മൈസൂരു രാജകുടുംബത്തിലാണ് ഇതിന്റെ ജനനം

news Satire Wednesday, February 24, 2016 - 13:30

ദേശീയവാദത്തെ ചൊല്ലിയുള്ള നട്ടപ്രാന്ത് നാട്ടുകാർക്കിടയിൽ മൂക്കുമ്പോൾ ചിലർക്കെങ്കിലും ചിലപ്പോഴെങ്കിലും തമാശ പറയാൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ചും 'ദേശാഭിമാനി',  'ദേശദ്രോഹി' എന്നുതുടങ്ങിയ പദങ്ങളൊക്കെ ഇടതും വലതും മധ്യത്തിലുമൊക്കെയുള്ള രാഷ്ട്രീയകക്ഷികൾ തരാതരംപോലെ എടുത്തു പ്രയോഗിക്കുമ്പോൾ.  

"ദേശദ്രോഹക്കുറ്റം ചുമത്തപ്പെടുമെന്ന ആശങ്കയാൽ ഞാൻ എന്റെ പേര് മൈസൂർ ഹൽവ എന്നാക്കി മാറ്റിയതായി ഇതിനാൽ തെര്യപ്പെടുത്തുന്നു.

എന്ന് 

മൈസൂർ പാക്ക് 

(ഒപ്പ്)"

ഇത് അൺഒഫീഷ്യൽ സുബ്രഹ്മണ്യൻസ്വാമി എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇത്  @datoism  എന്ന ട്വിറ്റർ എക്കൗണ്ടിൽ നിന്ന് ആണ് ആദ്യമായി ട്വീറ്റ് ചെയ്യപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു. 

ഇതെഴുതുന്ന സമയത്ത് അൺഒഫിഷ്യൽ സുബ്രഹ്മണ്യൻ സ്വാമി പേജിലെ ഈ പോസ്റ്റ് 2800 പേർ ഷെയർ ചെയ്തതായി കാണുന്നു.

എങ്ങനെയാണ് ഈ മധുരവിഭവത്തിന് പാക്ക് എന്ന പേര് അതിന് വന്നുചേർന്നത്? (നിങ്ങളുടെ അറിവിലേക്കായി: പേരു സൂചിപ്പിക്കുംപോലെ മൈസൂരിന്റെ പ്രാദേശിക വിഭവം തന്നെയാണ് മൈസൂർ പാക്ക്.)

കടലമാവും നെയ്യും പഞ്ചസാരയും-ശരിയായ രീതിയിൽ, ശരിയായ അനുപാത്തിൽ ചേർത്ത്-ഉണ്ടാക്കുന്ന മൈസൂർപാക്ക് രണ്ടുതരത്തിൽ ലഭ്യമാണ്. വായിലിട്ടാൽ അലിഞ്ഞുപോകുന്ന തരത്തിൽ മൃദുവായതും നിറയെ ദ്വാരങ്ങളുള്ള കടിച്ചുപൊട്ടിക്കേണ്ടുന്ന വിധത്തിൽ കട്ടികൂടിയതും. രണ്ടിനങ്ങളുടെയും ആകൃതി ദീർഘചതുരമാണ്. പല രുചികളിലും ഇവ ലഭ്യമാണ്.

മൈസൂരു രാജകുടുംബത്തിലാണ് ഇതിന്റെ ജനനം

മൈസൂരു രാജകുടുംബത്തിന്റെ പേര് വഹിക്കുന്ന എന്തെങ്കിലും വ്യത്യസ്തമായ ഒന്ന്, കന്നഡ ചാനലുകൾ പറയുംപോലെ, ഉണ്ടാക്കാനുള്ള കല്പന ശിരസ്സാവഹിച്ചാണ് രാജകുടുംബത്തിലെ മുഖ്യപാചകക്കാരനായ കാകസൂര മാടപ്പ മൈസൂർ പാക്ക് ആദ്യമായി ഉണ്ടാക്കുന്നത്.

എന്താണ് ഈ പാക് ബന്ധത്തിന് കാരണമെന്നാണോ ചിന്തിക്കുന്നത്? പറയാം. കാര്യം വളരെ ലളിതമാണ്. മൈസൂരു എന്ന പദശകലം വന്നതെങ്ങനെയെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. രാജകുടുംബവുമായുള്ള ബന്ധം തന്നെ കാരണ. എന്നാൽ പാക്ക് എന്ന വാക്ക്. മാടപ്പയുടെ പേരമകന്റെ മകൻ നടരാജ് പറയുന്നത് ആ വാക്ക് നളപാക എന്ന എന്ന കന്നഡപദത്തിൽ നിന്നുൽഭവിക്കുന്നു. പഞ്ചസാരപ്പാവ് ഉണ്ടാക്കുന്ന ആൾ എന്നാണ് നളപാക എന്നതിനർഥം. മൈസൂരു എന്ന വാക്കും  പാകയും ചേർത്ത് അങ്ങനെ മൈസൂർ പാക്ക് ഉണ്ടായി. 

മാടപ്പയുടെ കൈപ്പുണ്യത്തിൽ സംപ്രീതനായ നാൽവാടി കൃഷ്ണരാജ വൊഡെയാർ പിന്നീട് അംബ വിലാസ് പാലസ് മൈതാനത്ത് പുതിയ കട തുറക്കാൻ അനുമതി നൽകുകയായിരുന്നു. അവിടെയാണ് 1957ൽ ആദ്യമായി നടരാജൻ ഇപ്പോൾ സയ്യാജി റാവു റോഡിൽ നടത്തുന്ന ഗുരു സ്വീറ്റ് മാർട്ട് ആരംഭിക്കുന്നത്. 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.