തെരഞ്ഞെടുപ്പ് വരികയും പോകുകയും ചെയ്തു. അതുപോലെത്തന്നെ അന്വേഷണത്തിലെ ഫലപ്രാപ്തി വൈകുന്നത് സംബന്ധിച്ച കോലാഹലവും.

Malayalam Monday, May 23, 2016 - 13:26

പെരുമ്പാവൂരിലെ തന്റെ വീട്ടിൽ ഏപ്രിൽ 28-നാണ് ജിഷ കൊല്ലപ്പെടുന്നത്. സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും ജിഷയെ ബലാത്സംഗത്തിനിരയാക്കി കൊല ചെയ്തയാൾ ഇപ്പോഴും ഒളിവിലാണ്.

തുടക്കത്തിൽ സംസ്ഥാനമൊട്ടാകെ അന്വേഷണം വൈകിയതിലുള്ള ്പ്രതിിഷേധം ശക്തിപ്പെട്ടപ്പോൾ പൊലിസ് അടിയ്ക്കടി പുതിയ കുതിപ്പുകളുമായി മാധ്യമപ്രവർത്തകർക്ക് മുൻപാകെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ അ്‌േേന്വഷണം അതോടെ നിലച്ചു.

വീണ്ടും പ്രതിഷേധങ്ങൾ കനത്തപ്പോൾ അന്വേഷണസംഘത്തിൽ മെച്ചപ്പെടുത്തലുകളുണ്ടായി. ഇതാകട്ടെ ജനങ്ങൾക്ക് പൊലിസിന് ദിശാബോധം കൈവന്നുവെന്നും പ്രതിയെ വൈകാതെ അറസ്റ്റുചെയ്യുമെന്നുമുള്ള തോന്നലുണ്ടാക്കി.

മാധ്യമങ്ങൾ വേട്ടയാടിയ അന്വേഷണത്തിന്റെ ആദ്യനാളുകളിൽ പൊലിസിന് വന്നുചേരുന്ന സംഭവവികാസങ്ങളെക്കുറിച്ച് വെളിപ്പെടുത്തുക സാധ്യമായിരുന്നില്ല. അന്ന് ഡിജിപി ടി.പി. സെൻകുമാർ പറഞ്ഞത് പൊതുജനപ്രതിഷേധങ്ങൾ ഒരുതരത്തിലും കേസന്വേഷണത്തെ സഹായിക്കില്ല എന്നാണ്. തെരഞ്ഞെടുപ്പ് സമയമാണ്.

ഇതേ പൊലിസുകാർ തന്നെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും മറ്റു ഡ്യൂട്ടികളും നിർവഹിക്കുന്നത്. ഇതേ ഓഫിസർമാർ തന്നെയാണ് എല്ലാം ചെയ്യുന്നത്. അതുകൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കൂടുതൽ ആവശ്യമാണ് എന്നും സെൻ കുമാർ അന്നുപറഞ്ഞു.

ആഴ്ചകൾ പിന്നിട്ടപ്പോൾ, മുതലെടുപ്പിനുള്ള ഒരു രാഷ്ട്രീയ ആയുധമെന്ന നിലയിൽ ജിഷയുടെ വധത്തിന് പ്രാധാന്യമില്ലാതെയായി. പ്രതിഷേധം വിസ്മരിക്കപ്പെട്ട ചില ഫേസ്ബുക്ക് പോസ്റ്റുകളിലും കവർ ഫോട്ടോകളിലുമായി പരിമിതപ്പെടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് വരികയും പോകുകയും ചെയ്തു. അതുപോലെത്തന്നെ അന്വേഷണത്തിലെ ഫലപ്രാപ്തി വൈകുന്നത് സംബന്ധിച്ച കോലാഹലവും.

അന്വേഷണം സംബന്ധിച്ച് പൊലിസ് ഇ്‌പ്പോഴും ഇരുട്ടിൽത്തപ്പുകയാണ്. എല്ലാ തെളിവുകളും തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും പ്രതിയെ പിടികൂടുക മാത്രമേ ഇനി ചെയ്യേണ്ടതായുള്ളൂവെന്നുമുള്ള പഴയ പല്ലവി ആവർത്തിക്കുകമാത്രമാണ് ഡി.ജി.പി ഇപ്പോഴും ചെയ്യുന്നത്. 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.