നമ്മുടെ നാട്ടിൽ ഈയിടെയായി അസഹിഷ്ണുത ദേശാഭിമാനത്തിന്റെ പര്യായപദമായി മാറിയിരിക്കുന്നു

news Wednesday, February 24, 2016 - 18:32

വീരമൃത്യു വരിച്ച സൈനികരെക്കുറിച്ചും സർവകലാശാലകളിലെ ആക്ടിവിസത്തെക്കുറിച്ചും ദേശാഭിമാനത്തെക്കുറിച്ചുമൊക്കെ മോഹൻലാൽ വികാരഭരിതമായി എഴുൂതിയ ബ്‌ളോഗ് ഓൺലൈൻ,ഓഫ്‌ലൈൻ ലോകത്ത് ദയാശൂന്യമായ ട്രോളുകൾക്ക് ഇരയായിക്കൊണ്ടിരി്ക്കുന്നതായി നാം കാണുന്നു.

പഴയകാലത്തൊക്കെ താരത്തിളക്കമുള്ള പ്രശസ്തർ ഇത്തിരികൂടി ബുദ്ധി കാണിച്ചിരുന്നു. പ്രത്യേകിച്ചും വെള്ളിത്തിരയിൽ തിളങ്ങുന്നവർ. വെള്ളിത്തിരയിലെ ദൈവങ്ങളെന്ന മട്ടിൽ അവർ എത്തിപ്പിടിക്കാനൊക്കാത്ത ഒരു പരിവേഷം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു.

ഇന്റർനെറ്റിന്റെ ഉപയോഗവും പ്രചാരവും ലോകത്തെ പെട്ടെന്ന് ഒരു ആഗോളഗ്രാമമായി ചുരുക്കിയതോടെ രായ്ക്കുരാമാനം പേരെടുക്കാൻ ഒരു അവസരം എല്ലാവർക്കും കിട്ടുമെന്നായി. 

അതോടെ സർവവ്യാപിയായ ഓൺലൈൻ ഗുരുക്കൻമാരുടെ വരവായി. സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും പറയാൻ വൈദഗ്ധ്യമുള്ള അവർ ഉപദേശങ്ങൾ നിങ്ങളുടെ തൊണ്ടയിലൂടെ തള്ളിക്കയറ്റിത്തുടങ്ങി. ഓർക്കുക. എല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പേരിലാണ്.

എതിരഭിപ്രായമുള്ള ആരുടെയും മുഖത്ത് വിഷം തുപ്പാനുള്ള സ്വാതന്ത്ര്യമായി ഇന്ന് നമ്മുടെ നാട്ടിൽ അഭിപ്രായസ്വാതന്ത്ര്യമെന്നത്.

ഇനി നിങ്ങൾ ഒരു ന്യൂനപക്ഷത്തിൽ നിന്നുള്ളയാളാണെങ്കിലോ, നിങ്ങൾക്ക് കിട്ടേട്ടണ്ട് കിട്ടിയിരിക്കും. ഉൻകീ തോ ബസ് പൂഛോ, കബ് ലേഹ് ലീഹ്

തരംതാണ ഭാഷയിലുള്ള ശകാരങ്ങളാൽ നിങ്ങളെ ഓൺലൈൻ ട്രോളുകൾ ഉന്നംവെയ്ക്കുന്നുവെങ്കിൽ, അവരുടെ ഓഫ്‌ലൈൻ പതിപ്പുകൾ നിങ്ങളുടെ പോസ്റ്ററുകൾ ചവിട്ടിയരയ്ക്കും (നിർഭാഗ്യവശാൽ നിങ്ങളെ നേരിട്ട് കിട്ടിയില്ല). ഇങ്ങനെയാണ് നിങ്ങൾ എങ്ങനെ ചിന്തകൾ പ്രകാശിപ്പിക്കേണ്ടതെന്ന് അവർ പഠിപ്പിക്കുന്നത്. മോഹൻലാൽ, അങ്ങ് കേൾക്കുന്നുണ്ടോ?

നിങ്ങളുടെ അഭിപ്രായം ഈയിടെ പ്രസിദ്ധീകരിച്ച എ ഹാൻഡ്ബുക്ക് ഒഫ് ജിങ്‌ഗോയിസ്റ്റിക് സ്പീക്ക് എന്ന പുസ്തകത്തിൽ പറയുംപോലെയല്ല പറയുന്നതെങ്കിൽ ഉറപ്പാണ് പെട്ടിയും കിടക്കയുമെടുത്ത് പാകിസ്താനിലേക്ക് പോകാൻ തയ്യാറെടുത്തോളൂ. എന്തിന് പാകിസ്താനാക്കുന്നു. ശ്രീലങ്കയോ നേപ്പാളോ ആയാലെന്ത് എന്നൊക്കെ ചിന്തനീയമാണെങ്കിലും, എന്തെങ്കിലുമാകട്ടെ, പാകിസ്താനിലേക്ക് പോകാനാണ് അവർ പറയുന്നത്, അങ്ങോട്ടു പോകുക, അത്ര തന്നെ-ആമിർ, താങ്കളോട് കൂടിയാണ്.

പിന്നെ ഷാരൂഖ് ഖാൻ, ഖാൻ എന്ന താങ്കളുടെ പേരിനെച്ചൊല്ലിയാണ് എല്ലാ സംസാരവും. ഉമർ ഖാലിദിന്റെ കാര്യത്തിലെ പോലെ ഭീകരവാദി എന്നല്ല. ഒരു പക്ഷേ നിങ്ങളുടെ സർനെയിം മാറ്റിയാൽ രക്ഷപ്പെടുമായിരിക്കും. അല്ലേ? അറിയില്ല. ദേശാഭിമാനം കാക്കുന്ന കാവൽനായ്ക്കൾ കുരച്ചു പിറകേ ഓടിയെത്തുന്നത് ഒഴിവാക്കാൻ പറ്റുന്ന തരത്തിലൊരു പേര് ഞാൻ ഭ്രാന്തമായി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. 

ഓ. എന്നിട്ടും അവർ കൻഹയ്യയെയും മോഹൻലാലിനെയും ഒഴിവാക്കിയില്ലല്ലോ. മതഭേദം കാണിച്ചുവെന്ന് ഇക്കാര്യത്തിലെങ്കിലും നിങ്ങൾക്ക് അവരെ കുറ്റപ്പെടുത്താനാകില്ല.

മോഹൻലാൽ ഒരു ധീരജവാന്റെ വീരചരമത്തെക്കുറിച്ച് വികാരഭരിതമായി എഴുതിയപ്പോൾ അദ്ദേഹം ഒരു സംഘിയായി. ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന് അതെഴുതിക്കൊടുത്ത കൂലി എഴുത്തുകാരനെങ്കിലും സംഘിയായി. അപ്പോൾ ഇതേ മോഹൻലാൽ തന്നെയാണ് കിസ് ഒഫ് ലൗവിനെ അനുകൂലിച്ച് ബ്ലോഗെഴുതിയത് എന്ന വസ്തുത ആരും ഓർത്തില്ല. അങ്ങനെ ചുംബനസമരത്തെ അനുകൂലിച്ചത് അദ്ദേഹത്തെ-അല്ലെങ്കിൽ അദ്ദേഹത്തിന് വേണ്ടി അതെഴുതിയയാളെ-ചുംബനത്തോട് താൽപര്യമുള്ള ഒരു സംഘിയാക്കിയോ?

ങ്ഹാ..ഈ കാവി, ക്രിംസൺ തരംഗം (ഇപ്പോൾ അലയടിച്ചുയരുന്നത് അതാണ്) അടങ്ങുംവരെ ഞാൻ ഒരു ബജ്രംഗ് ബലി ആരാധകയാണ്.

-ഇനി അതെനിക്ക് എന്ത് വിശേഷണമാണ് തരിക ആവോ?

 

Become a TNM Member for just Rs 999!
You can also support us with a one-time payment.