കളങ്കിതരായ മന്ത്രിമാരെ മന്ത്രിസഭയില്‍ നിലനിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചാണ്ടി ചെയ്തത്

Malayalam Kerala Elections 2016 Friday, May 20, 2016 - 13:40

1. കേരളത്തില്‍ ഇരുധ്രുവ രാഷ്ട്രീയത്തിന്റെ നാളുകള്‍ അവസാനിച്ചു.

ആകെപ്പാടെ നോക്കുമ്പോള്‍ യു.ഡി.എഫ് ആണ് രണ്ടാമതെങ്കിലും യഥാര്‍ത്ഥത്തില്‍ ത്രികോണമത്സരം പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും യു.ഡി.എഫിനെ മൂന്നാം സ്ഥാനത്താക്കി ഇടതുജേതാക്കളുടെ തൊട്ടടുത്തെത്തിയത് ബി.ജെ.പിയാണ്.

2. അഴിമതിക്ക് വിലകൊടുത്താല്‍ മാത്രം മതിയാകില്ല

നിലവിലുള്ള ഗവണ്‍മെന്റിന്റെ ദുരൂഹവും നിഗൂഡവുമായ സ്വഭാവത്തിനെ ശക്തിപ്പെടുത്തുന്ന സോളാര്‍, ബാര്‍, ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതികളില്‍ ഭരണമുന്നണിയെ പൊതുസമൂഹം സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കി.

കളങ്കിതരായ മന്ത്രിമാരെ മന്ത്രിസഭയില്‍ നിലനിര്‍ത്തി പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചാണ്ടി ചെയ്തത്.

3. വ്യക്തിപരമായ ആകര്‍ഷണിയത കൊണ്ട് കളങ്കിതരായവരെ പരിരക്ഷിച്ചുനിര്‍ത്താനാകില്ല.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിത പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഉമ്മന്‍ ചാണ്ടി 27,092 വോട്ടുകള്‍ക്ക് ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപരമായ ആകര്‍ഷണീയത കൊണ്ട് കെ.ബാബു, കെ.പി. മോഹനന്‍, ഷിബു ബേബിജോണ്‍, തുടങ്ങിയ ക്യാബിനറ്റ് അംഗങ്ങളെ സംരക്ഷിക്കാനായില്ല

യു.ഡി.എഫ് ക്യാബിനറ്റിലെ ഒരേയൊരു സ്ത്രീസാന്നിധ്യമായ പി.കെ.ജയലക്ഷ്മിക്കും ഭൂരിപക്ഷത്തിന്റെ തിന്‍മകള്‍ക്ക് വില നല്‍കേണ്ടി വന്നു.

4. മുന്നണിയുടെ അടിത്തറയിലെ വോട്ടുചോര്‍ച്ച യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം നല്ല ലക്ഷണമല്ല

എന്‍.ഡി.എ രണ്ടാമതെത്തിയ മിക്കവാറും മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ വോട്ടര്‍ അടിത്തറയിലാണ് മൂന്നാം മുന്നണിയ്ക്കനുകൂലമായ മാറ്റമുണ്ടായിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എല്‍.ഡി.എഫിന്റെ തോല്‍വി ഉറപ്പിക്കാന്‍ ബി.ജെ.പിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചത് തിരിച്ചടിയായെന്നും ആരോപണങ്ങളുണ്ട്.

5. ഒട്ടകപ്പക്ഷിനയം അവസാനിപ്പിക്കണം

ഗവണ്മെന്റിലെ അഴിമതിയും ഗവണ്‍മെന്റുമായി ബന്ധപ്പെട്ടവര്‍ പല ജനവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും മറയിടാന്‍ കൂട്ടുനിന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചെങ്കിലും ഉമ്മന്‍ ചാണ്ടി യു.ഡി.എഫിന് ശവക്കുഴി തോണ്ടുക മാത്രമല്ല, സഹപ്രവര്‍ത്തകരും കൂട്ടാളികളും ഒരുപോലെ വരുത്തിയ വ്യക്തമായ പിഴവുകള്‍് കണ്ടില്ലെന്ന് നടിക്കുക വഴി ശവപ്പട്ടിയ്ക്കടിക്കാനുള്ള ആണികള്‍ കൂടി വരെ സംഭാവന ചെയ്തു.

വെറും ആരോപണങ്ങളെയും വ്യക്തമായ തെളിവുകളെയും വ്യത്യസ്തമായി കാണണമെന്ന, ബാലിശമെന്ന് തോന്നിക്കുന്ന ന്യായീകരണങ്ങളിലൂടെ അദ്ദേഹം എല്ലാവരേയും പ്രതിരോധിക്കാനാണ് ശ്രമിച്ചത്.

ങ്ഹാ, എന്തായാലും അദ്ദേഹം ഇതിനെല്ലാം വലിയ വില നല്‍കിക്കഴിഞ്ഞു. 

 

 

 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.