കുട്ടിയുടെ മരണം ഏതുനിമിഷവും ഡോക്ടർമാർ പ്രഖ്യാപി്‌ച്ചേക്കാം

 Image Credit: Twitter/Uma Sudhir
Malayalam Monday, July 04, 2016 - 14:37

ഹൈദരാബാദിൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറിടിച്ച് പരുക്കേറ്റ ഒമ്പതുകാരിയായ വെന്റിലേറ്ററിൽ. കുട്ടിയുടെ മസ്തിഷ്‌കത്തിന്റെ പ്രവർത്തനം നിലച്ചതായും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാവുന്ന അവസ്ഥയിലല്ലെന്നും റി്‌പ്പോർട്ടുകളുണ്ട്.


 

സ്‌കൂളിലെ ആദ്യദിവസമായ വെള്ളിയാഴ്ച അമ്മയോടും അമ്മാവൻമാരോടും മുത്തച്ഛനുമൊപ്പം സ്‌കൂളിൽ നിന്ന് സ്വന്തം കാറിൽ മടങ്ങുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാറിടിച്ച് അപകടമുണ്ടായത്.

 

അപകടത്തിൽ കുടുംബാംഗങ്ങൾക്കെല്ലാവർക്കും പരുക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. കാറോടിച്ചിരുന്ന 26-കാരിയായ ഐശ്വര്യ എന്ന എൻജിനിയറിംഗ് വിദ്യാർത്ഥിനിയും കാറിലുണ്ടായിരുന്ന മറ്റുള്ളവരും മദ്യപിച്ചിരുന്നതായും പറയുന്നു. 


 

'കുട്ടിയെയും കൊണ്ട് വെസ്റ്റ് മരേട്പള്ളയിലെ സെയിന്റ് ആൻ സ്‌കൂളിൽ നിന്ന് മടങ്ങുകയായിരുന്നു കുടുംബംം.

 

വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. ടിജിഐഎഫ് സിനിപ്ലെക്‌സിൽ പോയ വിദ്യാർത്ഥികളുടെ സംഘം മദ്യപിക്കുകയും അവിടെ നിന്ന് 3.45 ഓടെ റസ്‌റ്റോറന്റിൽ നിന്ന് മടങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏതുസമയവും ഈ പെൺകുട്ടി മരിച്ചെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചേക്കാം..' ബൻജാര ഹിൽസ് പൊലിസ്  ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. 


 

ഇന്ത്യൻ ശിക്ഷാനിയമം 304 വകുപ്പ് പ്രകാരം ആറുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 


 

ശനിയാഴ്ച പുലർച്ചെ ചെന്നൈയിൽ ഒരു 45-കാരൻ ഓഡി കാറിടിച്ച് മരിച്ചതിനെ തുടർന്നാണ് ഇക്കാര്യം ജനശ്രദ്ധയിൽ വരുന്നത്.

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.