കേരളത്തിന്റെ കാവിരഹസ്യം: മലയാളി ഹിന്ദുത്വം എങ്ങനെ ഇതുവരെ സൂക്ഷ്മ പരിശോധനകളെ മറികടന്നു?

കേരളത്തെക്കുറിച്ച് മിഥിക്കലായ ഒരു സങ്കല്പം അന്യദേശക്കാരില്‍ വളര്‍ത്തുന്നതിന് ചില കേരളീയരെ പ്രേരിപ്പിക്കുന്നത് വ്യാജമായ ധാര്‍മികബോധമാണ്‌.
കേരളത്തിന്റെ കാവിരഹസ്യം: മലയാളി ഹിന്ദുത്വം എങ്ങനെ ഇതുവരെ സൂക്ഷ്മ പരിശോധനകളെ മറികടന്നു?
കേരളത്തിന്റെ കാവിരഹസ്യം: മലയാളി ഹിന്ദുത്വം എങ്ങനെ ഇതുവരെ സൂക്ഷ്മ പരിശോധനകളെ മറികടന്നു?
Written by:

അനീഷ് നായർ

തെരഞ്ഞെടുപ്പ് ചൂടിറങ്ങി. ഫലവും പുറത്തുവന്നു. ഇതാണ് ഭാരതീയ ജനതാ പാർട്ടി അംഗത്തിന്റെ നിയമസഭയിലേക്കുള്ള നുഴഞ്ഞുകയറ്റത്തെ പറ്റി സംസാരിക്കാൻ പറ്റിയ സമയം.

ബി.ജെ.പിയുടെ തുടക്കത്തെ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള എൽ.ഡി.എഫ് കാറ്റ് ആഞ്ഞുവീശിയതുമായി ചേർത്തുവെച്ച് സംസാരിക്കുന്നത് പുരോഗമനപക്ഷക്കാരിൽ നിന്ന് സമ്മിശ്രപ്രതികരണമാണ് ഉണർത്തുക. ഇതെഴുതുന്നയാളെപ്പോലെ ചിലരൊക്കെ ബി.ജെ.പി.യുടെ ഈ തുടക്കം മൂലം കൂടുതൽ ധൈര്യം നൽകിയ സംഘ്പരിവാറിനെക്കുറിച്ച് ആശങ്കപ്പെടുകയും ജാഗരൂകനാകുകയും ചെയ്‌തേക്കാം.

പക്ഷേ അതേസമയം മറ്റ് ചിലർ എൽ.ഡി.എഫ് നേടി അത്യുജ്ജല വിജയത്തിൽ ആഹ്ലാദം പൂണ്ടിരിക്കാൻ മാത്രം താൽപര്യപ്പെട്ടേക്കാം. എന്നാൽ ഈ വിജയത്തിന്റെ ഈ പുത്തനാവേശം കെട്ടടങ്ങും മുൻപേ, ആശങ്കാകുലരും ജാഗരൂകരുമായവരുടെ ഭീതി നീതീകരിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വന്ന അന്നുതന്നെ കണ്ണൂരിൽ എൽ.ഡി.എഫ് റാലിയ്ക്ക് നേരെ ബോംബേറുണ്ടായി.

ചുരുങ്ങിയത് 60-കൾ മുതൽ ആർ.എസ്.എസ് ഇവിടെ നിലവിലുണ്ട്. എന്നിട്ടും ഒരു ബി.ജെ.പി.അംഗം നിയമസഭയിലുണ്ടാകും വരെ കാത്തിരിക്കേണ്ടിവന്നു പുരോഗമനവാദികൾക്ക് ഈ പ്രതിഭാസത്തിനു മുകളിൽ ശ്രദ്ധ പതിയാൻ.

ഇതാണ് എന്നെ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തുന്നത്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയചലനതത്വങ്ങളിൽ ആർ.എസ്.എസും ഹിന്ദുത്വയും 60കൾ മുതൽ ഭാഗഭാക്കായിരുന്നു. സംസ്ഥാനരൂപീകരണത്തിന് തൊട്ടുപിറകെയുണ്ടായ ആദ്യത്തെ ഇ.എം.എസ് ഗവൺമെന്റ് രണ്ടു തരത്തിൽ ചരിത്രപരമായ പ്രാധാന്യം അർഹിക്കുന്ന സംഭവവികാസമായിരുന്നു.

അത് രാജ്യത്തെ ആദ്യത്തെ കോൺഗ്രസ്-ഇതര ഗവൺമെന്റായിരുന്നു. അതിലുമപ്പുറം ആദ്യത്തെ കോൺഗ്രസ്-വിരുദ്ധ ഗവൺമെന്റുമായിരുന്നു.  സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് ആധിപത്യത്തിന് വൈകല്യം സൃഷ്ടിച്ചുകൊണ്ട് അത് നിലകൊണ്ടു 

നിലനിൽക്കുന്ന സാമൂഹ്യസാമ്പത്തികാവസ്ഥകളെ പൊളിച്ചുപണിയുന്ന കാര്യവും ഭൂപരിഷ്‌കരണവും ഗൗരവമായി കണ്ട ഗവൺമെന്റായിരുന്നു അത്. മർദിതവിഭാഗത്തിൽ പെട്ട കെ.ആർ.ഗൗരിയമ്മയെ റവന്യൂ മന്ത്രിയാക്കുക വഴി ഇവ സംബന്ധിച്ച അതിന്റെ നിലപാട് സ്പഷ്ടമായി. ബാക്കിയുള്ളതൊക്കെ ചരിത്രമായി നാം അറിയുന്നതാണ്.

തുടർന്ന് മത-സമുദായശക്തികളുടെയും ഭൂവുടമാ വർഗങ്ങളുടെയും ഏകീകരണവും വിമോചനസമരവും ഉണ്ടായി. ഗവൺമെന്റുണ്ടായി രണ്ട് വർഷത്തിനുള്ളിൽ അതിനെ താഴത്തിറക്കി. ഈ ഘട്ടത്തിലാണ് നാം ആർ.എസ്.എസ് പങ്ക് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്.

വിമോചനസമരത്തിൽ ആർ.എസ്.എസ് ഒരു പ്രധാനപങ്കാളിയായിരുന്നില്ല. എന്നാൽ അത് ആ സമരത്തിന്റെ ഗുണഭോക്താക്കളിൽ ഒന്നായി. കമ്യൂണിസ്റ്റി വിരുദ്ധ മനോഭാവം പങ്കിടുന്ന ഏകീകരിക്കപ്പെട്ട വിഭാഗമായി മേൽജാതി ഹിന്ദുക്കൾ-പ്രത്യേകിച്ചും ഭൂമിയുടെയും വിഭവങ്ങളുടെയും മേൽ അധീശത്വമുള്ള നായർ വിഭാഗം.

അന്ന് ഏറ്റവും വലിയ ഭൂവുടമകളായിരുന്ന നായൻമാർക്ക് നഷ്ടമുണ്ടാകുമെന്നതുകൊണ്ട് നമ്മളൊക്കെ വിചാരിക്കുന്നതിന് ഏറെ മുൻപുതന്നെ അവർ ഹിന്ദുത്വചിന്താഗതികളിലേക്ക് വശീകരിക്കപ്പെടേണ്ടവരായിരുന്നു. നായർ സ്വത്വവും ഹിന്ദുത്വവും തമ്മിൽ എത്രമാത്രം ഇഴപിരിഞ്ഞുകിടക്കുന്നുവെന്ന് നായർ സർവീസ് സൊസൈറ്റിയുടെയും അതിന്റെ നേതാക്കളുടെയും ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാകും.

എന്നാൽ സംഘബന്ധം സൂക്ഷിക്കുമ്പോൾ തന്നെ നായൻമാർ കോൺഗ്രസിന്റെ ഭാഗമായിരിക്കുന്നതിലും പിന്നീട് യു.ഡി.എഫിന്റെ ഭാഗമായിരി്ക്കുന്നതിലും കുഴപ്പമൊന്നും കണ്ടില്ല. നായരുടെ കോൺഗ്രസിനുള്ള വോട്ട് അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് വിരുദ്ധ വോട്ടായിരുന്നു എന്നതാണ് കാരണം. 

എന്റെ അമ്മയുടെ മാതാപിതാക്കളാണ് ഇത്തരം ആളുകൾക്ക് ഉദാഹരണമായി കാണിക്കാവുന്നത്. ഭൂവുടമസ്ഥതയുള്ള കൂട്ടുകുടുംബത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. ഭൂപരിഷ്‌കരണനിയമം അവരെ സാരമായി ബാധിച്ചു. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ ശ്ക്തരായ പിന്തുണക്കാരുമായി. അതേസമയം അവരുടെ കുട്ടികൾ സരസ്വതി ശിശു മന്ദിറിൽ പഠിച്ചു.

മതേതരമായ പൊതുവിദ്യാഭ്യാസത്തിന് പകരമായി. മാതാപിതാക്കളെപ്പോലെ കോൺഗ്രസിന് വോട്ടുചെയ്യാനാണ് അവരും വളർന്നപ്പോൾ ശ്രമിച്ചത്. അതേസമയം ഹിന്ദുക്കളല്ലാ അല്ലെങ്കിൽ വേണ്ടത്ര ഹിന്ദുസ്വഭാവമില്ലെന്ന കാരണത്താൽ നെ്ഹ്‌റു-ഗാന്ധി കുടുംബത്തെ വെറുത്തു. (ഇന്ദിരാഗാന്ധി രഹസ്യമായി ഒരു മുസ്ലിമായിരുന്നെന്ന് എന്റെ കുടുംബത്തിലെ ചിലർ ഇപ്പോഴും വിശ്വസിക്കുന്നു.)  

ഈ പ്രത്യയശാസ്ത്ര ബന്ധം വർഷങ്ങൾകൊണ്ട് കൂടുതൽ സുസ്പഷ്ടമായി. തൻമൂലം കുടുംബത്തിലൊരു കമ്യൂണിസ്റ്റ് ഉണ്ടാകുകയെന്നത് മേൽജാതിഹിന്ദുക്കൾക്കിടയിൽ അപൂർവമായി. ഇവർക്കിടയിൽ ആദ്യകാലത്ത് ഉണ്ടായ കമ്യൂണിസ്റ്റുകാരൊക്കെ ക്രമേണ വിപഌവചിന്ത കൈവെടിഞ്ഞു. ചിലർ കാവി പ്രത്യയശാസ്ത്രത്തെ ആശ്‌ളേഷിക്കുകയും ചെയ്തു.

അതുകൊണ്ട് ഒരു യുവ കമ്യൂണിസ്റ്റ് എന്ന നിലയിൽ എനിക്കും 'ഒരുകാലത്ത് വിപ്ലവത്തിലൊക്കെ വിശ്വസിച്ചിരുന്നയാളാണ് ഞാനും' എന്ന് തുടങ്ങുന്ന ഏതെങ്കിലുമൊരു അമ്മാമന്റെയോ കുടുംബസുഹൃത്തിന്റെയോ പ്രബോധനപ്രഭാഷണങ്ങൾ അപരിചിതമല്ല. 

പാർട്ടിപക്ഷഭേദമില്ലാത്ത നിലപാടുകളുണ്ട് എന്ന് ഭാവം എൻ.എസ്.എസ് സൂക്ഷിച്ചിട്ടുണ്ടാകാം. പക്ഷേ വ്യക്തിപരമായി അംഗങ്ങളിൽ പലരും ആർ.എസ്.എസ്, ബി.ജെ.പിക്ക് വേണ്ടി വാദിക്കുന്നവരും ഈ സംഘടനയിലെ അംഗങ്ങളും അവയ്ക്ക് വേണ്ട സംഭാവനകൾ ചെയ്യുന്നവരുമാണ്. സിനിമാനടൻ സുരേഷ്‌ഗോപിയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

താനെയിലെ വിദൂരസ്ഥമായി ജീവിച്ച നായർ സമൂഹത്തിൽ ജീവിച്ച എനിക്ക് പ്രദേശത്തെ മലയാളി ഹിന്ദുക്ഷേത്രത്തിലെ രാമായണ, ഭാഗവത സപ്താഹങ്ങളിൽ പങ്കുകൊള്ളാതിരിക്കാൻ സാദ്ധ്യമല്ലായിരുന്നു. ഞാൻ ഒരു കൗമാരക്കാരനായിരുന്ന കാലത്ത് ഈ സപ്താഹങ്ങളിൽ ഹിന്ദുത്വപ്രത്യയശാസ്ത്രം നിർലജ്്ജമായി അതിന്റെ രൂപം പ്രകടിപ്പിച്ചിരുന്നു. വത്തിക്കാൻ നിയന്ത്രിത ഗവൺമെന്റിനെയും ഹിന്ദുവിരുദ്ധ മതേതരരെയും അതുപോലുള്ള ശത്രുക്കളെയും ഭർത്സിക്കാൻ സ്വാമിമാരും പ്രചാരകരും ഈ വേദികൾ പ്രയോജനപ്പെടുത്തിയിരുന്നു. 

മലയാളി മേൽജാതി ഹിന്ദുക്കളുടെ രക്ഷാകർതൃത്വമില്ലെങ്കിൽ സംസ്ഥാനത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ശാഖാ ശൃംഖല വളർത്തിയെടുക്കാൻ ആർ.എസ്.എസിന് സാധിക്കുമായിരുന്നില്ല.

ആകെ വോട്ടുകളുടെ 10 ശതമാനത്തിലധികം നേടുന്ന വോട്ടുനിലയും പരാജയപ്പെട്ടവരിലേറിയകൂറും കോൺഗ്രസാണെന്നതും ആരൊക്കെയാണ് കാവിക്കൊടിയ്ക്ക് പിറകിൽ അണിനിരക്കുന്നവരെന്ന് കാണിക്കുന്നു. പക്ഷേ കേരളത്തിന് പുറത്താകട്ടെ കേരളാ മാതൃകയും പുരോഗതിയുടെ കഥകളും (യഥാർത്ഥമായുള്ളതും മിത്തിക്കലായും ഉള്ളവ) എല്ലാ സംവാദങ്ങളിലും അധീശത്വം നേടുന്നു. സോഷ്യലിസ്‌സ്റ്റ് സ്വർഗമെന്നോ (ഇനി ഏതുഭാഗത്തേയ്ക്കാണ് ചായ്‌വ് എന്നതനുസരിച്ച് ലിബറലെന്നോ) പറയാവുന്ന തരത്തിലുള്ള മറ്റേതോ ദേശമാണെന്ന തോന്നൽ കേരളത്തെക്കുറിച്ചുണ്ടാക്കുന്നു. ചില മലയാളികളും ഇ്ത്തരത്തിൽ ഒരു മിത്തിക്കലായ കഥാപാത്രസൃഷ്ടി നടത്തുന്നതിൽ കുറ്റക്കാരാണ്.

പലപ്പോഴും ധാർമികമായ ആധിപത്യത്തെക്കുറിച്ചുള്ള വ്യാജബോധമായിരിക്കാം ഈ നിർമിതിക്ക് പിന്നിൽ. പുരോഗമനവാദത്തിന്റെ അളവുകോലെന്ന മട്ടിൽ കുറേക്കാലമായി ഹിന്ദുത്വശക്തികൾ നിയമസഭയിൽ കയറിപ്പറ്റിയില്ലെന്ന് എടുത്തുകാട്ടുന്നതും പ്രതിലോമഹിന്ദുത്വശക്തികളുടെ ഉയർച്ച വിലയിരുത്തുന്നത് അസാധ്യമാക്കുന്നു.

കേരളത്തിൽ മാത്രമാണ് അഹിന്ദുക്കൾക്ക് ഗവൺമെന്റ് സഹായം ലഭിക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കാനാകാത്തത്. ഇവിടെയാണ് ആദ്യമായി ചില ക്രിസ്ത്യൻ പുരോഹിതരുടെ സഹായത്തോടെ 2009-ൽ വിശ്വഹിന്ദുപരിഷത്ത് ലവ് ജിഹാദ് എ്ന്ന ഉമ്മാക്കി ഉയർത്തിക്കാട്ടിയത്. ഈ സംസ്ഥാനത്താണ് ലഹളകളുടെ തോത് ഏറ്റവും കൂടിയിരിക്കുന്നത്. നടേച്ചൊന്നതിലെല്ലാം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകാതെ മലയാളി ഹിന്ദുത്വ ഇതുവരെ രക്ഷപ്പെട്ടിട്ടേയുള്ളൂ. 

The writer is an independent academic based currently in Kerala.

Disclaimer: The opinions expressed in this articles are the personal opinions of the author. The News Minute is not responsible for the accuracy, completeness, suitability or validity of any information in this article. The information, facts or opinions appearing in this article do not reflect the views of The News Minute and The News Minute does not assume any liability for the same.

Related Stories

No stories found.
The News Minute
www.thenewsminute.com