കഥകളിയിലെ രംഗങ്ങൾ മുറിച്ചുമാറ്റിയതിന് സംവിധായകന്റെ ഹാസ്യരൂപേണയുള്ള പ്രതികരണം

Malayalam Tuesday, June 21, 2016 - 19:21

സെൻസർബോർഡിന്റെ വിവേകശൂന്യമായ മുറിച്ചുമാറ്റലുകൾക്ക് കഥകളിയുടെ സംവിധായകൻ സൈജോ കണ്ണനായ്ക്കലിന്റെ ഹാസ്യരൂപേണയുള്ള ചുട്ട മറുപടി.

 

താൻ നഗ്നനായാണ് ജനിച്ചതെന്നും തനിക്ക് നഗ്നനാകുന്നത് ഇഷ്ടമാണെന്നും വ്യക്തമാക്കിയുള്ള രസകരമായ ഒരു സംഗീത വിഡിയോ ആണ് സൈജോയുടെ പ്രതികരണം. 

 

'സബ് ടൈറ്റിലുകളോടു കൂടിയുള്ളതാണ് ഈ വിഡിയോ. അതുകൊണ്ട് മലയാളം അറിയില്ലെങ്കിൽ പോലും നിങ്ങൾക്ക് ഇത് നന്നായി രസിക്കും..' സൈജോ പറയുന്നു. 

 

ബോളിവുഡ് ചിത്രം ഉദ്താ പഞ്ചാബിനുനേരെയുളള സെൻസർബോർഡിന്റെ ബുദ്ധിശൂന്യപ്രതികരണങ്ങളും സീനുകൾ മുറിച്ചുമാറ്റലും സൃഷ്ടിച്ച കോലാഹലങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് സൈജോ കണ്ണനായ്ക്കലിന്റ കന്നിച്ചിത്രമായ കഥകളിയിലെ സീനുകൾ നഗ്നതയുടെ പേരിൽ മുറിച്ചുമാറ്റിയത്. 

 

ചിത്രത്തിന്റെ അണിയറശില്പികൾ ഫിലിം എംപ്ലോയിസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക)യുടെ പിന്തുണയോടെ പ്രശ്‌നം ഹൈക്കോടതിയുടെ മുമ്പാകെ കൊണ്ടുവന്നിരുന്നു. തിരുവനന്തപുരത്തെ സിബിഎഫ്‌സി ഓഫിസിന് മുന്നിൽ ഫെഫ്ക സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സിനിമാപ്രവർത്തകരുടെ പ്രതിഷേധസമരവും അരങ്ങേറി.