നായ വേദന കൊണ്ട് കരയുന്നതോടെ വീഡിയോ തീരുന്നു.

Malayalam Tuesday, July 05, 2016 - 16:07

ടെറസിന് മുകളിൽ നിന്ന് നായയെ എടുത്തെറിയുന്നതായുള്ള ഫെയ്‌സ്ബുക്കിലും വാട്‌സ് ആപിലും പ്രചരിക്കുന്ന വിഡിയോവിലുള്ളത് മധാ മെഡിക്കൽ കോളെജിലുള്ള എം.ബി.ബി.എസ് വിദ്യാർത്ഥിയായ ഗൗതം എസ് ആണെന്ന് വ്യക്തമായി. വിഡിയോ രണ്ടാഴ്ച മുൻപാണ് ചിത്രീകരിച്ചിട്ടുള്ളതെങ്കിലും തിങ്കളാഴ്ച മുതലാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.

 

വിഡിയോ എടുത്തയാളുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല. കൂടുതൽ അന്വേഷണത്തിലേ ഇത് വ്യക്തമാകൂ. 

 

ഈ വിദ്യാർത്ഥികളുടെ സഹപാഠികൾ ഇരുവരെയും തിരിച്ചറിഞ്ഞു. രണ്ടുപേരുടെയും വിശദാംശങ്ങൾ ദ ന്യൂസ്മിനുട്ടിന് നൽകിയിട്ടുണ്ട്.

 

നായയെ എടുക്കുന്നതായും ടെറസിൽ നിന്ന് താഴേയ്‌ക്കെറിയുന്നതായും വിഡിയോവിലുണ്ട്. നായ വേദന കൊണ്ട് കരയുന്നതോടെ വീഡിയോ തീരുന്നു. 


 

മൃഗസംരക്ഷണപ്രവർത്തകരും പൊലിസും ഇരുവരെയും പിടികൂടാൻ ശ്രമിച്ചെങ്കിലും ഇരുവരും ഒളിവിലാണ്. 


 

ഗൗതം ചെന്നൈയിലേക്ക് പോയതായും വിഡിയോ ചിത്രീകരിച്ചയാൾ അയാളുടെ നാട്ടിലേക്ക മടങ്ങിയതായും പൊലിസ് പറയുന്നുു.


 

' രണ്ടാഴ്ച മുൻപ് അപ് ലോഡ് ചെയ്യപ്പെട്ടതാണ് ഈ വിഡിയോയെങ്കിലും ഗൗതമിനെ കോളെജിലെ വിദ്യാർത്ഥികൾ തിരിച്ചറിയുകയും ഇതാരെന്ന് വെളിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇവരെ ഗൗതം ഭീഷണിപ്പെടുത്ത്ി..' പൊലിസിനൊപ്പമുണ്ടായിരുന്ന ശ്രാവൺ കൃഷണൻ എ്ന്ന ആക്ടിവിസ്റ്റ് പറഞ്ഞു.


 

കോളെജ് ചൊവ്വാഴ്ച പൊലിസ് സന്ദർശിക്കുന്നുണ്ട്.  


 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.