വ്യാഴാഴ്ച രാവിലെ അയൽപക്കത്തെ ചിലർ കൊലപാതകിയായ ചിന്നരസുവിനോട് സംസാരിക്കുക പോലുമുണ്ടായി. തികച്ചും സാധാരണമായാണ് അയാൾ പെരുമാറിയത്.

Malayalam Monday, June 27, 2016 - 10:16
Written by  Pheba Mathew

തിങ്കളാഴ്ച രാത്രിയാണ് ചെന്നൈ റോയാപേട്ട് പൊലിസ് സ്്‌റ്റേഷനിൽ നിന്നും ഏതാനും വാരകൾ അകലെ 38-കാരിയായ പാണ്ഡ്യമ്മാളും അവരുടെ മൂന്ന് കൗമാരപ്രായക്കാരായ പെൺമക്കളും കൊല ചെയ്യപ്പെട്ടത്. അവരുടെ തലകൾ ഒരു ദണ്ഡുകൊണ്ടുള്ള പ്രഹരത്തിൽ തകർന്നിരുന്നു.


 

മുത്തു സ്ട്രീറ്റിൽ താമസിക്കുന്നവർ ഇപ്പോഴും നടുക്കത്തിൽ നിന്ന് വിമുക്തരായിട്ടില്ല. അവരെ ഏറ്റവും കൂടുതൽ അമ്പരപ്പിക്കുന്നത് അവരുടെ ഭർത്താവും കൊലപാതകിയുമായ ചിന്നരസു ഇവരുടെ ശരീരങ്ങൾ വീട്ടിനകത്ത് അഴുകാൻ വിട്ടുപോയതാണ്. രണ്ടുദിവസത്തിലധികം അവ അവിടെ കിടന്നു. 


 

35 കാരനായ ചിന്നരസുവിനെ വെള്ളിയാഴ്ച മരീന ബീച്ചിൽ നിന്ന് അറസ്റ്റു ചെയ്തു. പൊടുന്നനേ ഉണ്ടായ കോപമാണ് പാണ്ഡ്യമ്മാളെയും അവർക്ക് മറ്റൊരു വിവാഹത്തിൽ ജനിച്ച പവിത്ര (19), പരിമള (18) സ്‌നേഹ (16)യെയും കൊലപാതകത്തിന് കാരണമെന്നാണ്. പവിത്രയും പരിമളയും ബിരുദവിദ്യാർത്ഥിനികളും സ്‌നേഹ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നയാളുമാണ്. 


 

വ്യാഴാഴ്ച രാവിലെ അയൽവീട്ടുകാരിൽ ചിലർ ചിന്നരസുവിനോട് സംസാരിക്കുക പോലുമുണ്ടായി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിലാണ് അയാൾ പെരുമാറിയത്. രണ്ടുദിവസമായി നാലു മൃതദേഹങ്ങൾ വീട്ടിൽ കിടക്കുന്നുവെന്ന ഭാവം പോലുമില്ലാതെ.


 

'വ്യാഴാഴ്ച രാവിലെ വീട്ടുടമസ്ഥൻ രാജാ ബഹാദൂർ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടു. വല്ല എലിയോ മറ്റോ ചത്തുകിടക്കുന്നുണ്ടോ എന്നും ചോദിച്ചു. അത് തന്റെ വീട്ടിൽ നിന്നാണ് എന്ന് ഉടൻ മറുപടി പറയുകയും പൊതിഞ്ഞുവെച്ച എന്തോ ഒന്ന് വലിച്ചെറിയുകയും ചെയ്തു. താൻ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് ഉടൻ സ്ഥലം വിടുകയും ചെയ്തു. ' വീട്ടമ്മയായ ലക്ഷ്മി പറഞ്ഞു.


 

നാറ്റം പിന്നെയും തുടർന്നപ്പോൾ അയൽപക്കക്കാരിൽ ഒരാൾ വീട്ടിലേക്ക് എ്ത്തിനോക്കുകയായിരുന്നു. തറയിൽ രക്തം തളംകെട്ടി നിൽക്കുന്ന കാഴ്ച അയാളെ നടുക്കിക്കളഞ്ഞു.


 

മൃതശരീരങ്ങൾ എടുത്തുമാറ്റിയെങ്കിലും വേണ്ടത്ര വൃത്തിയാക്കാത്തതുനിമിത്തം ഇപ്പോഴും ദുർഗന്ധമുണ്ടെന്ന് അയൽവീട്ടുകാർ പറയുന്നു.


 

അതേ നിലയിൽ താമസിക്കുന്ന കുടുംബങ്ങൾ ഭയവും ദുർഗന്ധവുംം നിമിത്തം അവിടം വിട്ടുപോയെന്ന് മറ്റൊരു അയൽക്കാരൻ പറയുന്നു.


 

ആ ആഴ്ച ചിന്നരസുവിന്റെ പെരുമാറ്റം വളരെ വ്യത്യസ്തമായിരുന്നെന്ന് ലക്ഷ്മി പറയുന്നു: ' മുൻപൊന്നും ഞങ്ങളോട് സംസാരിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. പക്ഷേ ചൊവ്വാഴ്ച രാവിലെ ഭാര്യയും മക്കളും വഴക്കുണ്ടാക്കി അവരുടെ വീട്ടിലേക്ക് പോയെന്ന് ഞങ്ങളോട് പറഞ്ഞു,' ലക്ഷ്മി പറയുന്നു.


 

ചിന്നരസുവും പാണ്ഡ്യമ്മാളും ഭാര്യാഭർത്താക്കൻമാരായാണ് കഴിഞ്ഞിരുന്നതെങ്കിലും അവർ വിവാഹിതരായിരുന്നില്ലെന്ന് പൊലിസ് പറയുന്നു.


 

'എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ആ കുട്ടികൾ ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് അവരെ സഹായിക്കാൻ സാധിക്കുമായിരുന്നേനെ. ചുരുങ്ങിയ പക്ഷം പൊലിസിലറിയിക്കാനെങ്കിലുമാകുമായിരുന്നു. 


 

തിങ്കളാഴ്ച രാത്രി അനിഷ്ടകരമായ എന്തെങ്കിലും സംഭവത്തിന്റെ സൂചനയോ ശബ്ദമോ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ കൊലപാതകങ്ങൾ അവരെ നടുക്കിക്കളഞ്ഞുവെന്നും അയൽക്കാർ പറയുന്നു.


 

'2012 ലാണ് ഈ കുടുംബം വീട് വാടകയ്‌ക്കെടുക്കുന്നത്. ചിന്നരസു ആദ്യമായി കാണുമ്പോൾ കാരൈക്കുടിയിൽ ഒരു ഇഡ്ഢലിക്കട നടത്തുകയായിരുന്നു അവർ. അവർ പ്രണയത്തിലാകുകയും ജോലി കളഞ്ഞ് തന്നെ വിവാഹം കഴിച്ച് ജീവിക്കാൻ ചിന്നരസു ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരമാണ് അവർ ചെന്നൈയിലെത്തുന്നത്. പട്ടിണപാക്കത്ത് ഒരു ചായക്കടയിൽ ജോലിയെടുക്കുകയായിരുന്നു അവർ.' വീട്ടുടമസ്ഥനായ രാജാ ബഹാദൂർ പറഞ്ഞു.


 

'താനാണ് കൊലപാതകിയെന്ന് അയാൾ സമ്മതിച്ചു. പക്ഷേ ഇവർ തമ്മിലുള്ള വഴക്കിന് കാരണമെന്തെന്ന് വ്യക്തമല്ല..' റോയാപേട്ട് സബ് ഇൻസ്‌പെക്ടർ അഖിലൻ പറഞ്ഞു. 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.