പുറ്റിങ്ങൽ ക്ഷേത്രത്തിലെ ജാതിപ്പോര്-അന്നും ഇന്നും

ക്ഷേത്രഭരണത്തെ ചൊല്ലി നായർ-ഈഴവ വിഭാഗങ്ങൾക്കിടയിൽ പിരിമുറുക്കം
പുറ്റിങ്ങൽ ക്ഷേത്രത്തിലെ ജാതിപ്പോര്-അന്നും ഇന്നും
പുറ്റിങ്ങൽ ക്ഷേത്രത്തിലെ ജാതിപ്പോര്-അന്നും ഇന്നും
Written by:

അടിസ്ഥാനവർഗത്തിൽ പെട്ട ഒരു സ്ത്രീ പുല്ലരിയുന്നതിനിടയ്ക്ക് ഒരു ഉറുമ്പുകൂനയിൽ അരിവാളുരഞ്ഞുവെന്നും അവിടെ നിന്ന് ചോര പ്രവഹിച്ചുവെന്നുമുള്ള ഐതിഹ്യത്തെ ആസ്പദമാക്കിയാണ് പുറ്റുങ്ങൽ ക്ഷേത്രമുണ്ടായത്. പരിഭ്രമിച്ചുപോയ സ്ത്രീ തൊട്ടടുത്ത ഒരു ഈഴവ നേതാവിന്റെ വീട്ടിൽ ഓടിച്ചെന്നു കയറി. ആ ഉറുമ്പുപുറ്റ് ഭദ്രകാളിയുടെ ചൈതന്യം കുടികൊള്ളുന്ന ഒന്നാണെന്ന് ഈഴവപ്രമാണി പ്രഖ്യാപിച്ചു. അവിടെ ഒരു വിഗ്രഹം സ്ഥാപിച്ചു. പിന്നീട് ക്ഷേത്രവുമുണ്ടായി.

ഈഴവപ്രമാണിയുടെ കുടുംബക്കാരാണ്  പിന്നീട് ക്ഷേത്രത്തിലെ പുരോഹിതരായത്. എല്ലാ വർഷവും മീനഭരണിയോടനുബന്ധിച്ച് അവരവിടെ പൂജ നടത്തുകയും 

ചെയ്തുപോരുന്നു. പൂജ നടത്തുന്നത് പിന്നാക്കക്കാരായ ഈഴവരാണെങ്കിലും പ്രദേശത്ത് പ്രബലർ നായർ സമുദായമാണ്. 

വർഷങ്ങൾ കൊണ്ട് ക്ഷേത്ര കമ്മിറ്റിയിലെ മിക്കവാറും സ്ഥാനങ്ങൾ കൈയടക്കിക്കൊണ്ട് അധികാരത്തിൽ മുൻതൂക്കം നായൻമാർക്കായി. 1956-ൽ ഒരു സംഘം ഈഴവർ കൂടുതൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിച്ചു. പക്ഷേ ജില്ലാ കോടതിയിൽ നിന്നും പിന്നീട് ഹൈക്കോടതിയിൽ നിന്നുമുണ്ടായ ഉത്തരവുകൾ നായർസമുദായക്കാർക്ക് അനുകൂലമായി. പതിനാല് വർഷങ്ങൾക്ക് മുൻപ് രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കമ്മിറ്റിയിൽ ക്ഷേത്രത്തിന് ചുറ്റുമുള്ള നാല് കരകളിൽ നിന്നായി നാല് നായർവിഭാഗക്കാരും ക്ഷേത്രപുരോഹിതന്റെ കുടുംബത്തിൽ നിന്ന് മൂന്നുപേരും നായരല്ലാത്ത മറ്റേതെങ്കിലും വിഭാഗത്തിൽ നിന്നുള്ള ഒരാളും ഉൾപ്പെടുന്നതാകണം. ക്ഷേത്രസമിതി.

കുറച്ച് വർഷങ്ങൾക്ക് മുപ് അരുൺ ലാൽ എന്ന ഈഴവസമുദായാംഗം ആയിരുന്നു കമ്മിറ്റി സെക്രട്ടറി. അന്ന് വെടിക്കെട്ടിന് സ്റ്റേ ആവശ്യപ്പെട്ട് ചില നായർസമുദായാംഗങ്ങൾ പ്രാദേശിക ഭരണകൂടത്തിനെ സമീപിച്ചിരുന്നു. ' നിയമലംഘനമാണ് അന്നവർ ഞങ്ങളിൽ ആരോപിച്ചത്. ഒരുദിവസത്തെ സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ഇപ്പോഴത്തെ കമ്മിറ്റിയുടെ ബോർഡ് അംഗങ്ങളിലേറെയും നായർ സമുദായാംഗങ്ങളാണ്. ഞങ്ങളുടെ കാലത്തേതിനേക്കാൾ വെടിക്കെട്ട് ഗംഭീരമാക്കാനുള്ള ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്..' അരുൺ ലാൽ പറയുന്നു.

അപകടകരമായ രീതിയിലുള്ള വെടിക്കെട്ടിനോടും ശബ്ദകോലാഹലത്തോടും പ്രദേശവാസികളിൽ പലർക്കും എതിർപ്പുണ്ടെങ്കിലും 80-കാരിയായ പങ്കജാക്ഷിയമ്മ മാത്രമാണ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ തയ്യാറായത്. അവരുടെ പരാതിയെ അടിസ്ഥാനപ്പെടുത്തിയാണ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വെടിക്കെട്ട് നിരോധിച്ചത്. ഇവിടെയും ജാതി അന്തർധാരയായി വർ്ത്തിക്കുന്നുണ്ടെന്ന് ചിലർ അവരെ നായൻമാർ നിയന്ത്രിക്കുന്ന അമ്പലത്തിനെതിരെ നിലപാടെടുത്ത ഈഴവ സ്ത്രീ എന്ന് പറഞ്ഞുകേൾക്കുമ്പോഴാണ് മനസ്സിലാകുക. 

' ഇവർ (ക്ഷേത്രത്തിന് ചുറ്റുമുള്ള ഈഴവർ) ക്ഷേത്രഭൂമി കുറേശ്ശേ കുറേശ്ശെയായി കൈയേറി. അതുകൊണ്ടാണ് കമ്പത്തിനെതിരെ അവർ പ്രശ്‌നമുണ്ടാക്കുന്നത്.' ഒരു ഡ്രൈവറായ അരവിന്ദാക്ഷൻ പറയുന്നു. 

പ്രബലരായ അമ്പല കമ്മിറ്റിയെ നേരിടാൻ തയ്യാറായ പങ്കജാക്ഷി അമ്മയുടെ ധൈര്യത്തെ പലരും പ്രശംസിക്കുന്നുണ്ടെങ്കിലും സ്വന്തം ഗ്രാമത്തിലുള്ള മറ്റു ചിലർ അവരെ സംശയത്തോടെയാണ് കാണുന്നത്. ' ഈ ക്ഷേത്രം പുരോഗതി പ്രാപിക്കുന്നതിൽ അവർക്ക് താൽപര്യമില്ല. അതുകൊണ്ടാണ് അവർ കലക്ടറെ ചെന്നുകണ്ടത്..' പണമിടപാടുകാരനായ ബിജു എന്ന പ്രദേശവാസി പറയുന്നു. 

എന്നാൽ പങ്കജാക്ഷി അമ്മയുടെ ജാതിക്ക് അവരുടെ ചെറുത്തുനിൽപുമായി യാതൊരു ബന്ധവുമില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 62 കാരനായ ദേവരാജനെപ്പോലുള്ളവർ. ' തൊട്ടടുത്ത് തന്നെയാണ് അവർ ജീവിക്കുന്നത്. ഒരുപാട് കാലം കോടതി കയറിയിറങ്ങിയാണ് അവരവിടെ വീട് പണിതത്. സ്വന്തം വീട് ആരുടെയോ വെടിക്കെട്ടിനോടുള്ള കമ്പം കൊണ്ട് തകരുകയാണെങ്കിൽ, അവരുടെ പരാതിയിൽ എങ്ങനെയാണ് സമുദായം ഒരു ഘടകമാകുക?' അദ്ദേഹം ചോദിക്കുന്നു.

Related Stories

No stories found.
The News Minute
www.thenewsminute.com