ദുരഭിമാനക്കൊലയെന്ന് സംശയം

news Monday, March 14, 2016 - 12:18

പിന്നാക്കജാതിക്കാരിയെ വിവാഹം ചെയ്തിന് 21-കാരനായ ദലിത് യുവാവിനെ വധുവിന്റെ ബന്ധുക്കൾ പട്ടാപ്പകൽ വെട്ടിക്കൊന്നതായി ആരോപണം. ഞായറാഴ്ച വൈകിട്ട് ഉദുമൽപ്പേട്ടയിലാണ് സംഭവം. 

സംഭവത്തിൽ വധു 19 കാരിയായ ഗൗസല്യയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

അരിവാളുകളുമായി മോട്ടോർ ബൈക്കുകളിലെത്തിയ മൂന്നു അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ യഥാർത്ഥമാണോ എന്ന് വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. 

എട്ടുമാസം മുമ്പാണ് ശങ്കർ ഗൗസല്യയെ വിവാഹം കഴിക്കുന്നത്.  ഉദുമൽപേട്ട സ്വദേശിയായ ശങ്കർ പൊള്ളാച്ചി പി.എ എൻജിനിയറിങ് കോളേജിൽ അവസാനവർഷ എൻജിനിയറിങ് വിദ്യാർത്ഥിയാണ് ശങ്കർ. പളനിയിലെ സ്വാധീനമുള്ള ജാതിയിൽ  ജനിച്ച ഗൗസല്യ ഉദുമൽപേട്ടിലെ ഒരു  കോളേജിൽ ബി.എസ്‌സിക്ക് പഠിക്കുന്നു. ഞായറാഴ്ച വൈകിട്ട് ഇരുവരും ഷോപ്പിംഗിന് ഇറങ്ങിയപ്പോഴാണ് സംഭവമുണ്ടായത്. പ്രതികളെ പിടികൂടാൻ പ്രത്യേക പൊലിസ് സംഘം നിയോഗിക്കപ്പെട്ടിട്ടുണ്ട്.

"പള്ളർ അല്ലെങ്കിൽ ദേവേന്ദ്രകുലവെള്ളാളർ എന്ന് പറയുന്ന ജാതിയിൽപെട്ടവരാണ് ഞങ്ങൾ.പെണ്ണിന്റേത് ഞങ്ങളേക്കാൾ ഉയർന്ന ജാതിയാണ്. അവരുടെ വിവാഹത്തെ തുടക്കത്തിൽ പെണ്ണിന്റെ വീട്ടുകാർ എതിർത്തിരുന്നു. 15 ദിവസം മുൻപ് ശങ്കറിന് നേരെ വധഭീഷണിയുമുണ്ടായി. " ശങ്കറിന്റെ ബന്ധുവായ ഗണേശൻ പറഞ്ഞു.

"ഇത് ഒരു ദുരഭിമാന ക്കൊലയെന്ന് വേണം സംശയിക്കാൻ. കുറച്ച് ദിവസം മുൻപ് ശങ്കറും ഭാര്യയും തിരിച്ചുവന്നതാണ്. അപ്പോഴാണ് ഭീഷണി ഉണ്ടായത് " ഗണേശൻ പറഞ്ഞു.

ദരിദ്രകുടുംബാംഗമാണ് ശങ്കർ. കൂലിപ്പണിക്കാരനാണ് അച്ഛൻ വേലുച്ചാമി. ഇതിന് മുൻപ് രണ്ടു തവണ തന്റെ മകന് നേരെ വധശ്രമമുണ്ടായിട്ടുണ്ടെന്ന് വേലുച്ചാമി പറഞ്ഞു.

Become a TNM Member for just Rs 999!
You can also support us with a one-time payment.