രാജ വിവാഹം: ചിത്രങ്ങളും ദൃശ്യങ്ങളും

Malayalam Monday, June 27, 2016 - 13:50

മൈസൂരു യദുവീർ വൊഡയാറും രാജസ്ഥാൻ രാജകുമാരിയും വിവാഹിതരായി

മൈസൂരു വൊഡയാർ പാലസിൽ നടന്ന സ്വപ്‌നതുല്യമായ വിവാഹച്ചടങ്ങിൽ വിവാഹിതരായ ഇവർ മൈസൂരു രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതിമാരായി മാറി.

മൈസൂരു രാജകുടുംബത്തിൽ നാല്പത് വർഷത്തിന് ശേഷം നടന്ന വിവാഹച്ചടങ്ങ് ശുഭമുഹൂർത്തമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് അംബ വിലാസിൽ തുടക്കമായി.

എല്ലാ പരമ്പരാഗതാനുഷ്ഠാനങ്ങളോടെയും നടന്ന ആഡംബരപൂർണമായ ചടങ്ങിലാണ് യദുവീർ കൃഷ്ണ ദത്ത ചാംരാജ് വഡിയാറും തൃഷിക കുമാരി സിംഗും വിവാഹിതരായത്.

ഏഴ് ദിവസങ്ങൾ നീണ്ടുനിൽക്കുന്നതായിരുന്നു മുമ്പൊക്കെ ഈ ചടങ്ങ്. എന്നാൽ വിവാഹച്ചടങ്ങ് കഴിയുന്നത്ര ലളിതമാക്കണമെന്ന് യദുവീർ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

 

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.