ദമ്പതികളല്ലാത്തവര്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ഹോട്ടല്‍ മുറിയില്‍ കഴിയാനാകുമോ?

ഒരുമിച്ച് താമസിക്കുകയെന്നത് വ്യക്തിപരമായ ഒരു തീരുമാനമാണ്.
ദമ്പതികളല്ലാത്തവര്‍ക്ക് നമ്മുടെ നാട്ടില്‍  ഒരു ഹോട്ടല്‍ മുറിയില്‍ കഴിയാനാകുമോ?
ദമ്പതികളല്ലാത്തവര്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ഹോട്ടല്‍ മുറിയില്‍ കഴിയാനാകുമോ?
Written by:

ദമ്പതികളല്ലാത്തവര്‍ക്ക് ഒരേ ഹോട്ടല്‍ മുറിയില്‍ കഴിയാനാകുമോ? ഇക്കാലത്ത് ഇതൊരു കാലഹരണപ്പെട്ട  ചോദ്യമാണ് എന്ന് തോന്നാം. എന്നാല്‍ അങ്ങനെയല്ല എന്നാണ് ഹോട്ടല്‍ വ്യവസായത്തില്‍ നിന്നുള്ള ഉത്തരം.

കഴിഞ്ഞ ഒക്ടോബറില്‍ കേരളം കാണാന്‍ തിരിച്ച പൂനേയില്‍ നിന്നുള്ള നാല് ആണ്‍കുട്ടികളും രണ്ടുപെണ്‍കുട്ടികളുമടങ്ങുന്ന സംഘത്തിന് ദമ്പതിമാരല്ലാത്ത ആണ്‍-പെണ്‍ സംഘത്തിന് മുറി നിഷേധിക്കപ്പെട്ടപ്പോള്‍ മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. 

'മുന്‍കൂട്ടി ഞങ്ങള്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നില്ല. മൂന്ന് ഹോട്ടലുകളെ ഞങ്ങള്‍ സമീപിച്ചു. പക്ഷേ അവര്‍ പറഞ്ഞത് നിയമപരമായി ദമ്പതിമാരല്ലാത്ത ആണ്‍-പെണ്‍ കൂട്ടിന് മുറി നല്‍കാനാകില്ലായെന്നാണ്.' വിദ്യാര്‍ത്ഥികളിലൊരാള്‍ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 

ഹോട്ടലുകള്‍ക്ക് ഇത്തരത്തില്‍ മുറി നിയമപരമായി വിവാഹിതരല്ല എന്ന കാരണത്താല്‍ ആണ്‍-പെണ്‍ കൂട്ടിന് നിഷേധിക്കാനാകുമോ? പറ്റില്ല എന്നാണ് നിയമവൃത്തങ്ങളും ഹോട്ടല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ ഭാരവാഹിയും പറയുന്നത്.

'ഹോട്ടലുകളില്‍ നിയമപരമായി വിവാഹിതരല്ലാത്ത ആണ്‍-പെണ്‍ കൂട്ടിന് ഒരു നിയമവും തടസ്സം നില്‍ക്കുന്നില്ല. ഒരുമിച്ച് താമസിക്കുകയെന്നത് വ്യക്തിപരമായ ഒരു തീരുമാനമാണ്. സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണിത്.' മുതിര്‍ന്ന അഭിഭാഷകയായ സുധാ രാമലിംഗം പറഞ്ഞു. 

രാജ്യത്തെ 280-ഓളം ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും സംഘടനയായ ദ ഹോട്ടല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ (എച്ച്. എ.ഐ) പറയുന്നത് അത്തരത്തിലൊരു വ്യവസ്ഥയും നിലവിലില്ലെന്നാണ്. ' അങ്ങനെയൊരു നിയമത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല..' അസോസിയേഷന്‍ വക്താവ് ഭരത് ഭൂഷണ്‍ പറഞ്ഞു.

ഇതാണ് അസോസിയേഷന്റെ ഔദ്യോഗിക നിലപാട് എങ്കിലും പ്രയോഗത്തിലുള്ളതും സ്വീകാര്യമായതുമായ സംഗതി മറ്റൊന്നാണ്. 

എന്തുകൊണ്ടാണ് അങ്ങനെ സ്വീകാര്യമായ, പ്രയോഗത്തിലുള്ള സംഗതി?

ഉദാഹരണത്തിന് മെയ്ക്ക് മൈ ട്രിപ്പോ ക്ലിയര്‍ട്രിപ്പോ പോലുള്ള ഒരു ട്രാവല്‍ പോര്‍ട്ടല്‍ മുന്നോട്ടുവെച്ചിട്ടുള്ള ബുക്കിങ് വ്യവസ്ഥകള്‍ പരിശോധിക്കുക:

'പ്രവേശനം അനുവദിക്കുന്നതിനുള്ള അവകാശം ഹോട്ടലില്‍ നിക്ഷിപ്തമായിരിക്കും. ചെക്ക്്-ഇന്‍ വേളയില്‍ കൃത്യമായ തിരിച്ചറിയല്‍ രേഖ നല്‍കാതെ ദമ്പതിമാരെന്ന് അവകാശപ്പെട്ടുവരുന്നവര്‍ക്ക് താമസം നിഷേധിക്കുന്നതായിരിക്കും. ഇപ്പറഞ്ഞ കാരണത്താല്‍ ആര്‍ക്കെങ്കിലും താമസസൗകര്യം നിഷേധിക്കപ്പെട്ടാല്‍ ക്ലിയര്‍ട്രിപ്പിന് ഉത്തരവാദിത്വമുണ്ടായിരിക്കുകയില്ല. '

ദ ന്യൂസ്മിനുട്ടിന് അയച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍ അവര്‍ ഈ നയം സ്ഥിരീകരിക്കുന്നുണ്ട് : ' വെബ്‌സൈറ്റ് മുഖാന്തിരം മുറി ബുക്ക് ചെയ്യുന്ന ഇടപാടുകാരുടെ അറിവിലേക്കായി ഞങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഒരു വിവരമാണിത്. ഹോട്ടലുകളില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്  ഈ വിവരങ്ങള്‍.' 

മെയ്ക്ക് മൈ ട്രിപ്പിനും അതേ നയമാണുള്ളത്.

തുടര്‍ന്ന് ദ ന്യൂസ്മിനുട്ട് ഇന്ത്യ മുഴുവന്‍ ഇത് സംബന്ധിച്ച് ഒരന്വേഷണം നടത്തി. ഇക്കാര്യത്തില്‍ കേരളത്തിലെ ഹോട്ടലുകളില്‍ മാത്രമല്ല ഈ അവസ്ഥയുള്ളത്. 
മുറി ബുക്ക് ചെയ്യാന്‍ ഞങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്കെല്ലാം സമ്പൂര്‍ണ നിരാസനമോ അമ്പരപ്പോ ആണ് മറുപടിയായി ഉണ്ടായത്. 

അവിവാഹിതരായ ആണ്‍-പെണ്‍ കൂട്ടിന് മുറി നിഷേധിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലെങ്കിലും ഇത്തരത്തില്‍ മുറി നിഷേധിക്കുന്നത് ഒരു സദാചാര പൊലിസിങ് നടപടിയായേ കാണാനാകൂ. 

കഴിഞ്ഞ ഏതാനും ദശകങ്ങളായി വിവാഹം കഴിക്കാതെ ഒരുമിച്ചുജീവിക്കുന്നത് വിലക്കപ്പെട്ട ഒന്നായി സമൂഹം കരുതിയിരുന്നു. എന്നാല്‍ 2013ല്‍ സുപ്രിം കോടതി അത്തരം ബന്ധങ്ങള്‍ സാമൂഹ്യമായി സ്വീകാര്യമല്ലെങ്കിലും അവ കുറ്റകരമായോ പാപമായോ കണക്കാക്കാനാകില്ലെന്ന് പരമോന്നത നീതിപീഠം വിധിച്ചിരുന്നു.

ചിലപ്പോഴൊക്കെ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവര്‍ക്ക് ഹോട്ടലുകള്‍ മുറി നല്‍കാറുണ്ട്. അപ്പോള്‍ അവര്‍ ഇരുവരോടും മിസ്റ്റര്‍ ആന്റ് മിസ്സിസ് എന്നെഴുതി ഒപ്പുവെയ്ക്കാന്‍ നിര്‍ബന്ധിക്കാറുമുണ്ട്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണ് ഹോട്ടലുകാര്‍ ഇതിന് പറയുന്ന ന്യായം.

പരസ്പരം വിവാഹിതരല്ലാത്ത ആണിനും പെണ്ണിനും ഹോട്ടല്‍ മുറി നല്‍കുന്നത് സംബന്ധിച്ച് ഒരു പ്രത്യേകനിയമവും രാജ്യത്തില്ല. മുറിയെടുക്കാനെത്തുന്നവര്‍ വിവാഹിതരാണോ അല്ലയോ എന്നത് സംബന്ധിച്ച് തീര്‍പ്പില്ലാത്തവരാണ് നിയമങ്ങള്‍ പറയുന്നത്. നിയമവിരുദ്ധ പ്രവൃത്തികളില്‍ അവരേര്‍പ്പെട്ടതായി കണ്ടെത്തിയാല്‍ ഹോ്ട്ടലുകാരും കുടുങ്ങും. അത്തരമൊരു അവസ്ഥ ഒഴിവാക്കാനാണ് ഹോട്ടലുകള്‍ ഇങ്ങനെയൊരു വ്യവസ്ഥ മുന്നോട്ട് വെയ്ക്കുന്നത്- ബൃഹദ് ബാംഗഌര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സെക്രട്ടറി കെ. രാമമൂര്‍ത്തി പറയുന്നു.

'പിന്നെ അല്ലാതെ എന്തിനാണ് പരസ്പരം വിവാഹിതരല്ലാത്ത ഒരാണും പെണ്ണും ഹോട്ടലില്‍ കഴിയാന്‍ പോകുന്നത്..?' രാമമൂര്‍ത്തി ചോദിച്ചു.

എഴുതപ്പെട്ട നിയമങ്ങളെ കൈകാര്യം ചെയ്യാന്‍ നിയമപരമായ വഴികളുണ്ട്. പക്ഷേ നിഷേധിക്കപ്പെടുമ്പോഴും വിവേചനാധികാരം ഉദ്ധരിക്കപ്പെടുമ്പോഴുമാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടാകന്നത്. പല ഹോട്ടലുകാര്‍ക്കും പൊലിസ് റെയ്ഡിനെ പേടിയാണ്.

അതായത് പരസ്പരം വിവാഹിതരല്ലാത്ത ആണ്‍-പെണ്‍ കൂട്ടിന് മുറി നിഷേധിക്കാന്‍ നിയമമില്ല. പക്ഷേ ഭരണപരമായ വിവേചനാധികാരം പ്രയോഗിക്കുന്നതിനും മുറി നിരസിക്കുന്നതിനും അലിഖിതമായ ചില നിയമങ്ങള്‍ കാരണമായുണ്ട്. മിക്ക ഹോട്ടലുകാര്‍ക്കും പൊലിസ് റെയ്ഡിനെ ഭയമാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് നിയമം ഉദ്ധരിക്കാം. അല്ലെങ്കില്‍-അതാണ് കുടുതല്‍ നല്ലത്- നിങ്ങളേയും നിങ്ങളുടെ പങ്കാളിയെയും സദാചാരപരമായ ജാഗ്രതയോടെ വീക്ഷിക്കുന്നതാണോ എന്ന് ഉറപ്പുവരുത്താം. 
 

Related Stories

No stories found.
The News Minute
www.thenewsminute.com