ഒരു ആൺ കുഞ്ഞിനാണ് യുവതി ജൻമം നൽകിയത്

Malayalam Wednesday, April 20, 2016 - 20:31

ഹൈദരാബാദ് നഗരമധ്യത്തിൽ യുവതി പ്രസവിച്ചു. സാരികൊണ്ടും കിടക്കവിരികൾകൊണ്ടും തീർത്ത മറകൾക്കുള്ളിലാണ് പ്രസവം നടന്നത്. വനിതാപൊലിസുകാരാണ് ഇതിന് വേണ്ട സൗകര്യമൊരുക്കിയത്. അവർ തൽസമയം കാവൽ നിൽക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. 

ഹൈദരാബാദിലെ പ്രശസ്തമായ തിയേറ്ററിന് സമീപം പ്രസവാസന്നയായി സ്ത്രീയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആരോ തൊട്ടടുത്ത പൊലിസ് ഓഫിസിലറിയിച്ചതിനെ തുടർന്ന് നാല് വനിതാ പൊലിസ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. എന്നാൽ ആശുപത്രിയിലേക്ക് മാറ്റാൻ വേണ്ട സമയമില്ലെന്ന് മനസ്സിലാക്കിയാണ് ബദൽ സംവിധാനമൊരുക്കിയത്. 

ഒരു ആൺ കുഞ്ഞിനാണ് യുവതി ജൻമം നൽകിയത്. ഉടൻ തന്നെ വൃത്തിയുള്ള തുണിയിൽ പൊതിയുകയും ചെയ്തു.

ദിവ്യ, ശാരദ, ജ്യോതി, ശോഭ എന്നീ നാല് വനിതാപൊലിസുകാർ പിന്നീട് മാതാവിനെയും ശിശുവിനെയും  കോട്ടി പ്രസവ ആശുപത്രിയിലെത്തിച്ചു.

 

Show us some love and support our journalism by becoming a TNM Member - Click here.