയമങ്ങളനുസരിച്ചാണ് താൻ മൊഴി ചൊല്ലിയത്. 

ഇതൊക്ക നടക്കുന്നത് സ്ത്രീകൾ പോരാട്ടങ്ങൾ നയിക്കുന്ന സന്ദർഭത്തിലാണ് എ്‌ന്നോർക്കണം. ഏതായാലും ജസ്റ്റിസ് പാഷയുടെ അഭിപ്രായങ്ങൾ കൂടുതൽ പുരുഷൻമാരെ ഞങ്ങളുടെ പോരാട്ടങ്ങളിൽ അണിചേരാൻ പ്രോത്സാഹിപ്പിക്കുമെന്ന് കരുതാം..' ബിഎംഎംഎ നേതാവ് പറഞ്ഞു. 

ഖുർ ആൻ പറയുന്ന അവകാശങ്ങളൊന്നും മുസ്ലിം സ്ത്രീകൾക്ക് കിട്ടുന്നില്ല. വിവാഹപ്രായം, വിവാഹമോചനം ഇതൊക്കെ പ്രതിപാദിക്കുന്ന  ശരിയായ ഒരു നിയമം അനിവാര്യമാണ്. മുഴുവൻ വ്യവസ്ഥയിലും മുസ്ലിം സ്ത്രീക്ക് ഇടം നൽകുന്ന നിയമം വേണം,' ബിഎംഎംഎ സഹസ്ഥാപകരിലൊരാളായ നൂർജഹാൻ സഫിയ നിയാസ് പറയുന്നു. 

എന്നാൽ പാഷയുടെ പ്രസ്താവനകളെ എല്ലാവരും പുകഴ്ത്തുന്നില്ല. ഇസ്ലാമിക നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് കമാൽ പാഷയുടെ അഭിപ്രായങ്ങൾ കാണിക്കുന്നതെന്ന് ബംഗലൂരു ജുമാ മസ്ജിദ് ഇമാം മൗലാനാ മഖ്‌സൂദ് ഇമ്രാൻ പറഞ്ഞു. 

പുരുഷൻമാരെപ്പോലെ കൂടുതൽ ഇണകളാകാൻ സ്ത്രീകളെ അനുവദിക്കാത്തതെന്തെന്ന പാഷയുടെ ചോദ്യത്തോട് ഇമാം പ്രതികരിച്ചതിങ്ങനെ:

' ഇസ്ലാമിക് നിയമങ്ങൾ വായിക്കാതെയാണ് ജസ്റ്റിസ് കമാൽ പാഷ പ്രസ്താവനകളിറക്കുന്നത്. ഇഷ്ടം പോലെ ഇണകളാകാൻ ഇസ്ലാമിക നിയമം സ്ത്രീകളെ അനുവദിക്കുന്നില്ല. കാരണം താൻ ആരുടെ കുഞ്ഞിനെയാണ് ഗർഭത്തിൽ വഹിക്കുന്നതെന്ന് അവളറിയേണ്ടതുണ്ട്. അല്ലെങ്കിൽ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി അനാവശ്യമായ തർക്കങ്ങളുണ്ടാകും. അത് കുട്ടിയുടെ ഭാവിയെ വരെ ബാധിക്കും,' 

ഇസ്ലാമിക നിയമത്തിലെ വകുപ്പുകളെക്കുറിച്ച് തെറ്റായ ധാരണയാണ് കമാൽ പാഷക്കുള്ളതെന്ന്ാണ് ഓൾ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് സെക്രട്ടറി ഖാലിദ് സൈഫുള്ള റഹ്മാനിയുടെ അഭിപ്രായം.  ' ഇസ്ലാമിക നിയമത്തിലെ ഒന്നിലധികം ഇണകളുണ്ടാകുന്നതിനെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമൊക്കെയുള്ള ഉപാധികളുടെ സാന്നിധ്യത്തിന് അവ പ്രോത്സാഹിപ്പിക്കണമെന്ന അർത്ഥമില്ല. ദാമ്പത്യത്തെ വെറുപ്പ് കയ്യടക്കുമ്പോൾ വിവാഹബന്ധം അവസാനിപ്പിക്കുന്നതിന് നിയമപരമായ സാധുത നൽകാനാണ് വിവാഹമോചനം സംബന്ധിച്ച വകുപ്പ്. അവ പുരുഷൻ നിയമവിരുദ്ധമായ മാർഗങ്ങൾ അവലംബിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു,' --അദ്ദേഹം പറഞ്ഞു.

എന്നാൽ നിയമം പൂർണമായി നിരാകരിക്കണമെന്ന് വനിതാ അവകാശ പ്രവർത്തകർക്കും അഭിപ്രായമില്ല' മുസ്ലിം വ്യക്തിനിയമം നമുക്ക് ഇല്ലാതാക്കാൻ കഴിയില്ല. പക്ഷേ അതിൽ തീർച്ചയായും ഭേദഗതികൾ അനിവാര്യമാണ്,' നൂർജഹാൻ സഫിയ നിയാസ് പറഞ്ഞു.

(ഹരിതാ ജോൺ, മോണലിസാ ദാസ്, സരയൂ ശ്രീനിവാസൻ എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകളോടെ)

Related Stories

No stories found.
The News Minute
www.thenewsminute.com