ആലപ്പുഴ ജില്ലയിൽ 200 കുടുംബങ്ങളെ തിങ്കളാഴ്ച വൈകിട്ട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

Malayalam Wednesday, May 18, 2016 - 08:06

സംസ്ഥാനത്ത് കനത്ത മഴ തുടരവേ, കടലാക്രമണ ഭീഷണിയെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ തീരദേശത്ത് നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 

വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 32 ഓളം കുടുംബങ്ങളെ വലിയതുറ യു.പി. സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റിയതായി തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ദ ന്യൂസ്മിനുട്ടിനോട് സ്ഥിരീകരിച്ചു. 

'താൽക്കാലിക ദുരിതാശ്വാസ ക്യാംപുകൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം 32-ഓളം കുടുംബങ്ങളെയാണ് കഴിഞ്ഞ രാത്രി ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. വീടുകളിലേക്ക് തിരിച്ചുപോകുന്നത് സുരക്ഷിതമെന്ന് ഞങ്ങൾക്ക് ഉറപ്പാകുംവരെ അവ'ർ ക്യാംപുകളിൽ തുടരും..'  അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് നാല് ദുരിതാശ്വാസക്യാംപുകളിലേക്ക് 200 ഓളം കുടുംബങ്ങളെ മാറ്റിയിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി കളക്ടർ ചിത്രധരൻ പറഞ്ഞു.  

'ഏതാനും ചില വീടുകൾ പുറക്കാട്ട് തകർന്നുവെന്ന റിപ്പോർ്ട്ടുകളൊഴിച്ചാൽ മറ്റു നാശനഷ്ടങ്ങളെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല.'

മെയ് 20 വരെ കേരളത്തിൽ മിക്കയിടങ്ങളിലും കനത്ത മഴയോ, ഇടിയോടുകൂടിയ കനത്ത മഴയോ ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. 

'കേരളത്തിൽ പലയിടങ്ങളിലും മഴയുണ്ടായി. 20-ാം തിയതി രാവിലെ വരെ കേരളത്തിൽ മഴയോ ഇടിയോടുകൂടിയ കനത്തമഴയോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്..' കാലാവസ്ഥാനിരീക്ഷണകേന്ദ്രം ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 

അടുത്ത രണ്ട് ദിവസം മണിക്കൂറിൽ 50 മുതൽ 60 വരെ കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചിലപ്പോൾ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ വരെയാകാം.

 

News, views and interviews- Follow our election coverage.

Click TN Election Special

Click Kerala Election Special

Become a TNM Member for just Rs 999!
You can also support us with a one-time payment.