യു.ഡി.എഫിലെ രണ്ടാമത്തെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലിംലീഗിന് ആധിപത്യമുള്ള ജില്ല കൂടിയാണ് ഇത്.

Malayalam Thursday, May 19, 2016 - 16:22

സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയും കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനുമായ ആര്യാടൻ മുഹമ്മദിന്റെ മകൻ നിലമ്പൂർ മണ്ഡലത്തിൽ തൊട്ടടുത്ത എതിരാളിയായ സി.പി.ഐ.എമ്മിലെ പി.വി.അൻവറിനേക്കാൾ 11504 വോട്ടുകൾ പരാജയപ്പെട്ടു. 

നിലമ്പൂരിൽ നിന്ന് എട്ടുതവണ നിയമസഭയിലേക്ക് വിജയിച്ച് ചരിത്രം സൃഷ്ടിച്ചയാളാണ് അദ്ദേഹത്തിന്റെ അച്ഛൻ ആര്യാടൻ മുഹമ്മദ്. 81 കാരനായ ആര്യാടൻ മുഹമ്മദ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറാൻ ഒരുങ്ങുകയാണ്. പിതാവിന്റെ തീരുമാനത്തെ തുടർന്നാണ് മകന് സീറ്റുകൊടുക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു തുടക്കക്കാരൻ മാത്രമാണ് ഷൗക്കത്ത്. എങ്കിലും ഈ ദേശീയ സിനിമാ അവാർഡ് ജേതാവ് നിലമ്പൂർ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭരണസമിതികൾക്ക് നേതൃത്വം നൽകിയ പരിചയമുള്ളയാളാണ്. 

മുസ്ലിം ആധിപത്യമുള്ള ജില്ലയായ മലപ്പുറത്ത് 1977 മുതൽ (1982ൽ ഒഴികെ) എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് ജയിച്ചയാളാണ്. യു.ഡി.എഫിലെ രണ്ടാമത്തെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലിംലീഗിന് ആധിപത്യമുള്ള ജില്ല കൂടിയാണ് ഇത്. 

 

Become a TNM Member for just Rs 999!
You can also support us with a one-time payment.