സാധാരണ വാടകവാഹനങ്ങൾ നായ്ക്കളെ കൊണ്ടുപോകാൻ മടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യക്കാരെ സഹായിക്കാൻ ഈ സേവനം

Vernacular Friday, March 18, 2016 - 15:55

ഒരു വെറ്റെറിനേറിയനടുത്തേക്കോ ഒരു പാർക്കിലേക്കോ നിങ്ങളുടെ വളർത്തുനായയുമായി പോകുമ്പോൾ വാഹനം കിട്ടാതെ നിങ്ങൾ വിഷമിച്ചിട്ടുണ്ടോ..?  നായയെ കയറ്റാൻ വാഹനമോടിക്കുന്നവന്റെ വിസമ്മതം നിങ്ങളെ കുഴക്കിയിട്ടുണ്ടോ..?

എങ്കിൽ കമൽ ബാങ്ഗറെയും ജയശ്രീ രമേഷിനെയും പരിചയപ്പെടുക. കുത്തിവെയ്പിന് വെറ്റെറിനേറിയന്റെ അടുത്തേക്കോ അല്ലെങ്കിൽ വീട്ടിൽ നിന്ന് കുറച്ചുദൂരെയുള്ള മനോഹരമായ ആ പാർക്കിലേക്കോ ആകട്ടേ; ആ യാത്രക്ക് അവർ നിങ്ങളെ സഹായിക്കും. 

ഞായറാഴ്ച തുടക്കമായ വാഗിങ് ടെയ്ൽസ് ക്യാബ് സെർവീസുപോലെ ഒന്ന് വേറൊരിടത്തുമില്ല.നായ്ക്കൾക്ക് വേണ്ടി ആഴ്ചമുഴുവനും, ഇരുപത്തിനാല് മണിക്കൂറും അതോടും. 'വളർത്തുനായ്ക്കൾക്ക് വേണ്ടി ഒരു ക്യാബ് സർവീസ് തുടങ്ങുക എന്ന ആശയം മനസ്സിലുദിച്ചിട്ട് ഏറെക്കാലമായി. കഴിഞ്ഞ വർഷം മാർച്ച് 26ന് ക്യാബ് തുടങ്ങിയ സംഘത്തിലൊരാൾക്ക് രോഗം ബാധിച്ച തന്റെ ഓമനമൃഗത്തെ മൃഗഡോക്ടറുടെ ക്ലിനിക്കിലെത്തിക്കാൻ വാഹനം കിട്ടാതെവരികയും ക്‌ളിനിക്കിലെത്തിക്കാൻ കഴിയാതെ വരികയും ചെയ്തപ്പോൾ ഉണ്ടായ ആശയമാണിത്. '  ഉപേക്ഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന വളർത്തുമൃഗങ്ങളുടെ സംരക്ഷണാർത്ഥം രൂപീകരിച്ച, പത്ത് വനിതകൾ അംഗങ്ങളായുള്ള, ഹാർട്ടി പൗസ് എന്ന സംഘടനയുടെ വക്താവായ ജയശ്രീ പറയുന്നു.

'24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ഒരു മൃഗഡോക്ടർ എങ്ങുമില്ല. പിന്നെയുള്ളത് ദൂരെയുള്ള ഒരു ഗവൺമെന്റ് ആശുപത്രിയിലെത്തിക്കുക എന്ന മാർഗമാണ്..' 

ഒരുപാട് ആശുപത്രികൾ രോഗം ബാധിച്ച മൃഗങ്ങളെ വീട്ടിൽ വന്ന് കൊണ്ടുപോകുകയും ചികിത്സിക്കുകയും ചെയ്യാൻ തയ്യാറുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ആവശ്യമുള്ളപ്പോൾ അവരുടെ സേവനം ലഭ്യമാകാതെ വരുന്നുവെന്ന് ജയശ്രീ ചൂണ്ടിക്കാണിക്കുന്നു. 'എന്തായാലും വലിയ ചെലവാണ് ഇക്കാര്യത്തിൽ വഹിക്കേണ്ടിവരുന്നത്. എന്നാൽ പിന്നെ സ്വന്തം നിലയ്ക്ക് ഒരു സംവിധാനമായാലെന്താ..? ഇതാണ് ഞങ്ങൾ ചിന്തിച്ചത്..' ജയശ്രീ പറയുന്നു. 

സ്വന്തം കാറുകളാണ് കമൽ ഈ സേവനത്തിനായി വിനിയോഗിക്കുന്നത്. ബിസിനസ് വളരുന്നതിനനുസരിച്ച് വാഹനവ്യൂഹത്തിന്റെ വലിപ്പം വർധിപ്പിക്കാമെന്നാണ് അവർ കരുതുന്നത്. 

'ആവശ്യമുള്ളപ്പോൾ എന്നെയോ കമലിനെയോ വിളിച്ചാൽ മതി. അതനുസരിച്ച് ഞങ്ങൾ തീരുമാനിക്കും ആര് വളർത്തുനായയെ ലക്ഷ്യസ്ഥാനത്തെത്തിക്കണമെന്ന്..' ജയശ്രീ പറഞ്ഞു. ഉടമസ്ഥർ കൂടെയുണ്ടാകുന്നതാണ് നല്ലതെന്ന് അവരിരുവരും കരുതുന്നു. 'നായ്ക്കൾ ഞങ്ങളോട് ഒന്നിണങ്ങുംവരെ ഉടമസ്ഥർ ഒന്നോ രണ്ടോ തവണ കൂടെ വരുന്നത് നല്ലത്. പ്രായം ചെന്ന നായ്ക്കൾ കുറച്ചുകൂടി കുറുമ്പു കാണിക്കും. അവർക്ക് അവരുടെ ഉടമസ്ഥരോട് കൂടുതൽ അടുപ്പമുള്ളതുകൊണ്ടാണത്..'  ജയശ്രീ കൂട്ടിച്ചേർത്തു.
പൊതുജനങ്ങളുടെ പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ ജയശ്രീ പറഞ്ഞതിങ്ങനെ: 'ഞായറാഴ്ചയാണ് ഞങ്ങൾ സേവനത്തിന് തുടക്കമിട്ടത്. ഞങ്ങളെ അഭിനന്ദിച്ചുകൊണ്ട് നിരവധി കോളുകൾ ലഭിച്ചു. പലർക്കും  എന്ത് ചെലവുവരുമെന്നറിയണം. എന്തൊക്കെയാണ് രീതിയെന്ന് അറിയണം. വ്യാഴാഴ്ച വരെ അഞ്ച് ബുക്കിംഗുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്..'
നാമമാത്രമായ ചാർജാണ് സേവനത്തിന് അവർ ഈടാക്കുന്നത്. സാധാരണ ടാക്‌സി സർവീസിന് തുല്യമാണ് അവരുടേയും സാധാരണ സർവീസ്. എ..സി ക്യാബുകൾക്ക് കിലോമീറ്ററിന് 12 രൂപ. 

ചില പ്രശ്‌നങ്ങൾ്ക്കുള്ള സാധ്യതയും അവർ മുൻകൂട്ടിക്കാണുന്നു. കാർ റിപ്പയറിന് ആളുകൾ പണം തരില്ല. നായ്ക്കൾ കാർ വൃത്തികേടാക്കിയാലും ചെലവ് ഉടമസ്ഥർ വഹിക്കാൻ തയ്യാറായെന്ന് വരില്ല. ഇനി നായയെ വളർത്തുന്നവരുടെ കുടുംബാംഗങ്ങളെങ്കിലും കൂടെ വന്നില്ലെങ്കിൽ പ്രശ്‌നമാകും..'
കമലും ജയശ്രീയും ആണ് ഹേർട്ടി പൗസിന്റെ സ്ഥാപകർ.
വാഗിങ് ടെയ്ൽസിനെ ആവശ്യക്കാർക്ക് വിളിക്കാം. 

Show us some love and support our journalism by becoming a TNM Member - Click here.